“ഞങ്ങൾ ഇപ്പോഴും നേരിടുന്ന പ്രശ്നം അതാണ്” അവസാന മത്സരത്തിനെ പറ്റി വിശകലം നടത്തി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

Kerala Blasters share spoils in season final league clash: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024 – 25 സീസണിന്റെ ലീഗ് ഘട്ടത്തിന് തിരശീല വീണു. ഹൈദരാബാദ് എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ഏറ്റുമുട്ടിയ അവസാന മത്സരം കലാശിച്ചത് സമനിലയിൽ. മത്സര ശേഷം ഹൈദരാബാദിൽ നടന്ന മാധ്യമ സമ്മേളനത്തിൽ മത്സരത്തിനെ പറ്റി വിശകലം നടത്തി ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമൻ.

ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഹൈദരാബാദിൽ നടന്നത്. ഏഴാം മിനിട്ടിൽ ദുഷാൻ ലഗാതോറിന്റെ ഗോളിലൂടെ ലീഡ് നേടിയ ബ്ലാസ്റ്റേഴ്‌സ്, ആദ്യ പകുതി അവസാനിക്കുന്നതിന് മുന്നോടിയായി സമനില ഗോൾ വഴങ്ങി. അഞ്ച് ഷോട്ട് വീതം ഇരുവരും ലക്ഷ്യത്തിൽ എത്തിച്ചെങ്കിലും, വിജയ ഗോൾ അകന്നു നിന്നു. എല്ലാ തവണത്തേയും പോലെ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചെന്നും എന്നാൽ ഗോളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“ഇല്ല. സാധാരണയായി കളിക്കുന്നത് പോലെ ഞങ്ങൾ മത്സരത്തിൽ ആധിപത്യം നേടി, കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു. ഞങ്ങൾ ഇപ്പോഴും നേരിടുന്ന പ്രശ്നം പരിവർത്തനമാണ്. നിസാരമായ കാര്യങ്ങൾ സംഭവിക്കുന്നു, ഇതെല്ലാം മറികടന്ന് തിരിച്ചുവന്ന് ഒരു ടീമായി നിന്ന്‌ കൂടുതൽ ഗോളുകൾ നേടണം. അത്രമാത്രം.” “ബിൽഡ്-അപ്പുകളും മിഡ്ഫീൽഡും കണക്കിലെടുക്കുമ്പോൾ, ഞങ്ങൾ ആധിപത്യം സ്ഥാപിച്ചെന്ന ഞാൻ കരുതുന്നു,

ഫൈനൽ ബോളുകൾക്കായി ഞങ്ങൾ ശ്രമിച്ചു, അവസരങ്ങൾ സൃഷ്ടിച്ചു, ഗോളിലേക്കെത്തിക്കാൻ സാധിച്ചില്ല എന്നതായിരുന്നു പ്രശ്നം. കുറഞ്ഞ പരിവർത്തവയും എടുക്കുന്ന റണ്ണുകളും എതിരാളിയുടെ പകുതിയിലെ കളിയും പ്രതീക്ഷിച്ച നിലവാരത്തിലായിരുന്നില്ല. അതാണ് ഈ ഫലത്തിന് കാരണം.” പരിശീലകൻ വിശദീകരിച്ചു.