സെപ്റ്റംബർ മാസത്തിലെ മൂന്ന് വെല്ലുവിളി നിറഞ്ഞ മത്സരങ്ങളോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ 2024/25 ക്യാമ്പയിൻ ആരംഭിക്കുന്നു
സെപ്റ്റംബർ 13-ന് ഐഎസ്എൽ 2024/25 സീസണ് തുടക്കമാവുകയാണ്. ആദ്യ മത്സരത്തിൽ നിലവിലെ ഷീൽഡ് വിന്നേഴ്സ് ആയ മോഹൻ ബഗാൻ സൂപ്പർ ജിയന്റ്സും, നിലവിലെ ഐഎസ്എൽ കപ്പ് ജേതാക്കൾ ആയ മുംബൈ സിറ്റിയും തമ്മിൽ ഏറ്റുമുട്ടും. മത്സരം മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ട് ആയ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കും. സെപ്റ്റംബർ 15 ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുക. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ പഞ്ചാബ് എഫ്സി […]