പിച്ചിലെ പെപ്രയുടെ സാന്നിധ്യം, കേരള ബ്ലാസ്റ്റേഴ്സിലെ പകരക്കാരന്റെ റോളിനെ കുറിച്ച് സംസാരിച്ച് ഘാന താരം
ഈ സീസണിൽ ഇതിനോടകം തന്നെ കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിൽ മൈതാനത്ത് മികച്ച ഇമ്പാക്ട് കൊണ്ടുവന്ന താരമാണ് ക്വാമി പെപ്ര. 5 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ ആണ് ക്വാമി പെപ്ര ഇതിനോടകം സ്കോർ ചെയ്തത്. ക്വാമി പെപ്ര മൈതാനത്ത് ഇറങ്ങിയാൽ, അദ്ദേഹത്തിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ തവണയും എതിർ പോസ്റ്റിൽ പന്ത് എത്തിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. അതേസമയം, കൂടുതൽ മത്സരങ്ങളിൽ സബ്സ്റ്റിറ്റ്യൂട്ട് ആയി ആണ് ക്വാമി പെപ്രയെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ ഉപയോഗിക്കുന്നത്. […]