നാട്ടിലേക്കുള്ള തിരിച്ചുവരവിൽ മെസ്സി ഹാട്രിക്ക്!! അർജന്റീനക്ക് ബമ്പർ വിജയം

ലയണൽ മെസ്സി തൻ്റെ മാതൃരാജ്യത്തെ ആരാധകർക്ക് സന്തോഷം പകർന്ന് കൈകൾ ഉയർത്തി. ഇന്ന് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജൻ്റീന ബൊളീവിയയെ 6-0ന് തോൽപിച്ച മത്സരത്തിൽ ഹാട്രിക് നേടുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്ത മെസ്സിയുടെ മിടുക്ക് വീണ്ടും പൂർണ്ണമായി പ്രദർശിപ്പിച്ചു. 334 ദിവസത്തിനുള്ളിൽ അർജൻ്റീനയിൽ മെസ്സിയുടെ ആദ്യ മത്സരമായിരുന്നു ഇത്, ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മാസ് സ്മാരകത്തിൽ ലോകകപ്പ് ചാമ്പ്യൻ ആരാധകരെ നിരാശപ്പെടുത്തിയില്ല. ഈ മാസാവസാനം ഇൻ്റർ മിയാമിയുമായുള്ള തൻ്റെ MLS കപ്പ് പ്ലേഓഫ് റണ്ണിന് […]

കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ചോർന്നൊലിക്കുന്ന പ്രതിരോധം, മഞ്ഞപ്പട ഓർക്കാൻ ഇഷ്ടപ്പെടാത്ത കണക്ക്

ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസൺ, 4 വാരങ്ങൾ പിന്നിട്ടപ്പോൾ നിലവിലെ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ ഒരു വിജയവും രണ്ട് സമനിലയും ഒരു പരാജയവും ആണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഫലങ്ങൾ. 4 മത്സരങ്ങളിലായി കേരള ബ്ലാസ്റ്റേഴ്സ് ആകെ 6 ഗോളുകൾ സ്കോർ ചെയ്തപ്പോൾ, 6 ഗോളുകൾ വഴങ്ങുകയും ചെയ്തു. ഇപ്പോൾ, കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു മോശം വശം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഐഎസ്എൽ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ. കേരള […]

അടുത്ത 10 ഫിഫ ലോകകപ്പ് ജേതാക്കളെ ചാറ്റ്ജിപിടി പ്രവചിച്ചു, അർജന്റീനക്ക് ബമ്പർ

ലോക ഫുട്ബോളിനെ ആവേശം കൊള്ളിക്കുന്ന ലോകകപ്പ് മാമാങ്കത്തിന് ഇനി രണ്ട് വർഷത്തെ കാത്തിരിപ്പാണ് ബാക്കിയുള്ളത്. 2026-ലാണ് അടുത്ത ഫിഫ ലോകകപ്പ് നടക്കാനിരിക്കുന്നത്. ഏറ്റവും ഒടുവിൽ നടന്ന 2022 ഫിഫ ലോകകപ്പ് ലയണൽ മെസ്സി നായകനായ അർജന്റീന ആണ് ഉയർത്തിയത്. ഇപ്പോൾ, വൺ ഫുട്ബോൾ എന്ന സ്പോർട്സ് മാധ്യമം വ്യത്യസ്ത മാനദണ്ഡങ്ങൾ ഉൾക്കൊള്ളിച്ച് ചാറ്റ്ജിപിടി ഉപയോഗിച്ച് നടത്തിയ ഒരു പ്രവചനം ആണ് ശ്രദ്ധ നേടുന്നത്. അടുത്ത 10 ഫിഫ ലോകകപ്പ് ജേതാക്കൾ ആരായിരിക്കും എന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് […]

കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലെ പുതിയ അംഗം!! സന്തോഷ കുറിപ്പുമായി അഡ്രിയാൻ ലൂണ

