Leon Augustine reacts to Kerala Blasters foul via Instagram: കഴിഞ്ഞ ഞായറാഴ്ച ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ് – പഞ്ചാബ് എഫ്സി മത്സരം നിരവധി നാടകീയത നിറഞ്ഞ മുഹൂർത്തങ്ങൾ സമ്മാനിച്ചിരുന്നു. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചെങ്കിലും, രണ്ട് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് മത്സരത്തിൽ ചുവപ്പ് കാർഡ് കാണേണ്ടി വന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരങ്ങളായ മിലോസ് ഡ്രിൻസിച്, ഐബാൻ ഡോഹ്ലിംഗ് എന്നിവർക്ക് ചുവപ്പ് കാർഡുകൾ കാണേണ്ടി വന്നത്,
പഞ്ചാബിന്റെ മലയാളി താരം ലിയോൺ അഗസ്റ്റിനെ ഫൗൾ ചെയ്തതിനാണ്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആണ് ലിയോൺ അഗസ്റ്റിൻ മൈതാനത്ത് എത്തിയത്. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് നിരന്തരം തലവേദന സൃഷ്ടിക്കുന്ന നീക്കങ്ങൾ കൊണ്ട് ലിയോൺ മൈതാനത്ത് സജീവമായി. ലിയോൺ നടത്തിയ ഒരു മുന്നേറ്റത്തിന് മിലോസ് ഡ്രിൻസിക് തടയിടാൻ ശ്രമിച്ചപ്പോൾ, അത് ഫൗളിൽ കലാശിക്കുകയായിരുന്നു. തുടർന്ന് രണ്ടാമത്തെ മഞ്ഞക്കാർഡ് കണ്ടു ഡ്രിൻസിക് പുറത്തുപോയി. ശേഷം,
Aibanbha Dohling foul against Punjab FC forward Leon Augustine. കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡർ ഐബാൻ ഡോഹ്ലിംഗിന്റെ ഭാഗത്തുനിന്ന് ലിയോൺ കടുത്ത ഫൗളിന് ഇരയായി. തുടക്കത്തിൽ ഡോഹ്ലിംഗിന് റഫറി മഞ്ഞക്കാർഡ് ആണ് നൽകിയതെങ്കിലും, ഫൗളിന്റെ ആഘാതം പിന്നീട് തിരിച്ചറിഞ്ഞ റഫറി അത് റെഡ് കാർഡ് ആക്കുകയായിരുന്നു. എന്നാൽ, ലിയോൺ അഗസ്റ്റിന് കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല എന്നും, അദ്ദേഹം പരിക്ക് പറ്റിയതായി അഭിനയിക്കുകയായിരുന്നു എന്നും ഒരു വിഭാഗം ആളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
Leon Augustine’s Instagram story: ഇപ്പോൾ, ഇതിന് തെളിവ് സഹിതം മറുപടിയുമായി എത്തിയിരിക്കുകയാണ് ലിയോൺ അഗസ്റ്റിൻ. തന്റെ കണ്ണിന് ഏറ്റ ഗുരുതരമായ പരിക്കിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച്, ലിയോൺ അഗസ്റ്റിൻ ഇങ്ങനെ കുറച്ചു, “ഞാൻ ശക്തമായി തിരിച്ചു വരും. ചിലർ ഞാൻ അഭിനയിച്ചതാണെന്ന് പറഞ്ഞു, ദൈവം അവരെ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ വിരോധം എന്നെ കൂടുതൽ കരുത്തനാക്കും!” അതേസമയം, കേരള ബ്ലാസ്റ്റേഴ്സിനോട് തന്റെ ടീം പരാജയപ്പെട്ടതിൽ തനിക്ക് ദുഃഖമുണ്ട് എന്നും അദ്ദേഹം തുറന്നു പറഞ്ഞു.
Leon Augustine via Instagram 👀 #ISL #PFCKBFC pic.twitter.com/6ehAl8c1Pb
— Abdul Rahman Mashood (@abdulrahmanmash) January 6, 2025