രണ്ട് ഹാട്രിക് നേട്ടക്കാർ!! പരസ്പരം പുകഴ്ത്തി നോഹയും പെപ്രയും, കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ് സൂപ്പർ ഹാപ്പി
സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് 7-0 സ്കോർ ലൈനിൽ വിജയിച്ചപ്പോൾ, മത്സരത്തിൽ രണ്ട് ഹാട്രിക്കുകൾ ആണ് പിറന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ ഫോർവേഡ് നോഹ സദോയ് മത്സരത്തിൽ മൂന്ന് ഗോളുകൾ സ്കോർ ചെയ്തു. കളിയുടെ 9-ാം മിനിറ്റിൽ തന്റെ ആദ്യ ഗോൾ നേടിയ നോഹ, 20-ാം മിനിറ്റിൽ രണ്ടാമത്തെ ഗോളും, 90-ാം മിനിറ്റിൽ ഹാട്രിക്കും പൂർത്തിയാക്കി. ഇത് കേരള ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ നോഹ സദോയ് നേടുന്ന രണ്ടാമത്തെ ഹാട്രിക് ആണ്. നേരത്തെ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് […]