മെസ്സിയുടെ സെലിബ്രേഷൻ അനുകരിക്കുന്നതെന്തിന്!! വ്യക്തമായ മറുപടി നൽകി നോഹ സദോയ്

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന കളിക്കാരിൽ ഒരാളാണ് നോഹ സദോയ്. ബ്ലാസ്റ്റർസിന്റെ മൊറോക്കാൻ ഫോർവേഡ് ഇതിനോടകം 5 ഐഎസ്എൽ മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. നോഹയുടെ ഗോൾ സെലിബ്രേഷൻ ആരാധകർ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതാണ്. അടുത്തിടെ ബ്രിഡ്ജ് ഫുട്ബോളിന് നൽകിയ ഒരു അഭിമുഖത്തിൽ, അദ്ദേഹത്തിന്റെ സെലിബ്രേഷനെ സംബന്ധിച്ച് ചോദിക്കുകയുണ്ടായി.  കൈകൾ രണ്ടും ചെവികളോട് ചേർത്തുള്ള സെലിബ്രേഷനെ ബന്ധപ്പെട്ടാണ് ഇന്റർവ്യൂവർ നോഹയോട് ചോദിച്ചത്. നോഹയുടെ ആഘോഷ ആംഗ്യങ്ങളിൽ, ഏറ്റവും കൂടുതൽ […]

ബാലൺ ഡി ഓർ 2024: ടോപ് 30 കളിക്കാരുടെ പട്ടിക പുറത്ത്

മാഞ്ചസ്റ്റർ സിറ്റിക്കും സ്പെയിൻ ദേശീയ ടീമിനുമൊപ്പം അസാധാരണമായ ഒരു സീസണിന് ശേഷം റോഡ്രി 2024 ലെ ബാലൺ ഡി ഓർ സ്വന്തമാക്കി. സ്പാനിഷ് മിഡ്ഫീൽഡർ സിറ്റിയുടെ ആധിപത്യത്തിന് അവിഭാജ്യമായിരുന്നു, തൻ്റെ കൃത്യമായ പാസിംഗ്, തന്ത്രപരമായ അവബോധം, കുറ്റമറ്റ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ഉപയോഗിച്ച് കളി നിയന്ത്രിക്കുന്നു. പ്രീമിയർ ലീഗിലെയും ചാമ്പ്യൻസ് ലീഗിലെയും പ്രധാന സംഭാവനകൾ അദ്ദേഹത്തിൻ്റെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു, അവിടെ അദ്ദേഹത്തിൻ്റെ സ്ഥിരതയാർന്ന പ്രകടനങ്ങൾ മാഞ്ചസ്റ്റർ സിറ്റിയെ പ്രധാന കിരീടങ്ങളും യൂറോ കപ്പിൽ സ്‌പെയിനിനും നേടിക്കൊടുത്തു. റോഡ്രിയുടെ […]

ഈ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർമാർ, ബാലൺ ഡി’ഓർ 2024 ജേതാക്കൾ

സ്പാനിഷ് മിഡ്ഫീൽഡ് ഡൈനാമോയായ റോഡ്രിക്ക് 2024 ലെ ബാലൺ ഡി ഓർ [Ballon d’Or 2024] ലഭിച്ചു, ഈ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച പുരുഷ കളിക്കാരനായി അദ്ദേഹത്തെ അടയാളപ്പെടുത്തി. 2024 ലെ അദ്ദേഹത്തിൻ്റെ അസാധാരണ പ്രകടനം യൂറോ ചാമ്പ്യൻഷിപ്പിൽ അത്യുന്നതത്തിലെത്തി, അവിടെ അദ്ദേഹം സ്പെയിനിനെ വിജയത്തിലേക്ക് നയിക്കുകയും ടൂർണമെൻ്റിലെ കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തൻ്റെ അന്താരാഷ്ട്ര നേട്ടങ്ങൾക്ക് പുറമേ, മാഞ്ചസ്റ്റർ സിറ്റിയുടെ വിജയത്തിൽ റോഡ്രി നിർണായക പങ്ക് വഹിച്ചു, അവരുടെ തുടർച്ചയായ നാലാം പ്രീമിയർ ലീഗ് […]

ബാലൺ ഡി ഓർ 2024 ജേതാക്കൾ ലീക്ക്!! വിനീഷ്യസ് ഉൾപ്പടെ റിയൽ മാഡ്രിഡ് താരങ്ങൾ പങ്കെടുക്കില്ല

ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ആധിപത്യം നിർവചിച്ച ഒരു യുഗത്തിൻ്റെ അന്ത്യം കുറിക്കുന്ന 2024 ലെ ബാലൺ ഡി ഓർ ചടങ്ങ് ഫുട്‌ബോളിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമിടുകയാണ്. ഒരു പതിറ്റാണ്ടിനിപ്പുറം ആദ്യമായാണ് രണ്ട് ഇതിഹാസങ്ങളും നോമിനേറ്റ് ചെയ്യപ്പെടാത്തത്. മെസ്സിയും റൊണാൾഡോയും ചേർന്ന് 16 വർഷത്തിനിടെ 13 തവണ ബാലൺ ഡി ഓർ നേടിയിട്ടുണ്ട്, അർജൻ്റീനയുടെ ലോകകപ്പ് വിജയത്തിന് ശേഷം 2023 ൽ മെസ്സി തൻ്റെ എട്ടാം കിരീടം നേടി. ഇപ്പോൾ, റയൽ മാഡ്രിഡിൻ്റെ വിനീഷ്യസ് ജൂനിയർ, […]

തൻ്റെ അന്ധവിശ്വാസങ്ങൾ തുറന്നു പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് ഫോർവേഡ് താരം നോഹ സദൗയ്

ചടുലതയ്ക്കും തീവ്രതയ്ക്കും പേരുകേട്ട നോഹ സദോയ്, പിച്ചിലും പുറത്തും ഒരു വൈദ്യുതീകരണ സാന്നിധ്യം കൊണ്ടുവരുന്നു. ബ്രിഡ്ജ് ഫുട്‌ബോളുമായുള്ള സമീപകാല സംഭാഷണത്തിൽ, മൊറോക്കൻ ഫുട്‌ബോൾ കളിക്കാരൻ തൻ്റെ ഗെയിമിന് മുമ്പുള്ള ശീലങ്ങൾ, തൻ്റെ അവിഭാജ്യ കഴിവുകൾ, അതുല്യമായ ആഘോഷങ്ങൾ എന്നിവയെക്കുറിച്ച് തുറന്നു പറഞ്ഞു, തൻ്റെ ഓൺ-ഫീൽഡ് ഡൈനാമിസത്തിന് പിന്നിലെ വ്യക്തിത്വം വെളിപ്പെടുത്തുന്നു. പല കായികതാരങ്ങളെയും പോലെ സദൗയിയും ചില അന്ധവിശ്വാസങ്ങൾ സൂക്ഷിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഇവ കൃത്യമായി സമയബന്ധിതമായ ഒരു ദിനചര്യയുടെ രൂപമെടുക്കുന്നു, അത് തന്നെ നിലനിറുത്തിയതിന് അദ്ദേഹം […]

കേരള ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം, ബെംഗളൂരു തോൽവി മറക്കാൻ ഗോകുലത്തിനെതിരെ സൂപ്പർ ഗെയിം

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെതിരെ പരാജയപ്പെട്ടിരുന്നു. ഈ തോൽവി കേരള ബ്ലാസ്റ്റേഴ്സിന് വലിയ ആഘാതം ആണ് നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, നവംബർ 3-ന് മുംബൈ സിറ്റിക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിനു മുന്നോടിയായി ടീം കൂടുതൽ മെച്ചപ്പെടുത്താനാണ് പരിശീലകൻ മൈക്കിൽ സ്റ്റാഹ്രെ പരിശ്രമിക്കുന്നത്. ടീമിന്റെ ബെഞ്ച് സ്ട്രെങ്ത് മനസ്സിലാക്കുക, ഇന്ത്യൻ കളിക്കാർക്ക് അവസരം നൽകുക എന്ന ഉദ്ദേശത്തോടുകൂടി, കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് ഒരു സൗഹൃദ മത്സരത്തിൽ കേരളത്തിൽ നിന്നുള്ള ഐലീഗ് ക്ലബ്‌ ഗോകുലം കേരളയെ […]

