കേരള ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനൽ ബർത്ത് ഉറപ്പിച്ചു, ശേഷിക്കുന്ന ഏഴ് സ്പോട്ടിലേക്ക് ആരൊക്കെ
ഡ്യുറണ്ട് കപ്പ് 2024-ന്റെ ഗ്രൂപ്പ് ഘട്ടം അതിന്റെ അവസാനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി ഗ്രൂപ്പ് ഘട്ടത്തിൽ ശേഷിക്കുന്ന ഓരോ മത്സരങ്ങളും, ടീമുകൾക്ക് മുന്നോട്ട് പോകാൻ നിർണായകമായി മാറിയിരിക്കുന്നു. 6 ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്മാർ മാത്രമാണ് നേരിട്ട് ക്വാർട്ടർ ഫൈനൽ പ്രവേശനം ഉറപ്പാക്കുക. തുടർന്ന്, എല്ലാ ഗ്രൂപ്പുകളിലെയും രണ്ടാം സ്ഥാനക്കാരെ താരതമ്യം ചെയ്ത്, അവരിൽ രണ്ട് ടീമുകൾക്ക് കൂടി ക്വാർട്ടർ ഫൈനലിൽ എത്താൻ സാധിക്കും. ഇത്തരത്തിൽ നിലവിൽ ഒരു ഗ്രൂപ്പിലെ മത്സരങ്ങൾ മാത്രമാണ് പൂർണമായി അവസാനിച്ചിരിക്കുന്നത്. അത് കേരള […]