ക്വാമി പെപ്രയും ജോഷ്വാ സൊറ്റീരിയോയും കേരള ബ്ലാസ്റ്റേഴ്സിൽ തുടരും, ഐഎസ്എൽ കളിക്കാൻ അവസരം ഒരു താരത്തിന്
സ്‌ക്വാഡിലെ വിദേശ താരങ്ങളുടെ കാര്യത്തിൽ നിർണായക നീക്കം നടത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒരു ഐഎസ്എൽ ക്ലബ്ബിന് 6 വിദേശ താരങ്ങളെ മാത്രമാണ് സ്ക്വാഡിൽ ഉൾപ്പെടുത്താൻ സാധിക്കുക എന്ന നിയമം നിലനിൽക്കെ, നിലവിൽ 7 വിദേശ താരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ കരാർ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒരു വിദേശ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിൽ നിന്ന് റിലീസ് ചെയ്യും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ഇതിന് പിന്നാലെ, ക്വാമി പെപ്ര, ജോഷ്വാ സൊറ്റീരിയോ എന്നിവരിൽ ഒരാളെ മാത്രമായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് […]