Noa Sadoui missed chances cost Kerala Blasters against Jamshedpur FC

നോവയെ ആശ്രയിച്ചല്ല കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്, പരിശീലകൻ ടിജി പുരുഷോത്തമൻ തുറന്നു പറയുന്നു

Advertisement

ഓരോ സെക്കന്റും നന്നായി പോരാടിയെങ്കിലും തോൽവി വഴങ്ങേണ്ടി വന്നത് നിരാശാജനകമാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമൻ. ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ ജാംഷെഡ്പൂർ എഫ്‌സിക്കെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സൂപ്പർ ലീഗിൽ 2023 – 24 സീസണിലെ എട്ടാമത് തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി വഴങ്ങിയത്.

Advertisement

അവസാനത്തെ മത്സരത്തിൽ കൊച്ചിയിൽ ഹോമിൽ മൊഹമ്മദൻ എസ്‌സിക്കെതിരെ ജയിച്ച ടീമിന് പക്ഷെ ജംഷഡ്പൂരിൽ അടിപതറി. ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരെ കൊമ്പന്മാരുടെ തോൽവി മറുപടിയില്ലാത്ത ഒരു ഗോളിന്. കേരളം ഓരോ നിമിഷവും നന്നായി കളിച്ചെന്ന് ഇടക്കാല പരിശീലകൻ മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി. “ഞങ്ങൾ നന്നായി കളിച്ചു, ഓരോ സെക്കൻഡിലും ഞങ്ങൾ പോരാടി” – അദ്ദേഹം പറഞ്ഞു. എന്നാൽ, ജാംഷെഡ്പൂരിനെതിരായ മത്സരത്തിൽ മൂന്ന് അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അവയിലൂടെ ഗോളിലേക്ക് വഴിയൊരുക്കാനോ ഗോളടിക്കാനോ മൊറോക്കൻ വിങ്ങർ നോവ സദൗയിക്ക് സാധിച്ചിരുന്നില്ല.

Advertisement

ഫൈനൽ തേർഡിലേക്ക് ധാരാളം തവണ കടന്നുകയറി ഷോട്ടുകൾ എടുത്തെങ്കിലും അവ ലക്ഷ്യം കണ്ടില്ല. എന്നാൽ, മത്സരമെന്നത് ഒരിക്കലും ഒരു വ്യക്തിയെ ആശ്രയിച്ചല്ല എന്ന് പരിശീലകൻ സൂചിപ്പിച്ചു. “ഇല്ല, ഇത് നോവയെയോ മറ്റേതെങ്കിലും കളിക്കാരനെയോ കുറിച്ചല്ല. ഇതൊരു ടീം വർക്കാണ്, ഒരു ടീമെന്ന നിലയിൽ ഞങ്ങൾ മുന്നോട്ട് പോകേണ്ടതുണ്ട്. മത്സരങ്ങളിൽ ഇത് സംഭവിക്കും, അതിൽ ഞങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്.” – മലയാളി പരിശീലകൻ പുരുഷോത്തമൻ പറഞ്ഞു. ഐഎസ്എല്ലിൽ ജംഷഡ്പൂരിലെ മൈതാനത്ത് കരുത്തരാണ് ജംഷഡ്പൂർ എഫ്‌സി. ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ കളിച്ച മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് അവർ തോൽവി വഴങ്ങിയത്. ചെന്നൈയിൻ എഫ്‌സിക്കെതിരെ.

Advertisement

ജംഷഡ്പൂരിന്റെ ഈ ഹോം മൈതാനത്ത് കളിക്കുന്നത് കാഠിന്യമേറിയതാണെന്ന് പുരുഷോത്തമൻ സൂചിപ്പിച്ചു. “ഇവിടെ അവരുടെ ഹോം ഗ്രൗണ്ടിൽ കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ഞങ്ങൾക്ക് ഞങ്ങളുടെ പദ്ധതികളുണ്ടായിരുന്നു, ഇത് പ്രതീക്ഷിച്ചതുമായിരുന്നു. ഞാൻ പറഞ്ഞതുപോലെ ഞങ്ങൾ അവസരങ്ങൾ സൃഷ്ടിച്ചു, ഈ തോൽവി അർഹിച്ചിരുന്നില്ല.” – അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു. പുതുവർഷത്തിൽ ജനുവരി അഞ്ചിന് ന്യൂ ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്‌സിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അടുത്ത മത്സരം. Noa Sadoui missed chances cost Kerala Blasters against Jamshedpur FC

Advertisement