“ഇത് വളരെ അപൂർവമായേ അനുഭവിച്ചിട്ടുള്ളൂ” കേരള ബ്ലാസ്റ്റേഴ്സ് പുതിയ സൈനിംഗ് ആദ്യ പ്രതികരണം
കേരള ബ്ലാസ്റ്റേഴ്സ് പുതിയ വിദേശ സൈനിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾ ശരിവെക്കുന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രഖ്യാപനം. ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോഫ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്. 32-കാരനായ കോഫ് ലീഗ് 2 ക്ലബ്ബായ കെയ്നിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. ഒരു വർഷത്തെ കോൺട്രാക്ടിൽ ആണ് താരത്തെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുന്നത്. ക്ലബ് വിട്ട സെർബിയൻ സെന്റർ ബാക്ക് മാർക്കോ ലെസ്ക്കോവിക്കിന്റെ പകരക്കാരനായി ആണ് കേരള ബ്ലാസ്റ്റേഴ്സ് അലക്സാണ്ടർ കോഫിനെ സൈൻ ചെയ്തിരിക്കുന്നത്. […]