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ തന്റെ മകന്റെ ചിത്രങ്ങൾ പങ്കുവെച്ച് അവനെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ്. ഈ കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് ലൂണ – മരിയാന ദമ്പതികൾക്ക് മൂന്നാമത്തെ കുഞ്ഞ് പിറന്നത്. ഇരുവരുടെയും മൂത്ത മകൾ ആറ് വയസ്സ് പ്രായത്തിൽ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. ഇപ്പോൾ തനിക്ക് പിറന്ന മകന്റെ പേരും ചിത്രങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് ഉറുഗ്വാ ഇന്റർനാഷണൽ.  സാന്റിനോ ലൂണ ഹെർണാണ്ടസ് എന്നാണ് കുഞ്ഞിന് പേര് ഇട്ടിരിക്കുന്നത്. കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവെച്ചതിനൊപ്പം ലൂണ ഇങ്ങനെ കുറിച്ചു, “നീ […]

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ഹീറോ!! ഒറ്റപ്പേര് മൂന്ന് ലിസ്റ്റിലും, മഞ്ഞപ്പടയുടെ പോരാളി

കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനം ആണ് മൊറോക്കൻ താരം നോഹ സദോയ് നടത്തിക്കൊണ്ടിരിക്കുന്നത്. നാല് ഐഎസ്എൽ മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ ഇതിനോടകം നോഹ സ്കോർ ചെയ്തു. ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോഴും, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ ടീമുകൾക്കെതിരെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിൽ നോഹയുടെ ഓരോ ഗോളുകൾ ഉണ്ടായിരുന്നു. സെപ്റ്റംബർ മാസത്തിലാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 പതിപ്പിന് തുടക്കം ആയത്. ഈ […]

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇനി യൂറോപ്പ്യൻ തട്ടിൽ!! കരിയറിൽ പുതിയൊരു വഴിത്തിരിവ്

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഇവാൻ കലിയുസ്നിയുടെ ഫുട്ബോൾ കരിയറിൽ ശ്രദ്ധേയമായ ഒരു നേട്ടം ഉണ്ടായിരിക്കുകയാണ്. നേരത്തെ, 2022-23 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ആണ് ഈ ഉക്രൈനിയൻ ഇന്റർനാഷണൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്ത് തട്ടിയത്. ഉക്രൈനിയൻ ക്ലബ്ബ് ഒലക്സാൻഡ്രിയയുടെ താരമായ ഇവാൻ കലിയുസ്നി, ലോൺ അടിസ്ഥാനത്തിൽ ആണ് കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചത്. മഞ്ഞപ്പടക്ക് വേണ്ടി 19 മത്സരങ്ങൾ കളിച്ച ഈ മിഡ്ഫീൽഡർ 4 ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്തു. ഇപ്പോൾ, ആദ്യ രാജ്യാന്തര കോൾ […]

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മികച്ച പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് താരം ആരാണ്? ആരാധകർക്ക് വോട്ട് ചെയ്യാം

സമനിലയിൽ കലാശിച്ച കേരള ബ്ലാസ്റ്റേഴ്‌സ് – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിൽ മഞ്ഞപ്പടക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ കളിക്കാരനെ ആരാധകരുടെ അഭിപ്രായത്തിൽ തിരഞ്ഞെടുക്കാനുള്ള അവസരം എത്തിച്ചേർന്നിരിക്കുകയാണ്. മത്സരത്തിലെ മികച്ച കേരള ബ്ലാസ്റ്റേഴ്സ് താരത്തെ ആരാധകരുടെ വോട്ടിംഗിൽ തിരഞ്ഞെടുത്ത് അവർക്ക് കെബിഎഫ്‌സി ഫാൻസ് പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നൽകും. ഇതിനായി ഇത്തവണ നാല് കളിക്കാരുടെ പേരുകളാണ് കേരള ബ്ലാസ്റ്റേഴ്സ് നോമിനേറ്റ് ചെയ്തിരിക്കുന്നത്. മത്സരത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ സ്കോറർ ആയ നോഹ സദോയി […]

