നോവയെ ആശ്രയിച്ചല്ല കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്, പരിശീലകൻ ടിജി പുരുഷോത്തമൻ തുറന്നു പറയുന്നു
ഓരോ സെക്കന്റും നന്നായി പോരാടിയെങ്കിലും തോൽവി വഴങ്ങേണ്ടി വന്നത് നിരാശാജനകമാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമൻ. ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ ജാംഷെഡ്പൂർ എഫ്‌സിക്കെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സൂപ്പർ ലീഗിൽ 2023 – 24 സീസണിലെ എട്ടാമത് തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി വഴങ്ങിയത്. അവസാനത്തെ മത്സരത്തിൽ കൊച്ചിയിൽ ഹോമിൽ മൊഹമ്മദൻ എസ്‌സിക്കെതിരെ ജയിച്ച ടീമിന് പക്ഷെ ജംഷഡ്പൂരിൽ അടിപതറി. ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ നടന്ന […]