Odisha FC paid 25 lakh to Kerala Blasters for Rahul KP transfer

രാഹുലിനായി ഒഡിഷ കേരള ബ്ലാസ്റ്റേഴ്സിന് നൽകിയ ട്രാൻസ്ഫർ ഫീ പുറത്ത്, കോൺട്രാക്ട് വിശദാംശങ്ങൾ

Advertisement

Odisha FC paid transfer fee to Rahul KP: പുരോഗമിക്കുന്ന 2025 വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതിനോടകം നടന്ന നിർണായകമായ നീക്കങ്ങളിൽ ഒന്നായിരുന്നു ഇന്ത്യൻ ഫുട്ബോളർ രാഹുൽ കെപി കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഒഡീഷയിലേക്ക് ചേക്കേറിയത്. രാഹുൽ ഒഡിഷയുമായി പെർമനന്റ് കോൺട്രാക്ടിൽ എത്തിയതായി ഇരു ക്ലബ്ബുകളും സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഈ കോൺട്രാക്ട് സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിരിക്കുകയാണ്. 

Advertisement

Rahul KP Kerala Blasters career: 2019-ലാണ് ഐലീഗ് ക്ലബ്ബ് ഇന്ത്യൻ ആരോസിൽ നിന്ന് രാഹുൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 8 മത്സരങ്ങൾ കളിച്ച രാഹുൽ ഒരു ഗോൾ സ്കോർ ചെയ്യുകയും ചെയ്തു. തുടർന്ന്, 2020-ൽ കേരള ബ്ലാസ്റ്റേഴ്സുമായുള്ള കോൺട്രാക്ട് രാഹുൽ നീട്ടുകയായിരുന്നു. 2025 വരെ നീണ്ടുനിൽക്കുന്ന ദീർഘകാല കോൺട്രാക്ടിൽ കേരള ബ്ലാസ്റ്റേഴ്സ് രാഹുലിന്റെ ഒപ്പുവെച്ചു. അഞ്ചുവർഷത്തെ കോൺട്രാക്ട് അവസാനിക്കാൻ ആറുമാസം ശേഷിക്കെയാണ് 

Advertisement

25 lakhs to Kerala Blasters for the deal of Rahul KP: രാഹുൽ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് വിട്ടിരിക്കുന്നത്. രാഹുലിന് ബ്ലാസ്റ്റേഴ്സിൽ തുടരാനും, രാഹുലിനെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് താല്പര്യമില്ലാതാവുകയും ചെയ്ത സാഹചര്യത്തിലാണ് കോൺട്രാക്ട് എക്സ്റ്റൻഷൻ ചർച്ചകൾക്ക് നിൽക്കാതെ അദ്ദേഹത്തെ വിൽക്കാൻ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചത്. ഒഡിഷ മാത്രമാണ് ഈ ട്രാൻസ്ഫർ വിൻഡോയിൽ താരത്തിനായി ഓഫർ സമർപ്പിച്ചത്. ഏകദേശം 25 ലക്ഷം രൂപയാണ് ഒഡിഷ രാഹുലിന്റെ ട്രാൻസ്ഫർ ഫീ ഇനത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് നൽകിയിരിക്കുന്നത്. 

Advertisement

രണ്ടു വർഷത്തെ കോൺട്രാക്ടിൽ ആണ് 24-കാരനായ രാഹുലുമായി ഒഡീഷ കോൺട്രാക്ട് ഒപ്പ് വെച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 2027 വരെ രാഹുൽ ഒഡിഷയിൽ തുടരും. അതോടൊപ്പം, വേണമെങ്കിൽ ഒരു വർഷം കൂടി കോൺട്രാക്ട് നീട്ടാനുള്ള ധാരണയും ഇതിൽ ഉൾപ്പെടുന്നു. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 89 മത്സരങ്ങൾ കളിച്ചിട്ടുള്ള രാഹുൽ കെപി, കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി എക്കാലത്തെയും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരുടെ പട്ടികയിൽ രണ്ടാമനാണ്. 

Rahul has now left Kerala Blasters with six months left to go on his five-year contract. The Blasters decided to sell him without holding contract extension talks as Rahul wanted to continue with the team and the team was not interested in retaining him. Odisha was the only team to make an offer for the player in this transfer window. Odisha paid Kerala Blasters around Rs 25 lakh as Rahul’s transfer fee.

Advertisement