അഡ്രിയാൻ ലൂണ വീണ്ടും മൈതാനത്ത് സജീവമാകുമ്പോൾ, കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്സിന്റെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെതിരായ മത്സരം സമനിലയിൽ കലാശിച്ചെങ്കിലും, കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം സന്തോഷവും പ്രതീക്ഷയും നൽകുന്ന ചില കാര്യങ്ങൾ കഴിഞ്ഞ രാത്രി ഗുവാഹത്തിയിൽ നടന്നു. അതിൽ പ്രധാനമായത്, കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ മൈതാനത്തേക്കുള്ള മടങ്ങിവരവാണ്. കഴിഞ്ഞ സീസണിലെ പകുതി മത്സരങ്ങളും പരിക്കു മൂലം നഷ്ടമായ അഡ്രിയാൻ ലൂണക്ക്‌, ഐഎസ്എൽ 2024/25 സീസണിലെ ആദ്യ മത്സരങ്ങളും നഷ്ടമായിരുന്നു. ഡെങ്കി പനി ബാധിച്ചതിനെ തുടർന്നാണ് ഉറുഗ്വായ് താരത്തിന് കൊച്ചിയിൽ നടന്ന മത്സരങ്ങൾ നഷ്ടമായത്. പനി […]

“ജയിക്കേണ്ടതായിരുന്നു, പക്ഷേ ഒരു പോയിൻ്റ് പുരോഗതിയാണ്” കേരള ബ്ലാസ്റ്റേഴ്സ് കോച്ച് മൈക്കൽ സ്റ്റാഹ്രെ

നോർത്ത്ഈസ്റ്റ് യൂണൈറ്റഡിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ താൻ പൂർണ സന്തുഷ്ടനല്ലന്നും, എന്നാൽ അതീവ നിരാശനുമല്ലെന്ന് മുഖ്യ പരിശീലകൻ മൈക്കൽ സ്റ്റാറെ. മത്സരശേഷം നടന്ന മാധ്യമ സമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മത്സരങ്ങൾ വിശകലനം ചെയ്യുമ്പോൾ പഞ്ചാബിനെതിരായ മത്സരം മികച്ചതായിരുന്നില്ല എന്നും പിന്നീട് കൂടുതൽ മെച്ചപ്പെടുത്തുന്നതായും പോയിന്റുകൾ ശേഖരിക്കുന്നതായും ശരിയായ പാതയിലൂടെ സഞ്ചരിക്കുന്നതായും കരുതുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  ” ഓരോ കളിയും വിശകലനം ചെയ്യുമ്പോൾ പഞ്ചാബിനെതിരായ ആദ്യ മത്സരം മികച്ചതായിരുന്നില്ല എന്ന് ഞാൻ മനസിലാക്കി. ഞങ്ങൾ […]

തുടർച്ചയായ രണ്ടാം മത്സരത്തിലും പ്ലെയർ ഓഫ് ദി മാച്ച്!! കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർസ്റ്റാർ

ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി 1-1ന് സമനിലയിൽ പിരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. മത്സരത്തിൽ ഇരു ടീമുകളും ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതിയിൽ ഇരുടീമുകളും സമനില തെറ്റിക്കാനായില്ല. ഗോൾകീപ്പർ സച്ചിൻ സുരേഷിന് ഉൾക്കൊള്ളാൻ കഴിയാതെ വന്ന അലൈദീൻ അജറെയുടെ ശക്തമായ ഫ്രീകിക്കിലൂടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടാം പകുതിയിൽ ലീഡ് നേടി. എന്നാൽ, കേരള ബ്ലാസ്‌റ്റേഴ്‌സ് കൃത്യമായ തിരിച്ചടി നൽകി. 67-ാം മിനിറ്റിൽ നോഹ സദൗയി തൻ്റെ വ്യക്തിഗത മിടുക്ക് പ്രകടിപ്പിച്ച് സമനില ഗോൾ നേടി. നോർത്ത് ഈസ്റ്റ് […]