മഞ്ഞക്കൊമ്പന്മാരെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മാച്ച് ഹൈലൈറ്റ്സ്
ഐഎസ്എൽ 2024/25 സീസണിലെ ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സമനിലയിൽ പിരിഞ്ഞു. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ 1-1 എന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില പാലിച്ചു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് മത്സരത്തിന്റെ തുടക്കം മുതൽ തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നത്. അതേസമയം കൃത്യമായ ഇടവേളകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നും മുന്നേറ്റങ്ങൾ ഉണ്ടായി. എന്നാൽ, മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഗോൾ രഹിത സമനില പാലിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ […]