Kerala Blasters sended an offer to their primary target coach

പുതിയ കോച്ച് സർപ്രൈസ് !! ലക്ഷ്യം വെച്ച പരിശീലകന് വേണ്ടി ആദ്യ ഓഫർ നൽകി കേരള ബ്ലാസ്റ്റേഴ്‌സ്

Advertisement

Kerala Blasters sended an offer to their primary target coach: ആരായാരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ മുഖ്യ പരിശീലകൻ എന്നത് അറിയാനുള്ള കാത്തിരിപ്പിലാണ് മഞ്ഞപ്പട ആരാധകർ. ടീമിന്റെ മോശം ഫോമിനെ തുടർന്ന് പുറത്താക്കിയ മൈക്കിൾ സ്റ്റാഹ്രെയുടെ ഒഴിവിലേക്ക്, കേരള ബ്ലാസ്റ്റേഴ്സിനെ നിലവിലെ ദയനീയ അവസ്ഥയിൽ നിന്ന് രക്ഷിച്ചെടുക്കാൻ ഒരുപിടി മുൻ ഐഎസ്എൽ പരിശീലകരുടെ പേരുകൾ ഇതിനോടകം ചർച്ച ചെയ്യപ്പെട്ടു. എന്നാൽ,

Advertisement

ഇപ്പോൾ ഇക്കാര്യത്തിൽ പുതിയ ഒരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ തന്നെ മുൻ പരിശീലകൻ ആയിരുന്ന ഇവാൻ വുക്കമനോവിക് തിരികെ വരാൻ ആരാധകർ ആഗ്രഹിച്ചിരുന്നുവെങ്കിലും, ഇക്കാര്യം അദ്ദേഹം തന്നെ നിഷേധിച്ചതോടെ അത് അവസാനിച്ചു. നേരത്തെ, മോഹൻ ബഗാൻ, മുംബൈ ടീമുകൾക്കൊപ്പം ഐഎസ്എൽ കിരീടം ചൂടിയ ഐഎസ്എല്ലിലെ തന്നെ ഏറ്റവും പ്രമുഖരായ പരിശീലകർ അന്റോണിയോ ലോപ്പസ് അബ്ബാസ്, ഡെസ് ബക്കിംഗ്ഹാം എന്നിവരോട് കേരള ബ്ലാസ്റ്റേഴ്സ് ചർച്ച നടത്തിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

Advertisement

എന്നാൽ, ഡെസ് ബക്കിംഗ്ഹാം ഐഎസ്എല്ലിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നില്ല. അതേസമയം, ഐ-ലീഗിൽ ഇന്റർ കാശിയുടെ പരിശീലകനായി തുടരുന്ന അന്റോണിയോ ലോപ്പസ് അബ്ബാസ്, കേരള ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ ഉണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം, ഐഎസ്എൽ ക്ലബ്ബ് ആയ പഞ്ചാബിന്റെ പരിശീലകൻ സ്റ്റൈക്കോസ് വെർഗെറ്റിസിന് വേണ്ടി മറ്റു രണ്ട് ഐഎസ്എൽ ക്ലബ്ബുകൾ ഓഫറുകൾ നൽകിയിട്ടുണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ കൂട്ടത്തിൽ, 

Advertisement

കേരള ബ്ലാസ്റ്റേഴ്സും ഉണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, നിലവിലെ പ്രോജക്റ്റിന്റെ ഭാഗമായി പഞ്ചാബിൽ തന്നെ തുടരാനാണ് അദ്ദേഹം നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, കേരള ബ്ലാസ്റ്റേഴ്സ് ഒരു പരിശീലകന് വേണ്ടി ആദ്യ ഓഫർ സമർപ്പിച്ചിരിക്കുന്നു. ഫുട്ബോൾ ജേണലിസ്റ്റ് ആശിഷ് നെഗി റിപ്പോർട്ട് ചെയ്തത് പ്രകാരം, കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്ന പരിശീലകൻ ഇതുവരെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായിട്ടില്ല. അതുകൊണ്ടുതന്നെ നേരത്തെ വന്നിരുന്ന റൂമറുകളിൽ വസ്തുത ഇല്ല എന്നാണ് കണക്കാക്കുന്നത്. 

Advertisement