Noah Sadoui

Kerala Blasters forward Noah Sadaoui opens up about his superstitions

തൻ്റെ അന്ധവിശ്വാസങ്ങൾ തുറന്നു പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് ഫോർവേഡ് താരം നോഹ സദൗയ്

ചടുലതയ്ക്കും തീവ്രതയ്ക്കും പേരുകേട്ട നോഹ സദോയ്, പിച്ചിലും പുറത്തും ഒരു വൈദ്യുതീകരണ സാന്നിധ്യം കൊണ്ടുവരുന്നു. ബ്രിഡ്ജ് ഫുട്‌ബോളുമായുള്ള സമീപകാല സംഭാഷണത്തിൽ, മൊറോക്കൻ ഫുട്‌ബോൾ കളിക്കാരൻ തൻ്റെ ഗെയിമിന് മുമ്പുള്ള ശീലങ്ങൾ, തൻ്റെ അവിഭാജ്യ കഴിവുകൾ, അതുല്യമായ ആഘോഷങ്ങൾ എന്നിവയെക്കുറിച്ച് തുറന്നു പറഞ്ഞു, തൻ്റെ ഓൺ-ഫീൽഡ് ഡൈനാമിസത്തിന് പിന്നിലെ വ്യക്തിത്വം വെളിപ്പെടുത്തുന്നു. പല കായികതാരങ്ങളെയും പോലെ സദൗയിയും ചില അന്ധവിശ്വാസങ്ങൾ സൂക്ഷിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഇവ കൃത്യമായി സമയബന്ധിതമായ ഒരു ദിനചര്യയുടെ രൂപമെടുക്കുന്നു, അത് തന്നെ നിലനിറുത്തിയതിന് അദ്ദേഹം […]

തൻ്റെ അന്ധവിശ്വാസങ്ങൾ തുറന്നു പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് ഫോർവേഡ് താരം നോഹ സദൗയ് Read More »

ISL 2024-25 matchweek 5 team of the week Kerala Blasters players

അഞ്ചാം വാരത്തിലെ ഐഎസ്എൽ ടീം ഓഫ് ദി വീക്ക്, കേരള ബ്ലാസ്റ്റേഴ്‌സ് ഇമ്പാക്ട്

ഇന്ത്യൻ സൂപ്പർ ലീഗ് മാച്ച് വീക്ക് 5 അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ വാരം കേരള ബ്ലാസ്റ്റേഴ്സിന് വിജയം നേടാൻ സാധിച്ചിരുന്നു. മൊഹമ്മദൻസിനെതിരായ മത്സരത്തിൽ 2-1 ന്റെ ജയമാണ് കേരളം സ്വന്തമാക്കിയത്. ഇപ്പോൾ, മാച്ച് വീക്ക്‌ 5-ലെ ടീം ഓഫ് ദി വീക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മികവ് എടുത്തു കാണിക്കുന്നതാണ് അഞ്ചാം വാരത്തിലെ ഐഎസ്എൽ ടീം ഓഫ് ദി വീക്ക്.  രണ്ട് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് ഐഎസ്എൽ ടീം ഓഫ് ദി വീക്കിൽ ഇടം

അഞ്ചാം വാരത്തിലെ ഐഎസ്എൽ ടീം ഓഫ് ദി വീക്ക്, കേരള ബ്ലാസ്റ്റേഴ്‌സ് ഇമ്പാക്ട് Read More »

Kerala Blasters Noah Sadaoui speaks out after Mohammedan SC fan violence

മൂത്രം നിറച്ച കുപ്പികൾ വലിച്ചെറിഞ്ഞു!! മൊഹമ്മദൻ എസ് സി ആരാധകർക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് താരം നോഹ

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന കേരള ബ്ലാസ്റ്റേഴ്സ് – മൊഹമ്മദൻ എസ് സി മത്സരത്തിൽ കൊൽക്കത്തൻ ക്ലബ്ബിന്റെ ആരാധകരുടെ ഭാഗത്തുനിന്ന് ഉണ്ടായ മോശം പ്രവർത്തിയുടെ പേരിൽ ഇന്ത്യൻ ഫുട്ബോളിൽ കടുത്ത വിമർശനങ്ങൾ ഉയരുകയാണ്. തങ്ങളുടെ കളിക്കാരെയും ആരാധകരെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത മൊഹമ്മദൻ എസ് സി ആരാധകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം എന്ന നിലപാടിൽ കേരള ബ്ലാസ്റ്റേഴ്സ് ഉറച്ചു നിൽക്കുമ്പോൾ,  മൊഹമ്മദൻ എസ് സിയുടെ ഭാഗത്തുനിന്ന് ഇപ്പോൾ ഒരു പ്രതികരണം ഉണ്ടായിരിക്കുകയാണ്. മത്സരത്തിനിടെ കളിക്കാർക്ക്

മൂത്രം നിറച്ച കുപ്പികൾ വലിച്ചെറിഞ്ഞു!! മൊഹമ്മദൻ എസ് സി ആരാധകർക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് താരം നോഹ Read More »

