ശ്രീകണ്ഠീരവ കുലുക്കാൻ കൊമ്പന്മാർ റെഡി!! ബെംഗളൂരു വെല്ലുവിളി മറികടക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്

Kerala Blasters seek redemption against Bengaluru FC in fierce ISL clash: കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ബംഗളുരു എഫ്സിക്കെതിരായ രണ്ടാം ഐഎസ്എൽ മത്സരത്തിന് തയ്യാറെടുക്കുകയാണ്. ഡിസംബർ 7 ശനിയാഴ്ച, ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്നത് പൊരിഞ്ഞ പോരാട്ടം ആണ്. ഇരു ടീമുകൾക്കും വലിയ ആരാധക ശക്തി ഉള്ളതിനാൽ, മൈതാനത്തിന് അകത്തും മൈതാനത്തിന് പുറത്തും ഈ മത്സരത്തിന് വീറും വാശിയും നിലനിൽക്കുന്നു. മാത്രമല്ല, ഈ മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ സീസണിലെ തങ്ങളുടെ ആദ്യ […]

മെസ്സി മുതൽ റൊണാൾഡോ വരെ, തന്റെ ടോപ് 5 റാങ്കിങ് വെളിപ്പെടുത്തി അഡ്രിയാൻ ലൂണ

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച 5 കളിക്കാരെ തിരഞ്ഞെടുത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, ബ്ലൈൻഡ് റാങ്കിംഗ് റൗണ്ടിൽ ആണ് ലൂണ തനിക്ക് ലഭിച്ച കളിക്കാരെ ഇഷ്ടാനുസരണം റാങ്ക് ചെയ്തത്. അതായത്, അവതാരകൻ ചോദിക്കുന്ന കളിക്കാരെ മാത്രം റാങ്ക് ചെയ്യാനുള്ള അവസരം ആണ് ലൂണക്ക്‌ ലഭിക്കുക. എന്നാൽ, ഇക്കാര്യത്തിൽ ലൂണയുടെ തിരഞ്ഞെടുപ്പ് കൗതുകകരമായി.  ഒന്നാം നമ്പറിൽ അർജന്റീന ഫുട്ബോളർ ലയണൽ മെസ്സിയുടെ പേര് ലൂണ ഉറപ്പിച്ചപ്പോൾ, രണ്ടാം നമ്പറിൽ […]

ഡിസംബർ മാസത്തിൽ പൊടിപാറും പോരാട്ടങ്ങൾക്ക് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്, നാല് മത്സരങ്ങൾ

Kerala Blasters 2024 December ISL matches fixture: ഇന്ത്യൻ സൂപ്പർ ലീഗിൽ പത്താം റൗണ്ട് മത്സരങ്ങൾ പുരോഗമിക്കുമ്പോൾ, കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ഥിതി അത്ര മികച്ചതല്ല. 10 മത്സരങ്ങളിൽ നിന്ന് ടീമിന് ആകെ നേടാൻ സാധിച്ചത് മൂന്ന് വിജയങ്ങൾ മാത്രമാണ്. നിലവിൽ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്ത് തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന്, ഈ ഡിസംബർ മാസത്തിൽ വലിയ വെല്ലുവിളികൾ ആണ് കാത്തിരിക്കുന്നത്. ശക്തരായ എതിരാളികളും, എവേ മത്സരങ്ങളും ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ നവംബർ മാസത്തിൽ മൂന്ന് ഹോം […]

“ഞങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു” ട്രാൻസ്ഫർ അപ്ഡേറ്റ് പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഇതുവരെ ഒരു ട്രോഫി പോലും നേടാത്ത ഏക ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ആണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബും കേരള ബ്ലാസ്റ്റേഴ്സ് തന്നെ. മൂന്ന് തവണ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് എത്തിയിട്ടുണ്ടെങ്കിലും, ടീമിനെ അത്രമേൽ ഇഷ്ടപ്പെടുന്ന ആരാധകർക്ക് അത് മതിയാകുന്നില്ല. അതേസമയം, നിലവിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനവും പ്രതീക്ഷ നൽകുന്നില്ല എന്നതാണ് വസ്തുത. ഇതുമായി ബന്ധപ്പെട്ട്,  കേരള ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടർ ആയി അടുത്തിടെ ചുമതലയേറ്റ അഭിക് […]

എന്തൊരു വിധിയിത് !! കടുത്ത ഏറ്റുമുട്ടലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോവയ്ക്ക് ജയം

കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ 40-ാം മിനിറ്റിൽ ബോറിസ് സിങ്ങിൻ്റെ നിർണായക ഗോളിൽ എഫ്‌സി ഗോവ കേരള ബ്ലാസ്റ്റേഴ്‌സിനെ 1-0ന് തോൽപ്പിച്ചു. ഗോവയുടെ വിജയം, അവരുടെ സംയമനവും പ്രതിരോധശേഷിയും പ്രകടമാക്കി, പ്രത്യേകിച്ച് ഉയർന്ന സമ്മർദ്ദമുള്ള എവേ ഗെയിമിൽ. കേരള ബ്ലാസ്റ്റേഴ്‌സ് തുടക്കത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയുണ്ടായി, മൂന്നാം മിനിറ്റിൽ രാഹുൽ കെപിയുടെ പാസിൽ നിന്ന് നോഹ സദൂയിക്ക് ഒരു സുവർണാവസരം നഷ്ടമായി. ജാഗ്രതയോടെ തുടങ്ങിയ എഫ്‌സി ഗോവ ക്രമേണ താളം […]

