മിലോസ് ഡ്രിൻസിക്കിന്റെ നാട്ടിൽ നിന്ന് സ്‌ട്രൈക്കർ എത്തുന്നു, കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ അപ്ഡേറ്റ്
ഐഎസ്എൽ 2024-2025 സീസൺ സെപ്റ്റംബർ 13-ന് ആരംഭിക്കാൻ ഇരിക്കെ മിക്ക ടീമുകളും അവരുടെ വിദേശ താരങ്ങളുടെ കോട്ട പൂർത്തിയാക്കി കഴിഞ്ഞു. അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ പട്ടികയുടെ പൂർണ്ണരൂപം ഇതുവരെ ആയിട്ടില്ല. പുതിയതായി രണ്ട് വിദേശ താരങ്ങളെ സൈൻ ചെയ്ത കേരള ബ്ലാസ്റ്റേഴ്സ്, മൂന്ന് താരങ്ങളെ നിലനിർത്തുകയും ചെയ്തു. അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന്റെ കീഴിൽ 6 വിദേശ താരങ്ങൾക്ക് നിലവിൽ കോൺട്രാക്ട് ഉണ്ട്. എന്നാൽ, വരും സീസണിൽ ഈ 6 പേര് ആയിരിക്കുമോ കേരള ബ്ലാസ്റ്റേഴ്സ് […]