അഞ്ചാം വാരത്തിലെ ഐഎസ്എൽ ടീം ഓഫ് ദി വീക്ക്, കേരള ബ്ലാസ്റ്റേഴ്‌സ് ഇമ്പാക്ട്

ഇന്ത്യൻ സൂപ്പർ ലീഗ് മാച്ച് വീക്ക് 5 അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ വാരം കേരള ബ്ലാസ്റ്റേഴ്സിന് വിജയം നേടാൻ സാധിച്ചിരുന്നു. മൊഹമ്മദൻസിനെതിരായ മത്സരത്തിൽ 2-1 ന്റെ ജയമാണ് കേരളം സ്വന്തമാക്കിയത്. ഇപ്പോൾ, മാച്ച് വീക്ക്‌ 5-ലെ ടീം ഓഫ് ദി വീക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മികവ് എടുത്തു കാണിക്കുന്നതാണ് അഞ്ചാം വാരത്തിലെ ഐഎസ്എൽ ടീം ഓഫ് ദി വീക്ക്.  രണ്ട് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് ഐഎസ്എൽ ടീം ഓഫ് ദി വീക്കിൽ ഇടം […]

കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ച മൂന്ന് നീക്കങ്ങൾ, ബംഗളൂരുവിനെതിരെ മൈക്കിൾ സ്റ്റാഹ്രെ ഇത് ആവർത്തിക്കുമോ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺ ആറാമത്തെ മാച്ച് വീക്ക് ലക്ഷ്യമാക്കി നീങ്ങുകയാണ്. ഒപ്പം, അവസാന മത്സരത്തിൽ ജയം കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്സും. അഞ്ചാം മാച്ച് വീക്കിൽ മൊഹമ്മദൻ സ്പോർട്ടിങ്ങിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ വിജയം, ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകിയിരിക്കുകയാണ്. മുൻ മത്സരങ്ങളിൽ നിന്ന് ധാരാളം മാറ്റങ്ങളും പരീക്ഷണങ്ങളുമായാണ് കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. അവ ടീമിനെ കളിക്കളത്തിൽ വളരെയധികം സഹായിച്ചു. നിർണായകമായ അടുത്ത മത്സരത്തിലേക്ക് ടീം നീങ്ങുമ്പോൾ, കഴിഞ്ഞ മത്സരത്തിൽ നിന്നും മനസിലാക്കിയ […]

“ഞാൻ ഒരു തിരിച്ചുവരവ് സ്വപ്നം കാണുന്നു” കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ നല്ല ഓർമ്മകൾ പങ്കുവെച്ച് കെർവെൻസ് ബെൽഫോർട്ട്

ഫോർസ കൊച്ചിക്കെതിരായ സൂപ്പർ ലീഗ് കേരള (എസ്എൽകെ) പോരാട്ടത്തിനായി കൊച്ചിയിലെത്തിയ കാലിക്കറ്റ് എഫ്‌സി സ്‌ട്രൈക്കർ കെർവെൻസ് ബെൽഫോർട്ട് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ പിച്ചിൽ ഷൂ ഊരിയെറിഞ്ഞ് കാലിന് താഴെയുള്ള പുല്ലിൻ്റെ അനുഭവം ആസ്വദിച്ചുകൊണ്ട് ഒരു നിമിഷമെടുത്തു. ബെൽഫോർട്ടിനെ സംബന്ധിച്ചിടത്തോളം, 2016 ലെ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള കാലത്ത് അദ്ദേഹം ഒരിക്കൽ കളിച്ച ഹോം സ്റ്റേഡിയത്തിലേക്കുള്ള ഗൃഹാതുരത്വപരമായ തിരിച്ചുവരവായിരുന്നു ഇത്. “ഏഴ് വർഷത്തോളമായി എനിക്ക് ഈ പുല്ല് നഷ്ടമായി. എന്നോടൊപ്പം വീട്ടിലേക്ക് കൊണ്ടുപോകാൻ ഞാൻ […]

കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ മൂലക്കല്ല്, ഐഎസ്എൽ നാഴികക്കല്ല് പിന്നിട്ട് ഹോർമിപാം റൂയിവ

