Odisha FC are in advanced position to complete the signing of Rahul KP

കേരള ബ്ലാസ്റ്റേഴ്‌സ് താരം രാഹുലിനായി വമ്പൻ ഓഫർ വെച്ച് ഐഎസ്എൽ ഭീമന്മാർ

Advertisement

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെ പി വീണ്ടും ട്രാൻസ്ഫർ കാലത്ത് സജീവമായി ചർച്ച ചെയ്യപ്പെടുകയാണ്. പുരോഗമിക്കുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ രാഹുൽ കേരള ബ്ലാസ്റ്റേഴ്സ് വിടാൻ സാധ്യത ഏറുകയാണ്. നിലവിൽ ബ്ലാസ്റ്റേഴ്സിൽ കളിക്കാൻ കുറഞ്ഞ സമയമാണ് രാഹുലിന് ലഭിക്കുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അദ്ദേഹം ടീം വിടാൻ ഒരുങ്ങുന്നത്. അതേസമയം, ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് തന്നെ അദ്ദേഹത്തിന് മികച്ച ഓഫറാണ് ലഭിച്ചിരിക്കുന്നത്. 

Advertisement

ഐഎസ്എൽ ക്ലബ്‌ ഒഡിഷ എഫ്സി ആണ് രാഹുലിനായി രംഗത്ത് വന്നിരിക്കുന്നത്. കേവലം ലോൺ അടിസ്ഥാനത്തിൽ മലയാളി താരത്തെ സ്വന്തമാക്കാൻ ഒഡീഷയ്ക്ക് താല്പര്യമില്ല. മറിച്ച് ഒരു പെർമനന്റ് സൈനിംഗ് ആണ് ഒഡീഷ ലക്ഷ്യം വെക്കുന്നത്. ഇതിനായി ഒഡീഷ ട്രാൻസ്ഫർ ഫീ ഉൾപ്പെടുന്ന ഓഫർ കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ വെച്ചതായി ആണ് ദേശീയ കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ, രാഹുലിനെ നിലനിർത്താൻ 

Advertisement

കേരള ബ്ലാസ്റ്റേഴ്സ് വലിയ പരിശ്രമങ്ങൾ നടത്തില്ല എന്നാണ് ഫുട്ബോൾ നിരീക്ഷകർ കണക്കാക്കുന്നത്. കഴിഞ്ഞ കുറെയേറെ വർഷങ്ങളായി ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ രാഹുൽ, സമീപകാലത്ത് മോശം ഫോമിൽ തുടരുകയാണ്. മൈതാനത്ത് തന്റേതായ ഇമ്പാക്ട് സൃഷ്ടിക്കാൻ രാഹുലിന് സാധിക്കുന്നില്ല. ഒരു ഫോർവേഡ് ആയിരുന്നിട്ടും, വളരെ കാലത്തിന് ശേഷമാണ് അടുത്തിടെ രാഹുൽ ഒരു ഗോൾ നേടിയത്. എന്നാൽ, ഒഡീഷയുടെ ലക്ഷ്യം മറ്റൊന്നാണ്. 

Advertisement

നിലവിൽ മികച്ച രീതിയിൽ കളിക്കുന്ന ഒഡീഷക്ക്, അവരുടെ സ്റ്റാർ സ്ട്രൈക്കർ റോയ് കൃഷ്ണയുടെ പരിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, മുന്നേറ്റ നിരയിലേക്ക് ലഭ്യമായ മികച്ച കളിക്കാരെ എത്തിക്കുക എന്നതാണ് ഒഡീഷയുടെ ലക്ഷ്യം. മാത്രമല്ല രാഹുലിനെ അവർ ഭാവി താരമായും കണക്കാക്കുന്നു. അതുകൊണ്ടാണ് പെർമനന്റ് സൈനിംഗിന് വേണ്ടി ഒഡീഷ ശ്രമം തുടരുന്നത്. അടുത്ത മണിക്കൂറുകളിൽ തന്നെ ഇക്കാര്യത്തിൽ വ്യക്തത വന്നേക്കും. Odisha FC are in advanced position to complete the signing of Rahul KP

Advertisement