നമ്മടെ ചെക്കൻ എത്തിട്ടോ!! കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്ന ശേഷം ജീസസ് ജിമിനസ് ആദ്യ പ്രതികരണം
കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ സൈനിങ് ആയ സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനസ് ഒടുവിൽ ടീമിനൊപ്പം ചേർന്നിരിക്കുകയാണ്. ട്രാൻസ്ഫർ ഡെഡ്ലൈൻ അടുക്കുന്ന വേളയിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ജീസസിനെ സ്വന്തമാക്കിയതായി പ്രഖ്യാപനം നടത്തിയത്. എന്നാൽ, താരം എന്ന് ടീമിനൊപ്പം ചേരും എന്ന കാര്യത്തിൽ ആരാധകർക്കിടയിൽ ആശങ്കകളും സംശയങ്ങളും നിലനിന്നിരുന്നു. ഇപ്പോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് ജീസസ് ജിമിനസ് ഇന്ത്യയിൽ പറന്നെത്തിയിരിക്കുകയാണ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ പരിശീലനം തുടരുകയാണ്. അതുകൊണ്ടുതന്നെ ജീസസ് കൊൽക്കത്തയിൽ ആണ് എത്തിയിരിക്കുന്നത്. […]