Noah Sadaoui Player of the Match Kerala Blasters vs Mohammedan SC

പ്ലയെർ ഓഫ് ദി മാച്ച്: മൊഹമ്മദൻസ് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ മികച്ച താരത്തെ പ്രഖ്യാപിച്ചു

മൊഹമ്മദൻസിനെതിരായ ഐഎസ്എൽ മത്സരത്തിൽ ഗംഭീര തിരിച്ചുവരവ് നടത്തി സീസണിലെ ആദ്യ എവേ വിജയം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ രണ്ട് മത്സരങ്ങളും സമനിലയിൽ കലാശിച്ചിരുന്നതിനാൽ, ഇന്നത്തെ വിജയം മൂന്ന് പോയിന്റ് നേട്ടത്തിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ മടങ്ങി വരവായി കൂടി അടയാളപ്പെടുത്തുന്നു. മത്സരത്തിൽ ആദ്യം ഒരു ഗോളിന് പിറകിൽ ആയ ശേഷം, രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച്  കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കുകയായിരുന്നു. പകരക്കാരനായി കളത്തിൽ എത്തിയ ക്വാമി പെപ്ര സമനില ഗോളും, ജീസസ് ജിമിനസ് കേരള

പ്ലയെർ ഓഫ് ദി മാച്ച്: മൊഹമ്മദൻസ് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ മികച്ച താരത്തെ പ്രഖ്യാപിച്ചു Read More »

Noah Sadaoui selected as KBFC September Player Of The Month

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ഹീറോ!! ഒറ്റപ്പേര് മൂന്ന് ലിസ്റ്റിലും, മഞ്ഞപ്പടയുടെ പോരാളി

കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനം ആണ് മൊറോക്കൻ താരം നോഹ സദോയ് നടത്തിക്കൊണ്ടിരിക്കുന്നത്. നാല് ഐഎസ്എൽ മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ ഇതിനോടകം നോഹ സ്കോർ ചെയ്തു. ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോഴും, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ ടീമുകൾക്കെതിരെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിൽ നോഹയുടെ ഓരോ ഗോളുകൾ ഉണ്ടായിരുന്നു. സെപ്റ്റംബർ മാസത്തിലാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 പതിപ്പിന് തുടക്കം ആയത്. ഈ

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ഹീറോ!! ഒറ്റപ്പേര് മൂന്ന് ലിസ്റ്റിലും, മഞ്ഞപ്പടയുടെ പോരാളി Read More »

KBFC Fans Player of the Match Award Kerala Blasters vs North East United

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മികച്ച പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് താരം ആരാണ്? ആരാധകർക്ക് വോട്ട് ചെയ്യാം

സമനിലയിൽ കലാശിച്ച കേരള ബ്ലാസ്റ്റേഴ്‌സ് – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിൽ മഞ്ഞപ്പടക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ കളിക്കാരനെ ആരാധകരുടെ അഭിപ്രായത്തിൽ തിരഞ്ഞെടുക്കാനുള്ള അവസരം എത്തിച്ചേർന്നിരിക്കുകയാണ്. മത്സരത്തിലെ മികച്ച കേരള ബ്ലാസ്റ്റേഴ്സ് താരത്തെ ആരാധകരുടെ വോട്ടിംഗിൽ തിരഞ്ഞെടുത്ത് അവർക്ക് കെബിഎഫ്‌സി ഫാൻസ് പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നൽകും. ഇതിനായി ഇത്തവണ നാല് കളിക്കാരുടെ പേരുകളാണ് കേരള ബ്ലാസ്റ്റേഴ്സ് നോമിനേറ്റ് ചെയ്തിരിക്കുന്നത്. മത്സരത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ സ്കോറർ ആയ നോഹ സദോയി

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മികച്ച പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് താരം ആരാണ്? ആരാധകർക്ക് വോട്ട് ചെയ്യാം Read More »

Noah Sadaoui selected as Player Of The Match against Northeast United

തുടർച്ചയായ രണ്ടാം മത്സരത്തിലും പ്ലെയർ ഓഫ് ദി മാച്ച്!! കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർസ്റ്റാർ

ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി 1-1ന് സമനിലയിൽ പിരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. മത്സരത്തിൽ ഇരു ടീമുകളും ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതിയിൽ ഇരുടീമുകളും സമനില തെറ്റിക്കാനായില്ല. ഗോൾകീപ്പർ സച്ചിൻ സുരേഷിന് ഉൾക്കൊള്ളാൻ കഴിയാതെ വന്ന അലൈദീൻ അജറെയുടെ ശക്തമായ ഫ്രീകിക്കിലൂടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടാം പകുതിയിൽ ലീഡ് നേടി. എന്നാൽ, കേരള ബ്ലാസ്‌റ്റേഴ്‌സ് കൃത്യമായ തിരിച്ചടി നൽകി. 67-ാം മിനിറ്റിൽ നോഹ സദൗയി തൻ്റെ വ്യക്തിഗത മിടുക്ക് പ്രകടിപ്പിച്ച് സമനില ഗോൾ നേടി. നോർത്ത് ഈസ്റ്റ്

