നോഹ സദോയ് സ്‌ക്വാഡിൽ തിരിച്ചെത്തി!! കേരള ബ്ലാസ്റ്റേഴ്‌സ് – ഹൈദരാബാദ് എഫ്സി ലൈനപ്പ്

Kerala Blasters vs Hyderabad FC lineup: ഹൈദരാബാദിനെതിരായ ഹോം മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവൻ പ്രഖ്യാപിച്ചു. കഴിഞ്ഞ മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിൽ നിന്ന് ഒന്നിലധികം മാറ്റങ്ങൾ വരുത്തി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിങ് ഇലവൻ പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് കാർഡ് മൂലം സസ്പെൻഷനിൽ ആയ ക്വാമി പെപ്രക്ക്‌ പകരം യുവ ഇന്ത്യൻ താരം കൊറോ സിംഗ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇടം പിടിച്ചു. കൊറോക്കൊപ്പം ജീസസ് ജിമിനസ്, മുഹമ്മദ്‌ ഐമാൻ എന്നിവർക്കാണ് കേരള […]

“എന്റെ റോൾ ഒന്ന് തന്നെയാണ്” നോഹയുടെയും പെപ്രയുടെയും അഭാവത്തെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ

Adrian Luna confident despite missing Kwame Peprah and Noah Sadaoui: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് (നവംബർ 7) കൊച്ചിയിൽ ഹൈദരാബാദ് എഫ്സിയെ നേരിടാൻ തയ്യാറെടുക്കുമ്പോൾ, വലിയ ആശങ്കകൾ ആണ് മഞ്ഞപ്പടയുടെ സ്ക്വാഡിൽ നിന്ന് വരുന്നത്. പ്രധാനമായും മുന്നേറ്റ നിര കളിക്കാരുടെ ലഭ്യത ഇല്ലായ്മയാണ് ബ്ലാസ്റ്റേഴ്സിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ ഫോർവേഡ് നോഹ സദോയ് പരിക്ക് മൂലം കഴിഞ്ഞ രണ്ട് മത്സരങ്ങൾ കളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ സംബന്ധിച്ച്  തീർച്ച പറയാൻ സാധിക്കില്ല എന്നാണ് […]

അടുത്ത കളിയിൽ നോഹ ഉണ്ടാകുമോ? കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മറുപടി

Kerala Blasters coach reacts on Noah Sadaoui coming back to pitch: കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞ മത്സരങ്ങളിൽ വലിയ പ്രതിസന്ധി നേരിട്ടത് ഫോർവേഡ് നോഹ സദോയിയുടെ പരിക്കാണ്. ബംഗളൂരുവിനെതിരെയായ മത്സരത്തിന്റെ മുന്നോടിയായി നടന്ന പരിശീലന സെഷനിൽ പരിക്കേറ്റ നോഹ, കൊച്ചിയിൽ ബംഗളൂരുവിനെതിരെ നടന്ന മത്സരത്തിലും മുംബൈ സിറ്റിക്ക് എതിരെ നടന്ന മത്സരത്തിലും ടീമിൽ ഉണ്ടായിരുന്നില്ല. ചെറിയ പരിക്കാണ് അദ്ദേഹത്തിന് പറ്റിയത് എന്ന് നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ അറിയിച്ചിരുന്നെങ്കിലും,  താരത്തിന് ഇതിനോടകം […]

ബ്ലാസ്റ്റേഴ്സ് കൊച്ചിയിലേക്ക് മടങ്ങുമ്പോൾ, ക്യാപ്റ്റൻ അഡ്രിയാൻ ലൂണ സംസാരിക്കുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കൊച്ചിയിൽ എത്തുകയാണ്. ഹോം ഗ്രൗണ്ടിൽ നടന്ന ഏറ്റവും അവസാനത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനോട് പരാജയം വഴങ്ങിയിരുന്നു. ശേഷം മുംബൈയിൽ നടന്ന മത്സരത്തിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ലീഗിൽ തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം, ഹോം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും എത്തുമ്പോൾ, തങ്ങളുടെ ആരാധകരോട് ചില കാര്യങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും  പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെയും പങ്കുവെച്ചിരിക്കുകയാണ്. ഹൈദരാബാദിനെതിരായ മത്സരം ലീഗിലെ മറ്റേതൊരു മത്സരത്തെ പോലെ തന്നെ […]