ഇരു നിരയിലും മാറ്റങ്ങൾ, കേരള ബ്ലാസ്റ്റേഴ്‌സ് – എഫ്സി ഗോവ സ്റ്റാർട്ടിങ് ഇലവൻ

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ എഫ്സി ഗോവയെ നേരിടാൻ തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഹോം ഗ്രൗണ്ടിലെ കഴിഞ്ഞ മത്സരത്തിലെ വിജയം ആവർത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുമ്പോൾ, ലീഗിൽ തുടർച്ചയായ മൂന്നാം വിജയം ആണ് ഗോവയുടെ ലക്ഷ്യം. ഇതിനായി ഇരു ടീമുകളും ഇപ്പോൾ അവരുടെ ആദ്യ ഇലവൻ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിൽ നിന്ന് ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.  കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾവലക്ക്‌ മുന്നിൽ സച്ചിൻ സുരേഷ് നിലയുറപ്പിക്കുമ്പോൾ, പ്രീതം കോട്ടൽ, ഹോർമിപാം, മിലോസ് ഡ്രിൻസിക്, […]

“എനിക്ക് എല്ലാം എന്റെ കുടുംബമാണ്” കേരളീയരോടുള്ള സ്നേഹവും തുറന്ന് പറഞ്ഞ് അഡ്രിയാൻ ലൂണ

Kerala Blasters captain Adrian Luna talks about his family: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് (നവംബർ 28) ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോവക്ക്‌ എതിരായ തങ്ങളുടെ ഹോം മത്സരത്തിന് ഇറങ്ങുകയാണ്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിനെതിരെ വിജയം നേടാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സ്വന്തം കാണികൾക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സ് ഇറങ്ങാൻ തയ്യാറെടുക്കുന്നത്. മത്സരവുമായി ബന്ധപ്പെട്ടും, തന്റെ വ്യക്തിപരമായ ചില കാര്യങ്ങളും ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ. കേരള ബ്ലാസ്റ്റേഴ്സിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കവേ, കേരളത്തിലെ […]

എതിരാളികൾ ശക്തരാണ്, അവർക്കെതിരെ കളിക്കാൻ കാത്തിരിക്കുകയാണ് : മുന്നറിയിപ്പുമായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒൻപതാം മാച്ച് വീക്കിൽ ചെന്നൈയിനെതിരായ ജയത്തോടെ മൂന്ന് തുടർ തോൽവികളിൽ നിന്നും കരകയറിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറീന മച്ചാൻസിനെതിരെ നേടിയ ജയം ടീമിന്റെ ആത്മവിശ്വാസം പതിന്മടങ്ങ് വർദ്ധിപ്പിച്ചു. നവംബർ 28ന് മനോലോ മാർക്വേസിന്റെ എഫ്‌സി ഗോവക്ക് എതിരെ, സ്വന്തം ഹോമിലെ തുടർച്ചയായ രണ്ടാം മത്സരത്തിറങ്ങുമ്പോൾ പ്രതീക്ഷയിലാണ് കൊമ്പന്മാർ. മുൻ മത്സരങ്ങളിലേതിന് സമാനമായിരുന്നു അവസാന മത്സരത്തിലെ കേരളത്തിന്റെ പ്രകടനമെന്നും എന്നാൽ പ്രതിരോധനിര മികച്ചു നിന്നത് […]

റിയൽ മാഡ്രിഡിനെ തകർത്ത് ലിവർപൂൾ, ബെൻഫിക്കക്ക് രക്ഷകനായി അർജന്റീനിയൻ മാലാഖ

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ അഞ്ചാം റൗണ്ട് മത്സരങ്ങളിൽ കഴിഞ്ഞ രാത്രി ചില ഗംഭീര പോരാട്ടങ്ങൾക്കാണ് ലോക ഫുട്ബോൾ സാക്ഷികൾ ആയത്. അൻഫീൽഡിൽ നടന്ന സൂപ്പർ മത്സരത്തിൽ, നിലവിലെ ചാമ്പ്യൻമാരായ റിയൽ മാഡ്രിഡിനെ ഇംഗ്ലീഷ് വമ്പൻമാരായ ലിവർപൂൾ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ആതിഥേയരുടെ വിജയം. നിരവധി നാടകീയ സംഭവ വികാസങ്ങൾക്ക് സാക്ഷ്യം വഹിച്ച മത്സരത്തിൽ,  അലക്സിസ് മക്കലിസ്റ്റർ, കോഡി ഗാക്പോ എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. അതേസമയം, കളിയുടെ 61-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് റിയൽ […]

എഫ്‌സി ഗോവയും കേരള ബ്ലാസ്റ്റേഴ്‌സും ഇരുപത്തിയൊന്നാം അംഗത്തിന് ഒരുങ്ങുമ്പോൾ, ചില റെക്കോർഡുകൾ പിറക്കും

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) നവംബർ 28-ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എഫ്‌സി ഗോവയെ നേരിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അവരുടെ മികച്ച ഹോം സ്‌കോറിംഗ് സ്ട്രീക്ക് നിലനിർത്താൻ ലക്ഷ്യമിടുന്നു. ആറ് ഗെയിം സ്ട്രീക്ക് റെക്കോർഡ് സ്‌കോറിങ്ങിൽ മുന്നേറുന്ന സ്റ്റാർ ഫോർവേഡ് ജീസസ് ജിമെനെസിൻ്റെ കരുത്തിലാണ് മഞ്ഞപ്പട ഇപ്പോൾ കുതിക്കുന്നത്. തങ്ങളുടെ അവസാന 16 ഹോം മത്സരങ്ങളിൽ എല്ലാത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് വലകുലുക്കിയത്. ഈ സീസണിൽ 11 രണ്ടാം പകുതി ഗോളുകൾ നേടി – ലീഗിലെ […]