അലക്സാണ്ടർ കോഫ് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേരും, ഇന്ത്യയിലേക്ക് എത്തുന്നുത് സംബന്ധിച്ച് പുതിയ അപ്ഡേറ്റ്
കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ ഫോറിൻ സൈനിങ് ആയ ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോഫ് ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. അലക്സാണ്ടർ കോഫിനെ സൈൻ ചെയ്ത കാര്യം പ്രഖ്യാപിച്ച കേരള ബ്ലാസ്റ്റേഴ്സ്, പിന്നീട് അദ്ദേഹത്തെ സംബന്ധിച്ച കാര്യങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടിട്ടുണ്ടായിരുന്നില്ല. എന്നാൽ, ഡ്യുറണ്ട് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ ആശയ കുഴപ്പം ഉണ്ടാക്കി. നേരത്തെ മൊറോക്കൻ ഫോർവേഡ് നോഹ സദൗയിയെ സൈൻ ചെയ്തതായി ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചതിന് […]