തുടർച്ചയായ രണ്ടാം മത്സരത്തിലും പ്ലെയർ ഓഫ് ദി മാച്ച്!! കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർസ്റ്റാർ Read More »

ISL 202425 Kerala Blasters star Noah Sadaoui makes matchweek 2 team of the week

ഐഎസ്എൽ ടീം ഓഫ് ദ വീക്ക്: രണ്ടാം വാരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് – മലയാളി സാന്നിധ്യം

ഇന്ത്യൻ സൂപ്പർ ലീഗ് 2024/25 സീസണിലെ രണ്ടാമത്തെ മാച്ച് വീക്കും അവസാനിച്ചിരിക്കുകയാണ്. ഇന്ന് (സെപ്റ്റംബർ 25) മുതൽ മൂന്നാം റൗണ്ട് മത്സരങ്ങൾക്ക് തുടക്കം ആകും. കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ വിജയം രേഖപ്പെടുത്തിയതിനാൽ, മാച്ച് വീക്ക് 2 മഞ്ഞപ്പട ആരാധകരെ സംബന്ധിച്ചിടത്തോളം സ്പെഷ്യൽ ആണ്. കേരള ബ്ലാസ്റ്റേഴ്സിന് പുറമേ, ജംഷഡ്പൂർ, ബംഗളൂരു, പഞ്ചാബ്, മോഹൻ ബഗാൻ എന്നീ ടീമുകൾ രണ്ടാം വാരത്തിൽ വിജയം നേടി.  രണ്ടാം വാരം മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടീം ഓഫ്

ഐഎസ്എൽ ടീം ഓഫ് ദ വീക്ക്: രണ്ടാം വാരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് – മലയാളി സാന്നിധ്യം Read More »

Kerala Blasters 13 consecutive home matches with a goal

ഗോളുകളുടെ സ്വന്തം നാട്!! കേരള ബ്ലാസ്റ്റേഴ്സിൻ്റെ ശ്രദ്ധേയമായ ഹോം സ്ട്രീക്ക് തുടരുന്നു

മറ്റു ഐഎസ്എൽ ടീമുകളെ സംബന്ധിച്ച് നോക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എല്ലായിപ്പോഴും അഹങ്കരിക്കുന്നത് അവരുടെ ആരാധക പിന്തുണയുടെ പേരിലാണ്. ഇതുവരെ ഒരു ട്രോഫി കേരള ബ്ലാസ്റ്റേഴ്സിന് നേടാൻ സാധിച്ചില്ലെങ്കിലും, ഇന്നും വലിയ ആരാധക പിന്തുണയാണ് ക്ലബ്ബിന് ലഭിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, അടുത്തിടെ നടന്ന ഈസ്റ്റ് ബംഗാളിന് എതിരായ ഹോം മത്സരം. 25000-ത്തോളം കാണികളാണ് ഈ മത്സരം വീക്ഷിക്കാൻ  കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്. ഇത് ഈ ഐഎസ്എൽ സീസണിലെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന അറ്റൻഡൻസ്

ഗോളുകളുടെ സ്വന്തം നാട്!! കേരള ബ്ലാസ്റ്റേഴ്സിൻ്റെ ശ്രദ്ധേയമായ ഹോം സ്ട്രീക്ക് തുടരുന്നു Read More »

Noah Sadaoui selected as Player Of The Match Kerala Blasters vs East Bengal

ഈസ്റ്റ് ബംഗാൾ – കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ ഹീറോ!! പ്ലയെർ ഓഫ് ദി മാച്ച് പുരസ്കാരം സൂപ്പർ താരത്തിന്

ഈസ്റ്റ്‌ ബംഗാളിനെതിരെ തകർപ്പൻ വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ 2024/25 സീസണിൽ അവരുടെ പോയിന്റ് ഓപ്പൺ ചെയ്തിരിക്കുകയാണ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ആദ്യം ഒരു ഗോളിന് പിന്നിട്ട് നിൽക്കുകയും, പിന്നീട് രണ്ട് ഗോളുകൾ സ്കോർ ചെയ്ത് മത്സരത്തിലേക്ക് തിരികെ വരുകയും കേരള ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിക്കുകയും ആയിരുന്നു. ഈ വിജയത്തോടെ, കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ തങ്ങളുടെ ആദ്യ  വിജയം രേഖപ്പെടുത്തിയിരിക്കുന്നു. മലയാളി താരം ആയ വിഷ്ണു ആണ് ഈസ്റ്റ് ബംഗാളിന് വേണ്ടി മത്സരത്തിൽ ആദ്യം ഗോൾ

ഈസ്റ്റ് ബംഗാൾ – കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ ഹീറോ!! പ്ലയെർ ഓഫ് ദി മാച്ച് പുരസ്കാരം സൂപ്പർ താരത്തിന് Read More »