കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രെസ് കോൺഫറൻസ് ഇന്ന്, പഞ്ചാബിനെതിരായ മത്സര വിവരങ്ങൾ

ഇന്ന് (സെപ്റ്റംബർ 13) ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11-ാം പതിപ്പിന് കിക്കോഫ് ആവുകയാണ്. സെപ്റ്റംബർ 15-നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ഞായറാഴ്ച കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. സാധാരണ എല്ലാ മാച്ച്ഡേക്കും ഒന്നോ രണ്ടോ ദിവസങ്ങൾക്ക് മുൻപായി പരിശീലകനും പ്രധാന കളിക്കാരും മാധ്യമങ്ങളെ കാണുന്നത് ഒരു പതിവാണ്. ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സ് ആ പതിവ് തെറ്റിക്കുന്നില്ല. 

ഈ സീസണിലെ ആദ്യ മത്സരത്തിന്റെ മുന്നോടിയായി ഉള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രസ് കോൺഫറൻസ് ഇന്ന് (വെള്ളിയാഴ്ച) നടക്കും. പരിശീലകൻ മൈക്കിൾ സ്റ്റാഹെ പ്രസ് കോൺഫറൻസിൽ പങ്കെടുക്കും. ഇത് സ്റ്റാഹെയുടെ ആദ്യ ഐഎസ്എൽ സീസൺ ആണ് എന്നതിനാൽ തന്നെ, ഇന്ത്യൻ ലീഗിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നതിനാൽ അദ്ദേഹം മാധ്യമങ്ങളിൽ നിന്ന് ധാരാളം ചോദ്യങ്ങൾ നേരിട്ടേക്കാം. മാത്രമല്ല അദ്ദേഹത്തിന് നിരവധി കാര്യങ്ങൾ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാൻ ഉണ്ടാകും 

എന്നും പ്രതീക്ഷിക്കാം. പരിശീലകൻ ഒപ്പം സാധാരണ ക്ലബ്ബിന്റെ ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ പ്രസ്സ് കോൺഫറൻസിൽ പങ്കെടുക്കുന്നത് സാധാരണ കാഴ്ചയാണ്. എന്നിരുന്നാലും, ചിലപ്പോൾ നായകന്മാർക്ക് പകരം ടീമിലെ ചില പ്രധാന കളിക്കാരായിരിക്കും പരിശീലകനൊപ്പം മാധ്യമങ്ങളുടെ ചോദ്യങ്ങൾ നേരിടാൻ എത്തുക. ഐഎസ്എൽ 2024/25 സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രസ് കോൺഫറൻസിൽ പരിശീലകൻ മൈക്കിൽ സ്റ്റാഹെക്കൊപ്പം ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിലെ സീനിയർ താരം  

പ്രീതം കോട്ടൽ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ദി ബ്രിഡ്ജ് സബ് എഡിറ്റർ അശ്വതി സന്തോഷ് റിപ്പോർട്ട് ചെയ്തത് പ്രകാരം, വെള്ളിയാഴ്ച ഉച്ചക്ക് 2:30 ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൽ സ്റ്റാഹെയും പ്രീതം കോട്ടലും പ്രസ് കോൺഫറൻസിൽ പങ്കെടുക്കും. പ്രധാനമായും, പഞ്ചാബിനെതിരായ ആദ്യ മത്സരത്തെ സംബന്ധിച്ചായിരിക്കും ഇരുവരും സംസാരിക്കുക. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരങ്ങളെക്കുറിച്ചും, സ്‌ക്വാഡിലെ ലഭ്യതയെക്കുറിച്ചും, സ്ട്രാറ്റജിയും എല്ലാം പരിശീലകൻ വിവരിക്കും എന്ന് പ്രതീക്ഷിക്കാം. Kerala Blasters Mikael Stahre and Pritam Kotal will attend PC on Friday today