കഴിഞ്ഞ മൂന്ന് സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിൽ സജീവ സാന്നിധ്യമായി നിറഞ്ഞുനിൽക്കുന്ന താരം ആണ് മണിപ്പൂരി സെന്റർ ബാക്ക്‌ ഹോർമിപാം റൂയിവ. 2021-ൽ മൂന്ന് വർഷത്തെ കരാറിൽ പഞ്ചാബ് എഫ്സിയിൽ നിന്നാണ് ഹോർമിപാമിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 16 മത്സരങ്ങൾ കളിച്ച ഹോർമിപാം, ക്ലബ്ബിനൊപ്പമുള്ള തന്റെ രണ്ടാമത്തെ സീസണിൽ  22 മത്സരങ്ങൾ കളിച്ചു. എന്നാൽ, പരിക്ക് മൂലം 2023-24 സീസണിലെ ഭൂരിഭാഗം മത്സരങ്ങളും താരത്തിന് നഷ്ടമായി. ആകെ […]

ഐഎസ്എല്ലിൽ റഫറിമാരുടെ സ്പെഷ്യൽ പരിഗണന!! രണ്ട് ക്ലബുകൾക്കെതിരെ ആരോപണം

ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാരുടെ തീരുമാനങ്ങളെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങൾ ഉടലെടുത്തിരിക്കുകയാണ്. വിവിധ ക്ലബ്ബുകളുടെ പരിശീലകർ പല വേളകളിൽ റഫറിമാർക്ക് എതിരെ രംഗത്ത് എത്തിയിട്ടുണ്ടെങ്കിലും, മൊഹമ്മദൻ സ്പോട്ടിംഗ് പരിശീലകൻ ആൻഡ്രി ചെർണിഷോവ് ഒരു പടി കൂടി കടന്നു കടുത്ത ഭാഷയിൽ ഐഎസ്എൽ റഫറിമാർക്ക് എതിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ഐ-ലീഗിൽ നിന്ന് പ്രമോഷൻ ലഭിച്ച ഈ സീസണിൽ  ഐഎസ്എല്ലിൽ എത്തിയ ക്ലബ്ബാണ് മൊഹമ്മദൻ. ഏറ്റവും ഒടുവിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ട ശേഷം ആണ് കൊൽക്കത്തൻ ക്ലബ്ബിന്റെ പരിശീലകൻ […]

ഹാട്രിക് നേട്ടവുമായി വിനീഷ്യസ് ജൂനിയർ, ചാമ്പ്യൻസ് ലീഗിൽ ജയ പരാജയങ്ങൾ രുചിച്ച് വമ്പന്മാർ

യുവേഫ ചാമ്പ്യൻസ് ലീഗ് മാച്ച്ഡേ 3 മത്സരങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. കഴിഞ്ഞ രാത്രി നടന്ന മത്സരങ്ങളിൽ, സ്പാനിഷ് വമ്പൻമാരായ റിയൽ മാഡ്രിഡ്, ഇറ്റാലിയൻ കരുത്തരായ എസി മിലാൻ, പ്രീമിയർ ലീഗ് ഭീമന്മാരായ ആഴ്സനൽ തുടങ്ങിയ ടീമുകൾ വിജയം സ്വന്തമാക്കിയപ്പോൾ, ചില അപ്രതീക്ഷിത പരാജയങ്ങൾക്കും ഫുട്ബോൾ ലോകം സാക്ഷിയായി. ക്രെവെന സ്വെസ്ദക്കെതിരെ ഒന്നിനെതിരെ 5 ഗോളുകൾക്ക് മൊണാക്കോ വിജയിച്ചപ്പോൾ,  ക്ലബ്‌ ബ്രുഗിനെതിരെ എസി മിലാൻ 3-1 ന്റെ വിജയം സ്വന്തമാക്കി. മത്സരത്തിൽ ടിജനി റെയ്ണ്ടേഴ്സ് ഇരട്ട ഗോളുകളും ക്രിസ്ത്യൻ പുളിസിക് […]

മൂത്രം നിറച്ച കുപ്പികൾ വലിച്ചെറിഞ്ഞു!! മൊഹമ്മദൻ എസ് സി ആരാധകർക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് താരം നോഹ

