കൊല്ലം കുറേയായി ഈ പണി തുടങ്ങിയിട്ട് !! കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ശേഷം വൈകാരിക പ്രതികരണവുമായി മൈക്കിൾ സ്റ്റാഹ്രെ

Mikael Stahre shares emotional note after Kerala Blasters sacking: കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയതിന് പിന്നാലെ കേരളം വിട്ട് സ്വന്തം ദേശത്തേക്ക് മടങ്ങിയ മൈക്കിൾ സ്റ്റാഹ്രെ, ഇപ്പോൾ വികാരപരമായ ഒരു പ്രതികരണം നടത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ ഹാൻഡിലൂടെയാണ്, തന്റെ ഇപ്പോഴത്തെ മാനസിക അവസ്ഥ സ്റ്റാഹ്രെ തുറന്നു പറഞ്ഞത്. തന്റെ കരിയറിന്റെ തുടക്ക ഘട്ടവും അദ്ദേഹം ഓർത്തെടുത്തു. സ്വീഡിഷ് പരിശീലകൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, “ഫുട്ബോൾ കളിക്കാരെ പരിശീലിപ്പിക്കുന്നത് എന്റെ കൗമാര നാളുകളിൽ […]

കേരള ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങി വരുമോ? മറുപടി പറഞ്ഞ് ഇവാൻ വുക്കമനോവിക്

കേരള ബ്ലാസ്റ്റേഴ്സ് നിലവിലെ മോശം അവസ്ഥയിൽ നിന്ന് കരകയറാൻ മികച്ച ഒരു പരിശീലകനെ തേടിക്കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തിൽ ആരാധകർക്കിടയിൽ ചർച്ചയായ പേരാണ് മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആയിരുന്ന ഇവാൻ വുക്കമനോവിക്. കേരള ബ്ലാസ്റ്റേഴ്സിന്റെ ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ഇവാൻ വുക്കമനോവിക്. അദ്ദേഹം ടീമിൽ തിരിച്ചെത്തുമോ എന്ന ചോദ്യത്തിന്, ഇപ്പോൾ ഇവാൻ വുക്കമനോവിക് തന്നെ മറുപടി നൽകിയിരിക്കുകയാണ്.  2021-ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ആയി എത്തിയ ഇവാൻ വുക്കമനോവിക്, മൂന്ന് വർഷത്തെ കരാറിന് ശേഷം […]

പുറത്താക്കിയതിന് നഷ്ടപരിഹാരം !! സ്റ്റാഹ്രെക്കും സംഘത്തിനും കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയത് വലിയ തുക

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ മുഖ്യ പരിശീലകൻ ആയിരുന്ന മൈക്കിൾ സ്റ്റാഹ്രെയെ പുറത്താക്കിയത് ഇന്ത്യൻ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചാവിഷയം ആയിരിക്കുകയാണ്. ടീമിന്റെ മോശം ഫോമിന്റെ അടിസ്ഥാനത്തിൽ ആണ് മൈക്കിൾ സ്റ്റാഹ്രെയെയും അദ്ദേഹത്തിന്റെ സഹായികളെയും പുറത്താക്കാൻ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനം എടുത്തത്. എന്നാൽ, ഈ തീരുമാനത്തോട് വലിയ ഒരു വിഭാഗം ആരാധകർ യോജിക്കുന്നില്ല എന്ന് മാത്രമല്ല, ഈ തീരുമാനം ക്ലബ്ബിന് സാമ്പത്തിക നഷ്ടവും വരുത്തി വച്ചിരിക്കുന്നു.  നേരത്തെ തായ് ക്ലബ്‌ ഉത്തായ് തനി എഫ്സിയുടെ പരിശീലകനായി ഇരിക്കുമ്പോഴാണ്, […]

“അത് ചിലപ്പോൾ ക്രൂരമായേക്കാം” മൈക്കിൾ സ്റ്റാഹ്‌രെയെ പുറത്താക്കിയതിൽ പ്രതികരണവുമായി ഷൈജു ദാമോദരൻ

