പ്ലയെർ ഓഫ് ദി മാച്ച് പുരസ്‌കാര നേട്ടത്തിന് പിന്നാലെ സന്തോഷം പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഹീറോ നോഹ സദൗയ്
ഡ്യുറണ്ട് കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഗംഭീര വിജയം ആണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. മുംബൈ സിറ്റിയെ എതിരില്ലാത്ത 8 ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയപ്പോൾ, അത് അവരുടെ ക്ലബ്ബ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം ആയി മാറി. അതേസമയം, അരങ്ങേറ്റക്കാരൻ നോഹ സദൗയിയുടെ തിളക്കമാർന്ന പ്രകടനം എടുത്തു പറയേണ്ടതാണ്. കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ തന്റെ ആദ്യ മത്സരത്തിൽ നോഹ സദൗയ് ഹാട്രിക് പ്രകടനമാണ് നടത്തിയത്. മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വേട്ടക്ക് 32-ാം […]