തിരുവോണനാളിൽ ജീസസ് അവതരിച്ചിട്ടും രക്ഷയില്ല, ലൂക്ക മാന്ത്രികതയിൽ നിലംപൊത്തി കേരള ബ്ലാസ്റ്റേഴ്‌സ്
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഐഎസ്എൽ 2024/25 സീസണിലെ ആദ്യ മത്സരം നിരാശാജനകമായ ഫലം ആണ് നൽകിയിരിക്കുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബ് എഫ്സിയും തുടർച്ചയായി ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി മൈതാനം നിറച്ച് കളിക്കുകയായിരുന്നു. എന്നാൽ, കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. ശേഷം, രണ്ടാം പകുതിയിലും ഗോൾ നേടാനുള്ള ശ്രമങ്ങൾ ഇരു ടീമുകളുടെയും ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും, മത്സരത്തിലെ ആദ്യ ഗോൾ പിറക്കാൻ 86-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി […]