അടുത്ത മത്സരത്തിലെ അഡ്രിയാൻ ലൂണയുടെ ലഭ്യതയെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ പ്രതികരണം

കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ 2024/25 സീസണിൽ പോയിന്റ് ടേബിൾ അക്കൗണ്ട് ഓപ്പൺ ചെയ്തെങ്കിലും, കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡുമായി ബന്ധപ്പെട്ട് ഒരു ആശങ്ക ഇപ്പോഴും ആരാധകർക്കിടയിൽ തുടരുകയാണ്. ഇതുവരെ കഴിഞ്ഞ രണ്ട് മത്സരങ്ങളും ഹോം ഗ്രൗണ്ട് ആയ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആണ് നടന്നത്. ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ്, ഈസ്റ്റ് ബംഗാളിന് എതിരെ നടന്ന രണ്ടാമത്തെ മത്സരത്തിൽ വിജയം നേടിയിരുന്നു. എന്നാൽ ഈ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ […]

പ്രീതം കോട്ടാൽ: കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ആദ്യ വിജയത്തിന് പിന്നിലെ അൺസങ് ഹീറോ

കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ 2024/25 സീസണിലെ ആദ്യ ജയം രേഖപ്പെടുത്തിയപ്പോൾ, ടീമിന്റെ രണ്ട് ഗോളുകളെ സംബന്ധിച്ച് ആണ് ഏറ്റവും കൂടുതൽ ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്നത്. ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളായ നോഹ സദോയിയും ക്വാമി പെപ്രയും ആണ് ഈസ്റ്റ് ബംഗാളിന് എതിരെ കൊച്ചിയിൽ ഗോളുകൾ സ്കോർ ചെയ്തത്. എന്നാൽ, മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാരുടെ ലിസ്റ്റ് പരിശോധിച്ചാൽ അതിൽ മുൻപന്തിയിൽ നിൽക്കുന്ന പേരുകളിൽ ഒന്ന് പ്രീതം കോട്ടലിന്റെത് ആണ്. മിലോസ് ഡ്രിൻസിക്കിനൊപ്പം സെന്റർ ബാക്ക് പൊസിഷനിൽ മുഴുവൻ […]

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ഗോൾ സംഭാവകൻ, ക്വാമി പെപ്ര സെൻസേഷൻ

കൊച്ചിയിൽ നടന്ന ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചപ്പോൾ, മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയാ ഗോൾ നേടിയത് ക്വാമി പെപ്രയാണ്. മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ആദ്യം ഗോൾ നേടുകയും, തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ നോഹ സദോയ് സമനില ഗോൾ കണ്ടെത്തുകയും ആയിരുന്നു. ഒടുവിൽ മത്സര സമയം അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കെ പെപ്ര ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഗോൾ  സ്കോർ ചെയ്യുകയായിരുന്നു. ആദ്യ മത്സരത്തിൽ (പഞ്ചാബിനെതിരെ) സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്ന പെപ്ര, ഈസ്റ്റ് ബംഗാളിന് […]

ഇങ്ങനെ ഒരു ഗെയിം ജയിക്കുന്നത് എളുപ്പമാണ്, ആദ്യ ജയത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഐഎസ്എൽ 2024/25 സീസണിലെ ആദ്യ വിജയം നേടിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 2-1ന്  പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയിന്റ് പട്ടികയിൽ അക്കൗണ്ട് തുറന്നപ്പോൾ, ഇത് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെയുടെ കരിയറിലെ ആദ്യ ഐഎസ്എൽ വിജയം ആയി കൂടി രേഖപ്പെടുത്തി. മത്സരം ശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മാധ്യമങ്ങളോട് പ്രതികരിച്ചു.  മത്സരത്തിന്റെ ആദ്യ പകുതിയിൽ ഈസ്റ്റ് ബംഗാൾ മികച്ച രീതിയിൽ കളിച്ചു എന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ അഭിപ്രായപ്പെട്ടു. “ആദ്യ പകുതിയിൽ അവർ […]

ഈസ്റ്റ് ബംഗാൾ – കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ ഹീറോ!! പ്ലയെർ ഓഫ് ദി മാച്ച് പുരസ്കാരം സൂപ്പർ താരത്തിന്

ഈസ്റ്റ്‌ ബംഗാളിനെതിരെ തകർപ്പൻ വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ 2024/25 സീസണിൽ അവരുടെ പോയിന്റ് ഓപ്പൺ ചെയ്തിരിക്കുകയാണ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ആദ്യം ഒരു ഗോളിന് പിന്നിട്ട് നിൽക്കുകയും, പിന്നീട് രണ്ട് ഗോളുകൾ സ്കോർ ചെയ്ത് മത്സരത്തിലേക്ക് തിരികെ വരുകയും കേരള ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിക്കുകയും ആയിരുന്നു. ഈ വിജയത്തോടെ, കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ തങ്ങളുടെ ആദ്യ  വിജയം രേഖപ്പെടുത്തിയിരിക്കുന്നു. മലയാളി താരം ആയ വിഷ്ണു ആണ് ഈസ്റ്റ് ബംഗാളിന് വേണ്ടി മത്സരത്തിൽ ആദ്യം ഗോൾ […]

ബംഗാൾ പടയെ കൊച്ചിയിൽ തീർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്, ഈ സീസണിലെ ആദ്യ ജയം

കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 2-1ന് തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. വേഗത്തിലുള്ള കൗണ്ടർ അറ്റാക്കുകളും വൈകിയുള്ള ഗോളുകളും ആണ് ഗെയിം നിർവചിക്കപ്പെട്ടത്, സൂപ്പർ-സബ് ക്വാമെ പെപ്ര ഹോം ടീമിനായി വിജയ്ഗോൾ നേടി. മത്സരത്തിലുടനീളം ഇരുടീമുകളും നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട്, ആരാധകർ ആവേശകരമായ ഫുട്‌ബോൾ പ്രദർശനം നടത്തി. 59-ാം മിനിറ്റിൽ കേരള പ്രതിരോധത്തെ വെട്ടിച്ച് ഡയമൻ്റകോസ് അതിവേഗ പ്രത്യാക്രമണത്തിന് നേതൃത്വം നൽകിയപ്പോൾ ഈസ്റ്റ് ബംഗാൾ ആദ്യം സ്‌കോർ ചെയ്തു. കൃത്യസമയത്ത് ബോക്സിലേക്ക് ഓടിയെത്തിയ […]

ഞങ്ങൾ എതിരാളിയുടെ ശക്തിയും ദൗർബല്യങ്ങളും വിശകലനം ചെയ്തു, ഈസ്റ്റ് ബംഗാളിനെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

സെപ്റ്റംബർ 22 ഞായറാഴ്ച ഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരായ രണ്ടാം ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്രെ മാധ്യമങ്ങളെ കണ്ടു. ഓപ്പണിംഗ് ഗെയിമിലെ തോൽവിയെ കുറിച്ച് സ്‌റ്റാഹ്രെ കൂടുതൽ ഊർജവും കൈവശം വയ്ക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. പിച്ച്. “ആദ്യ മത്സരത്തിൽ ഞങ്ങളിൽ നിന്ന് വേണ്ടത്ര നല്ലതായിരുന്നില്ല. ഞങ്ങൾക്ക് കൂടുതൽ ഊർജ്ജം ആവശ്യമാണ്, പിച്ചിന് മുകളിൽ പൊസഷൻ ഉണ്ടായിരിക്കണം,” അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ തകർപ്പൻ […]

കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും നേർക്കുനേർ വരുമ്പോൾ, ശ്രദ്ധിക്കേണ്ട മൂന്ന് താരങ്ങൾ

2024-25 സീസണിലെ തങ്ങളുടെ രണ്ടാമത്തെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഈസ്റ്റ് ബംഗാൾ എഫ്‌സിയെ നേരിടാൻ സപ്തംബർ 22 ഞായറാഴ്ച വൈകുന്നേരം 7:30 ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇറങ്ങും. തങ്ങളുടെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്‌സിയോട് ഹൃദയഭേദകമായ തോൽവിക്ക് ശേഷം, കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരാനും സീസണിലെ അവരുടെ ആദ്യ ഹോം വിജയം ഉറപ്പാക്കാനുമുള്ള ആകാംക്ഷയിലാണ്. ഈസ്റ്റ് ബംഗാൾ എഫ്‌സിയാകട്ടെ, തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്‌സിയോട് 1-0 ന് […]

രാഹുൽ കെപിയെ പ്രതിരോധിച്ചും പഞ്ചാബ് ക്യാപ്റ്റനെ വിമർശിച്ചും കേരള ബ്ലാസ്റ്റേഴ്‌സ് സഹോദരൻമാരായ ഐമനും അസ്ഹറും

കേരള ബ്ലാസ്റ്റേഴ്‌സ് നാളെ (സെപ്റ്റംബർ 22) നടക്കുന്ന ഈ ഐഎസ്എൽ സീസണിലെ രണ്ടാമത്തെ മത്സരത്തിന് തയ്യാറെടുക്കുകയാണ്. ഈസ്റ്റ് ബംഗാൾ ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയിരുന്നു. പഞ്ചാബിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരം രാഹുൽ കെപി പഞ്ചാബ് ക്യാപ്റ്റൻ ലൂക്കാ മാച്ചനെതിരെ നടത്തിയ പരുക്കൻ നീക്കവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇപ്പോഴും അവസാനിക്കുന്നില്ല.  കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് – ഒഡിഷ മത്സരത്തിൽ, പഞ്ചാബിന് വേണ്ടി ആദ്യ ഗോൾ നേടിയ നിഹാൽ […]

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ടോപ് ഗോൾസ്‌കോററായി സുനിൽ ഛേത്രി, മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ റെക്കോർഡിനൊപ്പം

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന ഹൈദരാബാദ് എഫ് സിക്കെതിരായ മത്സരത്തിൽ ബംഗളൂരു എഫ് സി 3-0 ത്തിന് വിജയിച്ചപ്പോൾ, ബംഗളൂരുവിനായി സുനിൽ ഛേത്രി രണ്ട് ഗോളുകൾ സ്കോർ ചെയ്തു. 57-ാം മിനിറ്റിൽ പകരക്കാരനായി മൈതാനത്ത് എത്തിയ ഛേത്രി, ആദ്യം പെനാൽറ്റി സ്പോട്ടിൽ നിന്നും, പിന്നീട് ഇഞ്ചുറി മിനിറ്റ് ഒരു സൂപ്പർ ഹെഡർ ഗോളും നേടി. ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരൻ ആയി മാറിയിരിക്കുകയാണ് ഈ ഇന്ത്യൻ […]