ഗോൾകീപ്പറുടെ കാര്യത്തിൽ തീരുമാനംമായോ! കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നു

ഈ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിൽ പ്രതികൂലമായി വന്നിരിക്കുന്ന ഒരു മേഖലയാണ് ഗോൾകീപ്പിംഗ്. ടീമിലെ ഗോൾകീപ്പർമാരുടെ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്സിന് വലിയ തലവേദന ആണ് സൃഷ്ടിച്ചിരിക്കുന്നത്. മത്സരഫലം കേരള ബ്ലാസ്റ്റേഴ്സിന് പ്രതികൂലം ആകാനും ഗോൾകീപ്പർമാരുടെ പിഴവ് വഴി വച്ചിരിക്കുന്നത് കഴിഞ്ഞ മത്സരങ്ങളിൽ കാണാൻ സാധിച്ചു. സീസണിലെ ആദ്യ മത്സരങ്ങളിൽ

മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷിനെ ആണ് മൈക്കിൽ സ്റ്റാഹ്രെ ഫസ്റ്റ് ഇലവനിൽ ഇറക്കിയത്. എന്നാൽ, തന്റെ നിലവാരത്തിന് ഒത്ത പ്രകടനം അല്ല സച്ചിൻ മൈതാനത്ത് കാഴ്ചവച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് യുവ ഗോൾകീപ്പർ സോം കുമാറിനെ കേരള ബ്ലാസ്റ്റേഴ്സ് കളിക്കളത്തിൽ ഇറക്കി. എന്നാൽ, 19-കാരനായ പരിചയസമ്പത്ത് ഇല്ലായ്മ ബംഗളൂരുവിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ പരാജയത്തിലേക്ക് തള്ളിയിട്ടു. ഈ സാഹചര്യത്തിൽ, 

മുംബൈക്കെതിരായ വരാനിരിക്കുന്ന മത്സരത്തിൽ ആരാകും കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കാക്കുക എന്ന ചോദ്യം ആരാധകർക്കിടയിൽ ഉയർന്നുവരികയാണ്. ഇപ്പോൾ മത്സരത്തിന് മുന്നോടിയായി നടന്ന പ്രസ് കോൺഫറൻസിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ സച്ചിൻ സുരേഷിന്റെ ലഭ്യതയെ കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി, “സച്ചിൻ സുരേഷ് ഈ ഗെയിം (മുംബൈക്കെതിരെ) കളിക്കാൻ ആഗ്രഹിക്കുന്നു. ഇന്റർനാഷണൽ ബ്രേക്കിന് മുമ്പ് ഞങ്ങൾക്ക് രണ്ടു പ്രധാന ഗെയിമുകൾ ഉണ്ട്. അദ്ദേഹത്തിന് അവിടെ ഹാജരാകാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.” സച്ചിൻ സുരേഷിന്റെ ലഭ്യത പരിശീലകൻ ഉറപ്പു നൽകുന്നില്ലെങ്കിലും, 

മലയാളി ഗോൾകീപ്പർ കളിക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല. അതേസമയം, തങ്ങളുടെ ‘പ്രതിരോധവും വാഗ്ദാനവും നിർമ്മാണത്തിൽ’ എന്ന ക്യാപ്ഷൻ നൽകിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് യുവ ഗോൾകീപ്പർ സോം കുമാറിന് പൂർണ്ണ പിന്തുണ നൽകുകയും ചെയ്തു. തീർച്ചയായും നല്ല കാലിബർ ഉള്ള താരമാണ് സോം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മികച്ച രീതിയിൽ വളർത്തിക്കൊണ്ടു വരിക എന്നത് കേരള ബ്ലാസ്റ്റേഴ്സിന് ഭാവിയിൽ മുതൽക്കൂട്ടാകും. Kerala Blasters goalkeeper gamble against Mumbai City