ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ഞായറാഴ്ച (നവംബർ 3) ഒരു ‘ഡബിൾ ഹെഡർ സൺഡേ’ ആയിരുന്നു. നിരവധി ഗോളുകൾ കണ്ട രണ്ട് മത്സരങ്ങൾ ആണ് ഞായറാഴ്ച നടന്നത്. ആദ്യ മത്സരമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് – ഒഡിഷ മത്സരത്തിൽ അഞ്ച് ഗോളുകൾ ആണ് പിറന്നതെങ്കിൽ, രണ്ടാമത് നടന്ന മുംബൈ സിറ്റി – കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ 6 ഗോളുകൾ പിറന്നു. ഈ രണ്ട് മത്സരങ്ങളിലും ഓരോ ഐഎസ്എൽ റെക്കോർഡുകൾ സൃഷ്ടിക്കപ്പെടുകയും ഉണ്ടായി.
ഗുവാഹത്തിയിൽ നടന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 3-2 ന് ഒഡീഷയെ പരാജയപ്പെടുത്തിയപ്പോൾ, മത്സരത്തിൽ ഹൈലേൻഡേഴ്സിനായി രണ്ട് ഗോളുകൾ നേടിയത് അവരുടെ മൊറോക്കൻ ഫോർവേഡ് അലാഡിൻ അജറൈ ആയിരുന്നു. ഇതോടെ ഈ സീസണിൽ നിലവിൽ തുടർച്ചയായി ഏഴാമത്തെ മത്സരത്തിലാണ് അലാഡിൻ അജറൈ ഗോൾ നേടിയിരിക്കുന്നത്. ഇതോടെ ഒരു ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ നേടുന്ന കളിക്കാരനായി മാറിയിരിക്കുകയാണ് അലാഡിൻ അജറൈ.
മുൻ ചെന്നൈയിൻ താരം എലാനോയുടെ (6) റെക്കോർഡ് ആണ് അലാഡിൻ അജറൈ മറികടഞ്ഞിരിക്കുന്നത്. ഈ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കളിച്ച എല്ലാ മത്സരങ്ങളിലും ഗോൾ നേടി എന്ന് മാത്രമല്ല, തന്റെ കരിയറിൽ ഇതുവരെ കളിച്ച എല്ലാ ഐഎസ്എൽ മത്സരങ്ങളിലും അലാഡിൻ അജറൈ ഗോൾ നേടിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. അതേസമയം, 4-2 ന് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയോട് പരാജയപ്പെട്ട മത്സരത്തിലും ഒരു ഐഎസ്എൽ റെക്കോർഡ് പിറന്നു. എന്നാൽ ഇത് കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം,
നാണക്കേടിന്റെ റെക്കോർഡ് ആയി മാറിയിരിക്കുന്നു. മുംബൈയ്ക്കെതിരെ 2 പെനാൽറ്റി ഗോളുകൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ഇതുവരെ ഇന്ത്യൻ സൂപ്പർ ലീഗിൽ 41 പെനാൽറ്റികൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയിരിക്കുന്നത്. ഇതോടെ, ഐഎസ്എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പെനാൽറ്റികൾ വഴങ്ങിയ ടീം ആയി കേരള ബ്ലാസ്റ്റേഴ്സ് മാറി. മാത്രമല്ല, 2018-ന് ശേഷം ഒരു മത്സരത്തിൽ പോലും മുംബൈ സിറ്റിയെ അവരുടെ ഹോം ഗ്രൗണ്ട് ആയ മുംബൈ ഫുട്ബോൾ അരീനയിൽ പരാജയപ്പെടുത്തിയിട്ടില്ല എന്ന നാണക്കേടും കേരള ബ്ലാസ്റ്റേഴ്സിന്റെ പേരിൽ ചാർത്തപ്പെട്ടു.
Summary: Alaaeddine Ajaraie breaks ISL record as NorthEast United edge past Odisha. While Kerala Blasters’ penalty record marks disappointment
First-ever player to score in his first 7️⃣ ISL Games ✅
— NorthEast United FC (@NEUtdFC) November 3, 2024
Golden Boot Leader 9️⃣ GOALS
Most Assists 4️⃣
1️⃣ Alaaeddine Ajaraie#StrongerAsOne #8States1United #NEUOFC pic.twitter.com/m3fomNJ6jW