സീസൺ ആരംഭിക്കാൻ ഇരിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന് പരിക്ക്, പുതിയ സ്‌ക്വാഡ് അപ്ഡേറ്റ്
ഐഎസ്എൽ 2024-2025 സീസൺ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് ചില അശുഭ വാർത്തകൾ ആണ് പുറത്തുവരുന്നത്. സീസൺ അടുക്കവെ കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിൽ നിന്ന് പരിക്ക് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്കെതിരെ എതിരില്ലാത്ത 8 ഗോളുകൾക്ക് വിജയിച്ചപ്പോൾ, മത്സരത്തിൽ മഞ്ഞപ്പടക്കായി രണ്ട് ഗോളുകൾ സ്കോർ ചെയ്ത ഇന്ത്യൻ സ്ട്രൈക്കർ ഇഷാൻ പണ്ഡിതക്ക് പരിക്കേറ്റതായി ആണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ടൈംസ് ഓഫ് ഇന്ത്യ സ്പോർട്സ് ജേണലിസ്റ്റ് മാർക്കസ് മെർഗുൽഹാവോ […]