Site icon

കേരള ബ്ലാസ്റ്റേഴ്സിന്റെ റെഡ് കാർഡ് പിൻവലിച്ചു!! റഫറിയുടെ തീരുമാനം തിരുത്തി

Aibanbha Dohling's red card is overruled by ISL committee

Disciplinary committee steps in refereeing in Kerala Blasters vs Punjab FC: ജനുവരി 5-ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് – പഞ്ചാബ് എഫ്സി മത്സരത്തിൽ റഫറിക്ക് പിഴവ് സംഭവിച്ചതായി തെളിഞ്ഞിരിക്കുന്നു. നാടകീയ സംഭവ വികാസങ്ങൾക്ക് സാക്ഷ്യം വഹിച്ച മത്സരത്തിൽ, രണ്ട് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കാണ് ചുവപ്പ് കാർഡ് കണ്ട് പുറത്തു പോകേണ്ടി വന്നത്. മത്സരത്തിൽ ഒരു ഗോളിന് വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ്, 9 പേരുമായിയാണ് മത്സരം അവസാനിപ്പിച്ചത്. 

Advertisement

മത്സരത്തിൽ രണ്ട് മഞ്ഞ കാർഡുകൾ കാണേണ്ടി വന്ന് പുറത്തായ മിലോസ് ഡ്രിൻസിക്കിന് പിറകെ, പഞ്ചാബ് താരം ലിയോൺ അഗസ്റ്റിന് എതിരെ ഫൗൾ ചെയ്തതിന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഐബാൻ ഡോഹ്ലിംഗിന് ഡയറക്ട് റെഡ് കാർഡ് ലഭിക്കുകയായിരുന്നു. ഫൗളിന് പിന്നാലെ റഫറി പ്രതീക് മോണ്ഡൽ, ഐബന് ആദ്യം യെല്ലോ കാർഡ് ആണ് നൽകിയത്. എന്നാൽ, ലിയോണിന്റെ കണ്ണിന് പരിക്കേറ്റത് ശ്രദ്ധയിൽപ്പെട്ട റഫറി, ഐബന് മഞ്ഞ കാർഡിന് പകരം ഡയറക്ട് റെഡ് കാർഡ് നൽകുകയായിരുന്നു. ഇതോടെ, 

Advertisement

Aibanbha Dohling’s red card is overruled by ISL committee: മിലോസ് ഡ്രിൻസിക്, ഐബാൻ ഡോഹ്ലിംഗ് എന്നിവർക്ക് ഓരോ മത്സരത്തിൽ സസ്പെൻഷൻ ലഭിക്കുകയും ചെയ്തു. ഇപ്രകാരം ജനുവരി 13-ന് നടക്കുന്ന ഒഡീഷക്കെതിരായ മത്സരത്തിൽ ഇരു താരങ്ങളും കളിക്കില്ല എന്ന് വ്യക്തമായിരുന്നു. എന്നാൽ, ഇപ്പോൾ റഫറിയുടെ ഈ തീരുമാനത്തിൽ പുനഃപരിശോധനയും തീരുമാന മാറ്റവും വരുത്തിയിരിക്കുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് അച്ചടക്ക കമ്മിറ്റിയുടെ പരിശോധനയിൽ, ഐബന്റെ റെഡ് കാർഡ്, മഞ്ഞ കാർഡ് ആയി പരിഗണിച്ചിരിക്കുന്നു. 

Advertisement
Advertisement

Kerala Blasters defender back in action against Odisha FC: അതിനാൽ, അടുത്ത മത്സരത്തിൽ താരം നേരിട്ട സസ്പെൻഷൻ പിൻവലിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ ഐബാൻ ഒഡീഷക്കെതിരായ മത്സരത്തിൽ കളിക്കാൻ ലഭ്യമാകും. തീർച്ചയായും കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇത് സ്വീകാര്യവും സന്തോഷകരവുമായ തീരുമാനമാണ്. അതേസമയം, മിലോസ് ഡ്രിൻസിക്കിന്റെ റെഡ് കാർഡ് നിലനിൽക്കുകയും, അദ്ദേഹത്തിന് അടുത്ത മത്സരത്തിൽ സസ്പെൻഷൻ നേരിടേണ്ടി വരികയും ചെയ്യും. 

In the review of the Indian Super League Disciplinary Committee, Aibanbha Dohling’s red card has been considered as a yellow card. Therefore, the suspension faced by the player for the next match has been lifted. In this situation, Aibanbha Dohling will be available to play in the match against Odisha.

Advertisement
Exit mobile version