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ മുഖ്യ പരിശീലകൻ ആയിരുന്ന മൈക്കിൾ സ്റ്റാഹ്രെയെ പുറത്താക്കിയതിൽ സമ്മിശ്ര പ്രതികരണങ്ങൾ ആണ് വിവിധ കോണുകളിൽ നിന്ന് എത്തുന്നത്. പുരോഗമിക്കുന്ന ഐഎസ്എൽ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ദയനീയമാണ്. ടീമിന്റെ മോശം പ്രകടനത്തിന് പരിശീലകൻ ആണ് ഉത്തരവാദി എന്ന നിലക്കാണ് ഇപ്പോൾ മാനേജ്മെന്റ് അദ്ദേഹത്തെ പുറത്താക്കി നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ,  ഇതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് ആരാധകരിൽ നിന്ന് ലഭ്യമാകുന്നത്. മികച്ച സ്ട്രാറ്റജി മൈതാനത്ത് നടപ്പിലാക്കുന്ന പരിശീലകൻ ആണ് മൈക്കിൾ സ്റ്റാഹ്രെ എന്ന് അഭിപ്രായപ്പെടുന്ന […]

സ്വീഡിഷ് പരിശീലകന് പകരം പോളിഷ് പരിശീലകന് ചുമതല, കേരള ബ്ലാസ്റ്റേഴ്‌സ് അറിയിപ്പ്

കഴിഞ്ഞ ദിവസം ആണ് മുഖ്യ പരിശീലകൻ ഉൾപ്പെടെ മൂവംഗ പരിശീലക സംഘത്തെ പുറത്താക്കിയതായി കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചത്. സ്വീഡിഷ് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെയെ മുഖ്യ പരിശീലകനായി ബ്ലാസ്റ്റേഴ്സ് നിയമിച്ചപ്പോൾ, വലിയ പ്രതീക്ഷ ആയിരുന്നു ആരാധകർക്ക് ഉണ്ടായിരുന്നത്. എന്നാൽ, ഇതുവരെ ഈ സീസണിൽ കളിച്ച 12 ഐഎസ്എൽ മത്സരങ്ങളിൽ ആകെ 3 വിജയങ്ങൾ മാത്രമാണ് മഞ്ഞപ്പടക്ക് സ്വന്തമാക്കാൻ സാധിച്ചത്. ഇതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് ക്ലബ്ബ് മാനേജ്മെന്റ് കടന്നത്.  മുഖ്യ പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെക്കൊപ്പം അദ്ദേഹത്തിന്റെ സഹായികളായ ബിയോൺ വെസ്റ്റ്റോം, […]

“കോച്ചിംഗ് സ്റ്റാഫുകളെ പുറത്താക്കുന്നത് എളുപ്പമാണ്” വ്യക്തിഗത പിഴവ് തുറന്നടിച്ച് സ്റ്റാഹ്രെ

ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം പ്രകടനത്തെ തുടർന്ന് മുഖ്യ പരിശീലകൻ ഉൾപ്പെടെ പരിശീലക സംഘത്തിലെ മൂന്നുപേരെ പുറത്താക്കി നടപടി സ്വീകരിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഏറ്റവും ഒടുവിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ മോഹൻ ബഗാനോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടതിന് പിന്നാലെ ആണ്, ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അപ്രതീക്ഷിത തീരുമാനം കൈക്കൊണ്ടത്. ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നുള്ള പ്രഖ്യാപനത്തിന് പിന്നാലെ, മുഖ്യ പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ കേരളം വിട്ടു. ഇതിന് മുന്നോടിയായി,  എയർപോർട്ടിൽ മാധ്യമങ്ങളെ കണ്ട സ്റ്റാഹ്രെ, ചില അഭിപ്രായങ്ങൾ തുറന്നടിച്ചു. കേരള ബ്ലാസ്റ്റേഴ്സ് […]

സേവനത്തിന് നന്ദി, ഇനി മടങ്ങാം !! നിലപാട് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സീസണിലെ നിരാശാജനകമായ ഓട്ടത്തെത്തുടർന്ന് മുഖ്യ പരിശീലകൻ മൈക്കൽ സ്റ്റാഹ്രെയുമായി പിരിഞ്ഞതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തിങ്കളാഴ്ച പ്രഖ്യാപിച്ചു. 12 മത്സരങ്ങളിൽ നിന്ന് 11 പോയിൻ്റ് മാത്രമുള്ള ടീം ലീഗ് ടേബിളിൽ പത്താം സ്ഥാനത്താണ്. ഇവാൻ വുകൊമാനോവിച്ചിന് പകരക്കാരനായി സീസണിൻ്റെ തുടക്കത്തിൽ നിയമിതനായ സ്റ്റാഹ്രെ സ്ഥിരമായ ഫലങ്ങൾ ഉണ്ടാക്കാൻ പാടുപെട്ടു, ഇതുവരെ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. അസിസ്റ്റൻ്റ് കോച്ചുമാരായ ബ്യോൺ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരുടെ വിടവാങ്ങലും […]

