ചാമ്പ്യൻസ് ലീഗ് മാച്ച്ഡേ 1 റൗണ്ടപ്പ്: ബയേണിനും റിയൽ മാഡ്രിഡിനും ലിവർപൂളിനും മിന്നും വിജയം
യുവേഫ ചാമ്പ്യൻസ് ലീഗ് 2024/25 മത്സരങ്ങൾക്ക് ആവേശകരമായ തുടക്കമായി. ആദ്യ ദിനം നടന്ന ആറ് മത്സരങ്ങളിലും വിജയികളെ നിർണയിക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. ഒരു മത്സരം പോലും സമനിലയിൽ തിരിഞ്ഞില്ല. ഡച്ച് ടീം ആയ PSV-യെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് യുവന്റസ് പരാജയപ്പെടുത്തി. കെനൻ യിൽഡിസ്, വെസ്റ്റൺ മക്കന്നി, നികോളാസ് ഗോൻസാലസ് എന്നിവർ യുവന്റസിന് വേണ്ടി സ്കോർ ചെയ്തപ്പോൾ, ഇസ്മായിൽ സായ്ബരി ആണ് PSV-യുടെ ആശ്വാസ ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ, സ്വിറ്റ്സർലൻഡ് ക്ലബ് യങ് ബോയ്സിനെ […]