സർപ്രൈസസ് ഇൻ സ്‌റ്റോർ!! തിരക്കേറിയ ട്രാൻസ്ഫർ ഡെഡ്‌ലൈൻ ദിനത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് സജ്ജമായി
ഇന്ന് ഓഗസ്റ്റ് 31, ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ ജാലകം അവസാനിക്കുകയാണ്. സാധാരണ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനം അപ്രതീക്ഷിതമായതും ശ്രദ്ധേയമായതുമായ നിരവധി ട്രാൻസ്ഫറുകൾ നടക്കാറുള്ളത് സാധാരണയാണ്. ഇത്തരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ചില ഞെട്ടിക്കുന്ന നീക്കങ്ങൾക്കാണ് അവസാന ട്രാൻസ്ഫർ ദിനം തയ്യാറെടുക്കുന്നത്. ഇക്കൂട്ടത്തിൽ പുതിയ കളിക്കാരെ ടീമിൽ എത്തിക്കുന്നതും ചിലരെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കുന്നതും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനസിനെ സ്വന്തമാക്കിയതായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. ഇത് മഞ്ഞപ്പട ആരാധകർക്ക് വലിയ സന്തോഷം നൽകിയിരുന്നു. […]