വിബിൻ മോഹനൻ ദേശീയ സാധ്യത ടീമിൽ, മനോലോ മാർക്വേസിന്റെ ടീമിൽ മലയാളി സാന്നിധ്യങ്ങൾ

Kerala Blasters midfielder Vibin Mohanan includes 26 probables for friendly India vs Malaysia: ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ മുഖ്യ പരിശീലകൻ മനോലോ മാർക്വേസ് ചൊവ്വാഴ്ച (5 നവംബർ 2024) നവംബർ 18 ന് മലേഷ്യക്കെതിരെ നടക്കുന്ന ഇന്ത്യയുടെ ഫിഫ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനുള്ള 26 അംഗ സാധ്യതാ പട്ടിക പ്രഖ്യാപിച്ചു. ഹൈദരാബാദിലെ ജിഎംസി ബാലയോഗി ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് ഇന്ത്യ-മലേഷ്യ ഫുട്ബോൾ മത്സരം. പരിശീലന ക്യാമ്പിനായി ഇന്ത്യൻ ഫുട്ബോൾ ടീം നവംബർ 11 ന് […]

ചാമ്പ്യൻസ് ലീഗ് റൗണ്ട്-അപ്പ്: മിലാനും ലിവർപൂളിനും ജയം, റിയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തകർന്നടിഞ്ഞു

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സ്പോർട്ടിംഗ് സിപി 4-1 ന് അതിശയകരമായ വിജയം നേടിയതിനാൽ ചാമ്പ്യൻസ് ലീഗ് ആവേശകരമായ ഒരു രാത്രിക്കാണ് സാക്ഷ്യം വഹിച്ചത്, ഇത് 27 മത്സരങ്ങളിൽ ഇംഗ്ലീഷ് ചാമ്പ്യൻമാരുടെ ആദ്യ യൂറോപ്യൻ തോൽവി അടയാളപ്പെടുത്തി. സിറ്റിക്കായി ഫിൽ ഫോഡൻ്റെ ഓപ്പണറിനുശേഷം സ്‌പോർട്ടിംഗ് ഗോൾ റാലി നടത്തിയപ്പോൾ ഹാട്രിക്ക് നേടിയ വിക്ടർ ഗ്യോക്കറസായിരുന്നു ഹീറോ. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗ്യോക്കറസിൻ്റെ സമനില ഗോളും മാക്‌സിമിലിയാനോ അരാജോയുടെ പെട്ടെന്നുള്ള ഗോളും സ്‌പോർട്ടിംഗിന് അനുകൂലമായി ആക്കം കൂട്ടി. സിറ്റിക്ക് ഈ വിടവ് […]

ഗോളുകൾ നേടാനാണ് നിങ്ങളെ കൊണ്ടുവന്നിരിക്കുന്നത്!! എംബാപ്പയുടെ റിയൽ മാഡ്രിഡ് അവസ്ഥയെ കുറിച്ച് ബെൻസേമയുടെ പ്രതികരണം

തൻ്റെ മുൻ ക്ലബ് റയൽ മാഡ്രിഡിൽ ഫ്രഞ്ച് സഹതാരമായ കൈലിയൻ എംബാപ്പെയുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള ചർച്ചയിൽ അൽ-ഇത്തിഹാദ് താരം കരീം ബെൻസെമ തന്റെ അഭിപ്രായം പങ്കുവെച്ചു. എംബാപ്പെ റയലിനൊപ്പം തൻ്റെ ആദ്യ മാസങ്ങളിൽ ശ്രദ്ധേയമായ കാര്യങ്ങൾ സൃഷ്ടിച്ചു, എന്നാൽ മുൻ പിഎസ്ജി താരത്തിൽ നിന്ന് പ്രതീക്ഷിച്ച പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടില്ല. ബെൻസെമ തൻ്റെ നാട്ടുകാരനെ കുറിച്ച് തിങ്കളാഴ്ച എൽ ചിറിൻഗുയിറ്റോയോട് സംസാരിച്ചു. “എംബാപ്പെ ഒരു സെൻ്റർ ഫോർവേഡ് അല്ല എന്നതാണ് പ്രശ്നം. ഫ്രാൻസിന് വേണ്ടി ‘9’ നമ്പറിൽ […]

