പരിശീലകൻ ആഗ്രഹിച്ചത് ലഭിക്കില്ല, കേരള ബ്ലാസ്റ്റേഴ്‌സ് ഫോറിൻ സ്‌ട്രൈക്കറുടെ സൈനിംഗ് പൂർത്തിയാക്കി

കേരള ബ്ലാസ്റ്റേഴ്സ് ഒരു വിദേശ സ്ട്രൈക്കർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ട് നാള് ഏറെ ആയി. എന്നാൽ, ഐഎസ്എൽ ഫിക്സ്ചർ പുറത്തു വന്നിട്ടും വിദേശ താരങ്ങളുടെ കോട്ട ഫൈനലൈസ് ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല എന്നത് ആരാധക രോഷത്തിന് കാരണമായിരുന്നു. അതേസമയം, ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ വിദേശ സ്ട്രൈക്കറെ കണ്ടെത്തിയതായും, കോൺട്രാക്ട് സൈനിങ്‌ പൂർത്തീകരിച്ചത്  

റിപ്പോർട്ടുകൾ പുറത്തു വരുന്നു. കേരള ബ്ലാസ്റ്റേഴ്സ് അപ്ഡേറ്റുകൾ പങ്കുവെക്കുന്ന അനസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് പുതിയ വിദേശ സ്ട്രൈക്കറെ സൈൻ ചെയ്തതായി അറിയിച്ച അദ്ദേഹം, ക്ലബ്ബ് ഇക്കാര്യത്തിൽ രണ്ട് ദിവസത്തിനകം പ്രഖ്യാപനം നടത്താനാണ് സാധ്യത എന്നും കൂട്ടിച്ചേർത്തു. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാഹെ ആഗ്രഹിച്ച ഒരു താരമല്ല ഇപ്പോൾ ബ്ലാസ്റ്റേഴ്സിൽ എത്തുന്നത് എന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഈ പ്രചാരണത്തിന് കാരണമായിരിക്കുന്നത്

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ നേരത്തെ നടത്തിയ ചില പ്രതികരണങ്ങൾ തന്നെയാണ്. യൂറോപ്പിൽ നിന്ന് ഒരു സ്ട്രൈക്കറെ എത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നത്, അത് പ്രയാസമാണെങ്കിലും അതിനുവേണ്ടി പ്രയത്നിക്കും. പ്രായം ചെന്ന ഫോം ഔട്ട് പ്രമുഖ കളിക്കാർക്ക് പകരം, യൂറോപ്പിൽ നിന്ന് ഒരു ഫോം ഉള്ള സ്ട്രൈക്കറെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നുവെന്ന് പരിശീലകൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നിരവധി

യൂറോപ്യൻ താരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ച നടത്തിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സാലറിയുടെ കാര്യത്തിൽ ടീമിന് ആ താരങ്ങളെ താങ്ങാൻ സാധിക്കുന്നതല്ലായിരുന്നു. ഇന്ത്യൻ ഫുട്ബോൾ ജേണലിസ്റ്റ് മാർക്കസ് മെർഗുൽഹാവോ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, കേരള ബ്ലാസ്റ്റേഴ്സ് സൗത്ത് അമേരിക്കയിൽ നിന്ന് ഒരു യുവ സ്ട്രൈക്കറെ ആണ് എത്തിക്കാൻ ഒരുങ്ങുന്നത് എന്നാണ്. എന്നാൽ അത് ആരായിരിക്കും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ ഒരു സൂചനയും ലഭ്യമായിട്ടില്ല. Kerala Blasters sign foreign striker announcement expected in 2 days