ഈ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഇതിനോടകം 2 മത്സരങ്ങൾ ആണ് കളിച്ചത്. കൊച്ചിയിൽ നടന്ന രണ്ട് മത്സരങ്ങളിൽ പഞ്ചാബിനെയും ഈസ്റ്റ് ബംഗാളിനെയും ബ്ലാസ്റ്റേഴ്സ് നേരിട്ടു. ഈ രണ്ട് മത്സരങ്ങളിലുമായി ഏറ്റവും കൂടുതൽ സമയം കളിച്ച കളിക്കാരിൽ ഒരാളാണ് ബ്ലാസ്റ്റേഴ്സിന്റെ ഫ്രഞ്ച് താരം അലക്സാണ്ടർ കോഫ്. ഒരു ഡിഫൻഡർ ആയിരുന്നിട്ടും, ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവം ഉണ്ടായതിനാൽ
അലക്സാണ്ടർ കോഫിനെ പരിശീലകൻ മിഖായേൽ സ്റ്റാഹ്രെ മധ്യനിരയിൽ കളിക്കാൻ നിയോഗിച്ചപ്പോൾ, അത് അദ്ദേഹം ഭംഗിയായി നിർവഹിച്ചു. പഞ്ചാബിനെതിരായ മത്സരത്തിൽ മുഴുവൻ സമയവും കളിച്ച അലക്സാണ്ടർ കോഫ്, ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ 88-ാം മിനിറ്റിൽ ആണ് മൈതാനത്തുനിന്ന് പിൻവലിക്കപ്പെട്ടത്. കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമുള്ള ആദ്യ രണ്ട് ഐഎസ്എൽ മത്സരങ്ങളും കൊച്ചിയിൽ തന്നെ കളിക്കാൻ സാധിച്ചത് അലക്സാണ്ടർ കോഫിനെ
സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് വ്യത്യസ്തമായ അനുഭവം നൽകുന്നു. കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്ന ശേഷം, ഒരു മലയാള മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ച് മുൻ ഐഎസ്എൽ താരങ്ങളുമായി താൻ സംസാരിച്ചിരുന്നു എന്നും, അവർ തനിക്ക് പൂർണ്ണ പിന്തുണ നൽകി എന്നും അലക്സാണ്ടർ കോഫ് പറഞ്ഞു. മുൻ ചെന്നൈയിൻ എഫ്സി താരം ബർണാഡ് മെൻഡി, മുൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരം റോമൻ ഫിലിപ്പോക്സി എന്നിവരെ വിളിച്ച് സംസാരിച്ചപ്പോൾ,
Alexandre Coeff 🗣️ “I called Bernard Mendy & Romain Philippoteaux when I signed here, they told only good things about Kochi, most of about stadium & fans because they said that even in Europe they didn't know this kind of ambiance.” @24onlive #KBFC pic.twitter.com/S3YMP7aqqm
— KBFC XTRA (@kbfcxtra) September 21, 2024
കൊച്ചിയിലെ സ്റ്റേഡിയത്തെ കുറിച്ചും ആരാധകരെ കുറിച്ചും നല്ല കാര്യങ്ങൾ മാത്രമാണ് അവർ പറഞ്ഞത് എന്ന് അലക്സാണ്ടർ കോഫ് വ്യക്തമാക്കി. “ഞാൻ ഇവിടെ [കേരള ബ്ലാസ്റ്റേഴ്സിൽ] സൈൻ ചെയ്തപ്പോൾ ബെർണാഡ് മെൻഡിയെയും റൊമെയ്ൻ ഫിലിപ്പോക്സിനെയും വിളിച്ചു, അവർ കൊച്ചിയെക്കുറിച്ചും കൊച്ചിയിലെ ആരാധകരെക്കുറിച്ചും നല്ല കാര്യങ്ങൾ മാത്രമേ പറഞ്ഞുള്ളൂ, കാരണം യൂറോപ്പിൽ പോലും ഇത്തരമൊരു അന്തരീക്ഷം അവർക്കറിയില്ലെന്ന് അവർ പറഞ്ഞു,” അലക്സാണ്ടർ കോഫ് പറഞ്ഞു. Alexandre Coeff enjoys electric Kochi atmosphere in ISL debut