മുംബൈയോട് ഏറ്റ പരാജയം പെപ്രയുടെ തലയിൽ വെച്ച് തടിയൂരാൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് സാധിക്കുമോ

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ട് പരാജയങ്ങൾ ഏറ്റുവാങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ ബംഗളൂരുവിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ്, ഏറ്റവും ഒടുവിൽ മുംബൈ ഫുട്ബോൾ അരീനയിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയോട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോറ്റു. ഈ മത്സരശേഷം പരാജയത്തിന്റെ കാരണങ്ങൾ വിശദീകരിക്കുന്ന വേളയിൽ,  മത്സരത്തിന്റെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആയത് ക്വാമി പെപ്രയുടെ റെഡ് കാർഡ് ആണെന്ന് പരിശീലകൻ മൈക്കിൾ സ്റ്റാഹ്റെ പറയുകയുണ്ടായി. തോൽവിയുടെ പ്രധാന കാരണമായി പെപ്ര ജഴ്സി […]

നോഹ സദോയിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് നൽകി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് മൈക്കൽ സ്റ്റാഹ്രെ

മുംബൈ ഫുട്ബോൾ അരീനയിൽ മുംബൈ സിറ്റി എഫ്‌സിയോട് കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ 4-2 തോൽവിയെ തുടർന്നുള്ള മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ തൻ്റെ ടീമിൻ്റെ പ്രകടനത്തെക്കുറിച്ചും മത്സരത്തിൽ നിന്ന് പഠിക്കേണ്ട പാഠങ്ങളെക്കുറിച്ചും മാധ്യമങ്ങളോട് പറഞ്ഞു. തൻ്റെ ടീമിൻ്റെ ആടിയുലഞ്ഞ തുടക്കം സ്റ്റാഹ്രെ അംഗീകരിച്ചു, “ഒന്നാമതായി, അവർ (മുംബൈ) നന്നായി ഉയർന്നു, ഞങ്ങൾ മോശം പ്രകടനം നടത്തി. കളിയുടെ ആദ്യ പകുതിയിൽ ഞങ്ങൾ ആക്രമണോത്സുകവും സ്ഥിരതയുള്ളവരുമായിരുന്നില്ല.” വെല്ലുവിളി നിറഞ്ഞ ആദ്യ പകുതി ഉണ്ടായിരുന്നിട്ടും, തൻ്റെ ടീമിൻ്റെ […]

ഗുർമീത് മുതൽ സോം കുമാർ വരെ, ഉയർന്ന സ്‌കോറിംഗ് ഗെയിമുകളിലെ ഗോൾകീപ്പർമാർമാരുടെ വൈരുദ്ധ്യാത്മക സ്വാധീനം

ഞായറാഴ്ച്ച (നവംബർ 3) നടന്ന രണ്ട് ഐഎസ്എൽ മത്സരങ്ങളിൽ ഗോൾകീപ്പർമാർ സൃഷ്ടിച്ച വൈരുദ്ധ്യമായ ഇമ്പാക്ട് ശ്രദ്ധേയമായി. രണ്ട് മത്സരങ്ങളിലും കൂടിയായി ആകെ 11 ഗോളുകൾ പിറന്നു, രണ്ട് മത്സരങ്ങളിലും ഒരു ടീമും ക്ലീൻ ഷീറ്റ് പാലിച്ചില്ല. എന്നിരുന്നാലും, രണ്ട് മത്സരങ്ങളിലും മത്സരഫലത്തെ സ്വാധീനിക്കുന്നതിൽ വലിയ ഇടപെടൽ ആണ് ഗോൾകീപ്പറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇവ എങ്ങനെ എന്ന് പരിശോധിക്കാം.  കേരള ബ്ലാസ്റ്റേഴ്‌സ് – മുംബൈ സിറ്റി മത്സരത്തിൽ ഇരു ടീമുകളുടെയും ഗോൾകീപ്പർമാരുടെ ഭാഗത്തുനിന്ന് പിഴവുകൾ കാണാൻ സാധിച്ചു. പിഴവ് […]