മഞ്ഞപ്പടയുടെ രാജകുമാരൻ വീണ്ടും കളി മൈതാനത്തേക്ക്, സികെ വിനീതിനെ സ്വന്തമാക്കി സൂപ്പർ ലീഗ് കേരള ക്ലബ്
സൂപ്പർ ലീഗ് കേരള പ്രഥമ സീസണിലേക്ക് ഒരു സൂപ്പർ താരം കൂടി. അതെ, മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും ഇന്ത്യൻ ഇന്റർനാഷണലും ആയ സികെ വിനീത് പ്രഥമ സൂപ്പർ ലീഗ് കേരളയുടെ ഭാഗമാകും. 36-കാരനായ സികെ വിനീത്, 2021-22 കാലയളവിൽ റൗണ്ട്ഗ്ലാസ് പഞ്ചാബിന് വേണ്ടിയാണ് അവസാനമായി കളിച്ചത്. ഇപ്പോൾ താരം വീണ്ടും ഫുട്ബോൾ മൈതാനത്തേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നത്, സൂപ്പർ ലീഗ് കേരള ക്ലബ്ബ് ആയ തൃശ്ശൂർ മാജിക് എഫ്സി-യിലൂടെയാണ്. മുൻ ഇന്ത്യൻ ദേശീയ താരമായ സികെ വിനീത് […]