ഒരു സമയം ഒരു ഗോൾ! കൊച്ചിയിൽ മഞ്ഞപ്പടയെ നിശബ്ദരാക്കി പെരേര ഡയസ്

കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ ഓരോ നേട്ടത്തിനും കഴിഞ്ഞ രാത്രി അതി തീവ്രമായി ആഘോഷിച്ച കളിക്കാരിൽ ഒരാളാണ് ബംഗളൂരുവിന്റെ ജോർജെ പെരേര ഡയസ്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം കൂടിയായ പെരേര ഡയസ്, കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ നേടുകയും ചെയ്തിരുന്നു. പെരേര ഡയസ് ഗോൾ നേടിയ ശേഷവും, ബംഗളൂരു നേടിയ മറ്റു ഗോളുകൾക്കും അദ്ദേഹം തീവ്രമായി ആഘോഷിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ പ്രകോപിപ്പിക്കുന്ന സെലിബ്രേഷൻ ആണ് പെരേര ഡയസ് നടത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബംഗളൂരുവിനെ […]

ബ്ലൂസ് എഡ്ജ് ഔട്ട് ബ്ലാസ്റ്റേഴ്‌സ്: ബെംഗളൂരുവിൻ്റെ വിജയത്തിലെ രണ്ട് ഗോൾകീപ്പർമാരുടെ കഥ

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം ബംഗളൂരുവിനോട് പരാജയപ്പെട്ട ശേഷം ആരാധകർക്കിടയിൽ മത്സരത്തെക്കുറിച്ച് വലിയ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇരു ടീമുകളും മൈതാനത്ത് മികച്ച പ്രകടനം നടത്തിയിട്ടും, മുഴുവൻ പോയിന്റുകളും ബംഗളൂരു നേടിയതോടെ എവിടെയാണ് സന്ദർശകർക്ക് മുൻതൂക്കം ലഭിച്ചത് എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രധാനമായും, കേരള ബ്ലാസ്റ്റേഴ്സ് – ബംഗളൂരു മത്സരത്തിൽ ബ്ളൂസിന് ഒരു പടി മുൻതൂക്കം ലഭിച്ചത്  ഗോൾകീപ്പറുടെ മികവ് ആണെന്ന് പറയാം. പരിചയസമ്പന്നനായ ഗുർപ്രീത് സിംഗ് സന്ധു ആണ് ബംഗളൂരുവിന്റെ ഗോൾ വല കാത്തത്. ഈ സീസണിൽ ബംഗളൂരു […]

കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ഹോം തോൽവിയിലും ക്വാമി പെപ്രയുടെ മികച്ച പ്രകടനം ശ്രദ്ധേയമാണ്

കഴിഞ്ഞ രാത്രി കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും നിരാശകരമായിരുന്നു. ഹോം ഗ്രൗണ്ടിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ബദ്ധവൈരികളായ ബംഗളൂരുവിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടപ്പോൾ, മഞ്ഞപ്പട ആരാധകർക്ക് അത് കനത്ത തിരിച്ചടിയായി. എന്നിരുന്നാലും, മികച്ച പോരാട്ടമാണ് കേരള ബ്ലാസ്റ്റേഴ്സ് മൈതാനത്ത് കാഴ്ചവച്ചത്. മത്സരത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ,  ഏറ്റവും കൂടുതൽ ഷോട്ടുകൾ, ഓൺ ടാർഗറ്റ് ഷോട്ടുകൾ, പാസുകൾ, പൊസിഷൻ എന്നിവയിൽ എല്ലാം മുൻപന്തിയിൽ കേരള ബ്ലാസ്റ്റേഴ്സ് ആണ്. എന്നാൽ സ്കോർ ബോർഡിൽ മഞ്ഞപ്പട പിറകിലായി. മത്സരത്തിൽ ആകെ […]

ബെംഗളൂരുവിനെതിരെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ തോൽവിക്ക് മൂന്ന് കാരണങ്ങൾ, പരിശോധിക്കാം

ബംഗളുരു എഫ്സിക്കെതിരെ 3-1 ന് ഹോം ഗ്രൗണ്ടിൽ പരാജയപ്പെട്ടതിന്റെ ആഘാതത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. മുൻ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, കൂടുതൽ സമയം പന്ത് കൈവശം വെച്ചും, ആക്രമിച്ച് കളിച്ചും കേരള ബ്ലാസ്റ്റേഴ്സ് കളം നിറയുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. എന്നാൽ, മത്സര ഫലം കേരള ബ്ലാസ്റ്റേഴ്സിന് എതിരായി മാറി. പ്രധാനമായും മൂന്ന് പോരായ്മകൾ ആണ് ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയത്തിലേക്ക് തള്ളിയിട്ടത്.  ഒന്നാമത്, വ്യക്തിഗത പിഴവുകൾ. ടീം മികച്ച രീതിയിൽ കളിക്കുമ്പോഴും ചില താരങ്ങളുടെ ഭാഗത്തുനിന്ന് […]