അവസാന നിമിഷം വമ്പന്മാർ ഗർജിച്ചപ്പോൾ, കൊമ്പൻമാർക്ക് പതറി

സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഇന്ത്യൻ സൂപ്പർ ലീഗ് ഏറ്റുമുട്ടലിൽ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി, ആൽബെർട്ടോ റോഡ്രിഗസിൻ്റെ നാടകീയമായ ഇഞ്ചുറി ടൈം ഗോളിൽ 3-2 ന് വിജയിച്ചു. രണ്ടാം പകുതിയിൽ മോഹൻ ബഗാൻ തിരിച്ചടിച്ച് മൂന്ന് പോയിൻ്റും ഉറപ്പിച്ചതോടെ മത്സരം ആരാധകരെ സീറ്റിൻ്റെ അരികിൽ നിർത്തി. ജീസസ് ജിമെനെസും ഡിഫൻഡർ ഡ്രെൻസിക്കും ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തപ്പോൾ മക്ലാരൻ, കമ്മിംഗ്സ്, റോഡ്രിഗസ് എന്നിവരുടെ ഗോളുകളാണ് ആതിഥേയ ടീമിന് വിജയം സമ്മാനിച്ചത്. മോഹൻ ബഗാൻ കീപ്പർ […]

മികച്ച ഹോം നേട്ടവുമായി മോഹൻ ബഗാൻ, മോശം എവേ റെക്കോർഡിൽ കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ പോയിന്റ് ടേബിൾ ടോപ്പേഴ്‌സ് മോഹൻബഗാൻ സൂപ്പർ ജയന്റ്സിനെ നേരിടാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ ഡിസംബർ 14-ന് രാത്രി 7:30-നാണ് മത്സരം. സ്വന്തം ഹോമിൽ ഒരു മത്സരത്തിൽ പോലും തോൽവി നേരിടാതെയാണ് കൊൽക്കത്തൻ ക്ലബ് കുതിക്കുന്നത്. കേരളത്തിനാകട്ടെ, നിലവിലെ മോശം ഫോമിന് അന്ത്യം കുറിക്കേണ്ടത് അനിവാര്യമാണ്. മോഹൻബഗാൻ സൂപ്പർ ജയന്റ്സ് സീസണിൽ ആകെ തോറ്റത് ഒരു മത്സരം, അതും ലീഗിൽ നിലവിൽ രണ്ടാമതുള്ള ബെംഗളൂരു […]

ഇത് എനിക്ക് ഒരു അംഗീകാരമാണ് !! നവോച്ചയുടെ കാര്യത്തിൽ നിർണ്ണായക പ്രഖ്യാപനം നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ ലെഫ്റ്റ് ബാക്ക് നവോച്ച സിംഗിന്റെ സേവന കാലാവധി ദീർഘിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. 2023-24 സീസണിൽ ലോൺ അടിസ്ഥാനത്തിൽ മുംബൈ സിറ്റിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ നവോച്ച, സീസണിൽ മികച്ച പ്രകടനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ, അദ്ദേഹത്തിന്റെ കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്സ് സ്ഥിരപ്പെടുത്തുകയായിരുന്നു. നേരത്തെ ഒരു വർഷത്തെ കോൺട്രാക്ടിൽ ആണ് നവോച്ച ഒപ്പ് വെച്ചിരുന്നത്. എന്നാൽ, ഇപ്പോൾ അത് ദീർഘിപ്പിച്ചിരിക്കുകയാണ്. നിലവിൽ 2028 വരെ നീണ്ടുനിൽക്കുന്ന കോൺട്രാക്ടിൽ ആണ് കേരള ബ്ലാസ്റ്റേഴ്സും നവോച്ച സിംഗും സൈൻ […]