കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ട് മാറ്റേണ്ടി വരും, പരിശീലനത്തിനായി പൃഥ്വിരാജ് സുകുമാരന്റെ ക്ലബ്
കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾക്ക് തയ്യാറെടുക്കുകയാണ്. നേരത്തെ തായ്‌ലൻഡിൽ പ്രീ സീസൺ ചെലവഴിച്ച കേരള ബ്ലാസ്റ്റേഴ്സ്, കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. ശേഷം ടീം കൊൽക്കത്തയിൽ പരിശീലനം തുടരുകയാണ്. ഓഗസ്റ്റ് 1-നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഡ്യൂറൻഡ് കപ്പ് മത്സരം. അതേസമയം, ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനെ ആശയക്കുഴപ്പത്തിൽ ആക്കുന്ന ഒരു റിപ്പോർട്ട് ആണ് കേരളത്തിൽ നിന്ന് പുറത്തുവരുന്നത്. കല്ലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയം എങ്കിലും, പനമ്പള്ളി നഗർ […]