മുംബൈയോട് ഏറ്റ പരാജയം പെപ്രയുടെ തലയിൽ വെച്ച് തടിയൂരാൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് സാധിക്കുമോ
ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ട് പരാജയങ്ങൾ ഏറ്റുവാങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ ബംഗളൂരുവിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ്, ഏറ്റവും ഒടുവിൽ മുംബൈ ഫുട്ബോൾ അരീനയിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയോട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോറ്റു. ഈ മത്സരശേഷം പരാജയത്തിന്റെ കാരണങ്ങൾ വിശദീകരിക്കുന്ന വേളയിൽ, മത്സരത്തിന്റെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആയത് ക്വാമി പെപ്രയുടെ റെഡ് കാർഡ് ആണെന്ന് പരിശീലകൻ മൈക്കിൾ സ്റ്റാഹ്റെ പറയുകയുണ്ടായി. തോൽവിയുടെ പ്രധാന കാരണമായി പെപ്ര ജഴ്സി […]