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന കേരള ബ്ലാസ്റ്റേഴ്സ് – മൊഹമ്മദൻ എസ് സി മത്സരത്തിൽ കൊൽക്കത്തൻ ക്ലബ്ബിന്റെ ആരാധകരുടെ ഭാഗത്തുനിന്ന് ഉണ്ടായ മോശം പ്രവർത്തിയുടെ പേരിൽ ഇന്ത്യൻ ഫുട്ബോളിൽ കടുത്ത വിമർശനങ്ങൾ ഉയരുകയാണ്. തങ്ങളുടെ കളിക്കാരെയും ആരാധകരെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത മൊഹമ്മദൻ എസ് സി ആരാധകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം എന്ന നിലപാടിൽ കേരള ബ്ലാസ്റ്റേഴ്സ് ഉറച്ചു നിൽക്കുമ്പോൾ,  മൊഹമ്മദൻ എസ് സിയുടെ ഭാഗത്തുനിന്ന് ഇപ്പോൾ ഒരു പ്രതികരണം ഉണ്ടായിരിക്കുകയാണ്. മത്സരത്തിനിടെ കളിക്കാർക്ക് […]

“കേരള ബ്ലാസ്റ്റേഴ്സിന് റഫറിയുടെ പിന്തുണ ലഭിച്ചു” ഗുരുതര ആരോപണവുമായി മൊഹമ്മദൻ പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരായ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരത്തിന് ശേഷം മുഹമ്മദൻ എസ്‌സി ഹെഡ് കോച്ച് ആൻഡ്രി ചെർണിഷോവ് തന്റെ കളിക്കാരുടെ ശ്രമങ്ങളെ അഭിനന്ദിച്ചു. 2-1ന് മുഹമ്മദൻ തോൽവി വഴങ്ങിയ കളിയിൽ ആദ്യ പകുതിയിൽ മിർജലോൽ കാസിമോവ് സ്‌കോറിങ്ങിന് തുടക്കമിട്ടെങ്കിലും രണ്ടാം പകുതിയിൽ ക്വാമെ പെപ്രയുടെയും ജീസസ് ജിമെനെസിൻ്റെയും ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ശക്തമായി തിരിച്ചടിച്ചു. മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ, ഐഎസ്എല്ലിൽ കാര്യമായ പരിചയമുള്ള ടീമായ കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ കരുത്ത് ചെർണിഷോവ് അംഗീകരിച്ചു. “ഞങ്ങൾ […]

ഇത് സൂപ്പർ ബ്ലാസ്റ്റേഴ്‌സ്!! പഞ്ചാബിനെ പിന്തള്ളി കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാമത്

കേരള ബ്ലാസ്റ്റേഴ്‌സ് ഈ ഐഎസ്എൽ സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനോട് പരാജയപ്പെട്ടെങ്കിലും, പിന്നീടങ്ങോട്ട് പരാജയം വഴങ്ങാതെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അവസാനം നടന്ന നാല് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് വിജയങ്ങൾ സ്വന്തമാക്കിയപ്പോൾ രണ്ട് മത്സരം സമനിലയിൽ പിരിഞ്ഞു. പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെയുടെ ഗെയിം പ്ലാനുകൾ മൈതാനത്ത് വിജയം കാണുന്നതായി കഴിഞ്ഞ മത്സരഫലങ്ങൾ വെളിപ്പെടുത്തുന്നു.  ഇതിൽ പ്രധാനമാണ് മൈക്കിൾ സ്റ്റാഹ്രെയുടെ സബ്സ്റ്റിറ്റ്യൂഷനുകൾ. ഏതൊക്കെ കളിക്കാരെ എപ്പോഴൊക്കെ ഉപയോഗിക്കാം എന്നതുമായി ബന്ധപ്പെട്ട് കൃത്യമായ വ്യക്തത മൈക്കിൾ സ്റ്റാഹ്രെക്ക്‌ ഉണ്ട്. ഇതിന്റെ ഏറ്റവും […]

അഭിനന്ദനത്തിനൊപ്പം പോരായ്‌മകൾ എടുത്ത് പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഞായറാഴ്ച്ച കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ മൊഹമ്മദൻ എസ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആവേശകരമായ വിജയം സ്വന്തമാക്കിയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മത്സരത്തെ വിശകലനം ചെയ്തു. ആദ്യ പകുതിയിൽ ആതിഥേയർക്ക് എതിരെ ഒരു ഗോളിന് പിറകിൽ നിന്ന കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ സ്കോർ ചെയ്ത് വിജയം സ്വന്തമാക്കുകയായിരുന്നു. ഒരു മികച്ച തിരിച്ചുവരവ് നടത്തി വിജയം സ്വന്തമാക്കിയ തന്റെ ടീമിനെ കുറിച്ച് തനിക്ക് അഭിമാനം ഉണ്ട് എന്ന് പറഞ്ഞ് മിഖായേൽ സ്റ്റാഹ്രെ, അതേസമയം […]