കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ മൂലക്കല്ല്, ഐഎസ്എൽ നാഴികക്കല്ല് പിന്നിട്ട് ഹോർമിപാം റൂയിവ
കഴിഞ്ഞ മൂന്ന് സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിൽ സജീവ സാന്നിധ്യമായി നിറഞ്ഞുനിൽക്കുന്ന താരം ആണ് മണിപ്പൂരി സെന്റർ ബാക്ക് ഹോർമിപാം റൂയിവ. 2021-ൽ മൂന്ന് വർഷത്തെ കരാറിൽ പഞ്ചാബ് എഫ്സിയിൽ നിന്നാണ് ഹോർമിപാമിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 16 മത്സരങ്ങൾ കളിച്ച ഹോർമിപാം, ക്ലബ്ബിനൊപ്പമുള്ള തന്റെ രണ്ടാമത്തെ സീസണിൽ 22 മത്സരങ്ങൾ കളിച്ചു. എന്നാൽ, പരിക്ക് മൂലം 2023-24 സീസണിലെ ഭൂരിഭാഗം മത്സരങ്ങളും താരത്തിന് നഷ്ടമായി. ആകെ […]