Rahul KP’s emotional goodbye to Kerala Blasters: അഞ്ച് വർഷത്തെ സേവനത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് വിട്ടിരിക്കുകയാണ് മലയാളി താരം രാഹുൽ കെപി. തൃശ്ശൂർ സ്വദേശിയായ രാഹുൽ കെപി, 2019-ലാണ് ഐലീഗ് ക്ലബ് ഇന്ത്യൻ ആരോസിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നത്. പിന്നീട്, ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനായി 81 മത്സരങ്ങൾ കളിച്ച രാഹുൽ, ഇപ്പോൾ ഒഡിഷ എഫ്സിയിലേക്ക് മാറിയിരിക്കുകയാണ്. 24-കാരനായ രാഹുൽ, കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിനെക്കുറിച്ചും മറ്റും
ആരാധകർക്കായി ഇപ്പോൾ ഒരു സന്ദേശം പങ്കുവെച്ചിരിക്കുന്നു. “കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നത് വീട് വിടുന്നതുപോലെയാണ്. 2019-ൽ ഞാൻ ചേർന്ന നിമിഷം മുതൽ, ഈ ക്ലബ്ബും ഈ നാടും അതിൻ്റെ അവിശ്വസനീയമായ ആരാധകരുമാണ് എൻ്റെ കുടുംബം. എൻ്റെ ജന്മനാടായ കേരളത്തെ പ്രതിനിധീകരിക്കുന്നത് ഫുട്ബോൾ മാത്രമല്ല. അത് ഞാൻ ആരാണെന്നതിൻ്റെ ഭാഗമാണ്. നിങ്ങളുടെ എല്ലാവരിൽ നിന്നും എനിക്ക് ലഭിച്ച സ്നേഹവും പിന്തുണയും എൻ്റെ ഹൃദയത്തിൽ എക്കാലവും നിലനിൽക്കും. എന്നാൽ ജീവിതത്തിൽ, ചിലപ്പോൾ, വളരാനും സ്വയം വെല്ലുവിളിക്കാനും പുതിയ അവസരങ്ങൾ സ്വീകരിക്കാനും ബുദ്ധിമുട്ടുള്ള ചുവടുകൾ എടുക്കണം. ഈ തീരുമാനം എളുപ്പമായിരുന്നില്ല,
പക്ഷേ എൻ്റെ യാത്രയ്ക്ക് ഇത് ശരിയായ ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആരാധകർക്ക്, നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്‌ക്കും എൻ്റെ പേര് വിളിച്ചത്തിനും എല്ലാ മത്സരദിനങ്ങളും പ്രത്യേകമാക്കിയതിനും നന്ദി. എൻ്റെ ടീമംഗങ്ങൾക്കും ക്ലബ്ബിനും, മറക്കാനാവാത്ത ഓർമ്മകൾക്കും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ബന്ധങ്ങൾക്കും നന്ദി. കേരളം എന്നും എൻ്റെ വീടായിരിക്കും, നിങ്ങൾ എന്നും എൻ്റെ പ്രിയപ്പെട്ടവരായിരിക്കും. ഇനി ഈ യാത്ര എന്നെ എവിടെ കൊണ്ടുപോയാലും നിങ്ങളുടെ സ്നേഹവും അഭിമാനവും ഞാൻ കൂടെ കൊണ്ടുപോകും. നമ്മൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ.”
Leaving Kerala Blasters feels like leaving home. From the moment I joined in 2019, this club, this state, and its incredible fans have been my family. Representing Kerala, my homeland, has been more than just football. It’s been a part of who I am. The love and support I’ve received from all of you will forever be etched in my heart. But in life, sometimes, we must take difficult steps to grow, to challenge ourselves, and to embrace new opportunities.
This decision wasn’t easy, but I believe it’s the right one for my journey. To the fans, thank you for your unwavering support, for chanting my name, and for making every matchday special. To my teammates and the club, thank you for the unforgettable memories and the bonds that will last a lifetime. Kerala will always be my home, and you will always be my people. Wherever this journey takes me next, I’ll carry your love and pride with me. Until we meet again.