കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ഹീറോ!! ഒറ്റപ്പേര് മൂന്ന് ലിസ്റ്റിലും, മഞ്ഞപ്പടയുടെ പോരാളി

കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനം ആണ് മൊറോക്കൻ താരം നോഹ സദോയ് നടത്തിക്കൊണ്ടിരിക്കുന്നത്. നാല് ഐഎസ്എൽ മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ ഇതിനോടകം നോഹ സ്കോർ ചെയ്തു. ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോഴും, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ ടീമുകൾക്കെതിരെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചപ്പോഴും

കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിൽ നോഹയുടെ ഓരോ ഗോളുകൾ ഉണ്ടായിരുന്നു. സെപ്റ്റംബർ മാസത്തിലാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 പതിപ്പിന് തുടക്കം ആയത്. ഈ മാസത്തിൽ മൂന്ന് മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. പഞ്ചാബിനെതിരായ ആദ്യ ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയം നേരിട്ടപ്പോൾ, കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെ മഞ്ഞപ്പട ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഈ മത്സരത്തിൽ

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു ഗോൾ നേടിയത് നോഹ സദോയ് ആയിരുന്നു. ശേഷം ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെ 1-1 സമനില നേരിട്ടപ്പോൾ, മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ നേടിയതും നോഹ സദോയ് ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ടോപ്പ് സ്കോറർ കൂടിയായ നോഹ സദോയിയെ, സെപ്റ്റംബർ മാസത്തിലെ കെബിഎഫ്സി പ്ലെയർ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുത്തിരിക്കുകയാണ്. ഇതോടെ ഈ ഐഎസ്എൽ 

സീസണിലെ ആദ്യ കേരള ബ്ലാസ്റ്റേഴ്സ് പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരത്തിന് നോഹ സദോയ് അർഹനായി. ഐഎസ്എൽ ഫാന്റസിയുടെ മാച്ച് വീക്ക് 4 ടോപ്പ് 5 കളിക്കാരുടെ പട്ടികയിൽ, 11 പോയിന്റ്കളോടെ അഞ്ചാമനായി നോഹ സദോയ് ഉൾപ്പെട്ടു. കൂടാതെ, മാച്ച് വീക്ക് 4 ഐഎസ്എൽ ടീം ഓഫ് ദി വീക്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക സാന്നിധ്യമായി നോഹ സദോയ് ഇടം കണ്ടെത്തി. Noah Sadaoui selected as KBFC September Player Of The Month