ഇന്ത്യൻ സൂപ്പർ ലീഗിൽ ഡിസംബർ 22 ഞായറാഴ്ച മൊഹമ്മദൻസിനെതിരായ മത്സരത്തിലൂടെ നിർണായകമായ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സംഘത്തിലെ രണ്ടുപേർ. 10 വർഷത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്ലബ്ബ് ചരിത്രത്തിൽ, ചില പരിശീലകർ മാത്രമാണ് ദീർഘകാലം ടീമിനൊപ്പം തുടർന്നിട്ടുള്ളത്. ഇക്കൂട്ടത്തിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സംഘത്തിൽ ദീർഘകാലമായി തുടരുന്ന രണ്ടുപേരാണ് വെർനർ മാർട്ടെൻസും സ്ലാവൻ പ്രൊഗോവെക്കിയും. ഇവർ ഇപ്പോൾ ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ്.
2021-ലാണ് ബെൽജിയം കാരനായ വെർനർ മാർട്ടെൻസും സെർബിയക്കാരനായ സ്ലാവൻ പ്രൊഗോവെക്കിയും കേരള ബ്ലാസ്റ്റേഴ്സ്നൊപ്പം ചേരുന്നത്. 2021 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പിംഗ് പരിശീലകൻ ആയിട്ടാണ് 56-കാരനായ സ്ലാവൻ പ്രൊഗോവെക്കി സേവനം അനുഷ്ഠിക്കുന്നത്. പ്രഭ്ഷുഖാൻ ഗിൽ, സച്ചിൻ സുരേഷ് തുടങ്ങിയ ഇന്ത്യൻ ഗോൾകീപ്പർമാരെ മികച്ച നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിൽ സ്ലാവൻ പ്രൊഗോവെക്കി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതേസമയം, 2021 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ
വെർനർ മാർട്ടെൻസ് ഇതിനോടകം രണ്ട് വ്യത്യസ്ത റോളുകൾ വഹിച്ചിട്ടുണ്ട്. 42-കാരനായ വെർനർ മാർട്ടെൻസ് 2021 മുതൽ 2024 വരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫിറ്റ്നസ് പരിശീലകൻ ആയിരുന്നു. മുഖ്യ പരിശീലകൻ ആയിരുന്ന ഇവാൻ വുകമനോവിക്കിന്റെ കീഴിൽ ഫിറ്റ്നസ് പരിശീലകൻ ആയി പ്രവർത്തിച്ച വെർനർ മാർട്ടെൻസ്, മൈക്കിൾ സ്റ്റാഹ്രെ പരിശീലകനായതിനു ശേഷം 2024 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പെർഫോമൻസ് മാനേജർ ആയിയാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ, വെർനർ മാർട്ടെൻസും സ്ലാവൻ പ്രൊഗോവെക്കിയും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം
100 മത്സരങ്ങൾ എന്ന നാഴികക്കല്ല് പൂർത്തിയാക്കിയിരിക്കുകയാണ്. ഇവാൻ വുകമനോവിക് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റപ്പോൾ, മഞ്ഞപ്പടയുടെ പരിശീലന സംഘത്തിൽ ചേർന്ന വെർനർ മാർട്ടെൻസും സ്ലാവൻ പ്രൊഗോവെക്കിയും, ഇവാൻ ആശാന്റെ മാനേജരിയിൽ കാലശേഷവും ടീമിനൊപ്പം തുടർന്നു. ഇപ്പോൾ ഇരുവരും കേരള ബ്ലാസ്റ്റേഴ്സ് സിനൊപ്പം 100 മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഇതിന്റെ സന്തോഷം കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെക്കുകയും ചെയ്തു.
1⃣0⃣0⃣ games, one shared journey, Slaven and Werner complete an inspiring milestone as a part of the BLASTERS family! 💯👏#KBFC #KeralaBlasters pic.twitter.com/sraQO0zFr1
— Kerala Blasters FC (@KeralaBlasters) December 23, 2024
Summary: Werner Martens & Slaven Progovecki completed 100 matches at Kerala Blasters