കേരള ബ്ലാസ്റ്റേഴ്സിനൊപ്പം യാത്ര തുടരുന്നതിനെക്കുറിച്ച് വിബിൻ തൻ്റെ ചിന്തകൾ പങ്കുവെക്കുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പ്രതിഭാധനനായ മിഡ്‌ഫീൽഡർ വിബിൻ മോഹൻ്റെ കരാർ 2029 വരെ നീട്ടി. കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന വിബിൻ, 2020-23 കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സ് ബി ടീമിന്റെ ഭാഗമായിരുന്നു. 2020-22 കാലഘട്ടത്തിൽ ഇന്ത്യൻ ആരോസിന് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിച്ച വിബിൻ, 2023 മുതൽ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിന്റെ ഭാഗമായി. ശേഷം, ഇന്ത്യൻ സൂപ്പർ ലീഗ്, ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ് തുടങ്ങിയ പ്രധാന മത്സരങ്ങളിൽ തൻ്റെ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് ഈ […]

ആദ്യ മാച്ച് വീക്കിലെ മികച്ച 5 താരങ്ങൾ, കേരള ബ്ലാസ്റ്റേഴ്സിൻ്റെ സന്ദീപ് സിംഗ് ഉൾപ്പെടുന്നു

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസൺ രണ്ടാമത്തെ മാച്ച് വീക്കിന് ഇന്ന് തുടക്കം ആവുകയാണ്. ഹൈദരാബാദ് എഫ്സി ഒഴികെ എല്ലാ ടീമുകളും ആദ്യ ആഴ്ചയിൽ ഓരോ മത്സരം വീതം കളിച്ചു. ഈ മത്സരങ്ങളെ അടിസ്ഥാനപ്പെടുത്തി ഓരോ കളിക്കാരുടെയും പ്രകടനം വിലയിരുത്തുമ്പോൾ, ആദ്യ അഞ്ച് മികച്ച കളിക്കാരുടെ പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സ് താരവും ഉൾപ്പെടുന്നു. ഐഎസ്എൽ ഫാന്റസി പോയിന്റ് അടിസ്ഥാനമാക്കി  ഔദ്യോഗിക വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ടോപ് 5 കളിക്കാരിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ഉൾപ്പെടുന്നു. ഇക്കൂട്ടത്തിൽ ഒന്നാം സ്ഥാനത്ത് […]

മാച്ച് ഹൈലൈറ്റ്സ്: മാഞ്ചസ്റ്റർ സിറ്റിയെ പിടിച്ചുകെട്ടി ഇന്റർ മിലാൻ, ഡോർട്മുണ്ട്, പിഎസ്ജി ടീമുകൾക്ക് വിജയം

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കഴിഞ്ഞ രാത്രി പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി, ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി, ഇറ്റാലിയൻ ശക്തികളായ ഇന്റർ മിലാൻ തുടങ്ങിയ ടീമുകൾ കളത്തിൽ ഇറങ്ങി. ഇന്നലെ രാത്രി ആദ്യം നടന്ന ബോലോഗ്ന – ഷാക്തർ ഡോണെട്സ്ക് മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. അതേസമയം, ഓസ്ട്രിയൻ ടീമായ ആർബി സാൽസ്ബർഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെക് ക്ലബ്‌ സ്പാർടാ പ്രാഹ പരാജയപ്പെടുത്തി.  സ്പാനിഷ് ക്ലബ്ബ് ജിറോണക്ക് എതിരായ മത്സരത്തിൽ, അവസാന മിനിറ്റിലെ ജിറോണ […]

കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്‌ഫീൽഡ് ജനറൽ, വിബിൻ മോഹനൻ ഇനി ദീർഘകാലം മഞ്ഞപ്പടക്കൊപ്പം

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പ്രതിഭാധനനായ മിഡ്‌ഫീൽഡർ വിബിൻ മോഹനൻ്റെ സേവനം അടുത്ത നാല് വർഷത്തേക്ക് കൂടി നേടി, കരാർ 2029 വരെ നീട്ടി. 2020 ൽ ക്ലബ്ബിൻ്റെ യൂത്ത് വിംഗിൽ ചേർന്ന വിബിൻ അതിവേഗം മുന്നേറി, 2022 ൽ സീനിയർ ടീമിൽ ഇടം നേടി. ഇന്ത്യൻ സൂപ്പർ ലീഗ്, ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ് തുടങ്ങിയ പ്രധാന മത്സരങ്ങളിൽ തൻ്റെ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് 21-കാരൻ ടീമിൻ്റെ അവിഭാജ്യ ഘടകമായി മാറി. ഇതിനോടകം 28 മത്സരങ്ങളിൽ നിന്ന് ഒരു […]

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് എതിരായ പ്രകോപനപരമായ ആഘോഷത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ലൂക്കാ മാജ്ജൻ

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് എഫ്സിയുടെ ക്യാപ്റ്റൻ ലൂക്കാ മാജ്ജൻ നടത്തിയ ഗോൾ സെലിബ്രേഷൻ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. 17000-ത്തിലധികം ആരാധകരുടെ ഇടയിൽ നടന്ന മത്സരത്തിൽ, ഗാലറിയിലെ 90-ലധികം ശതമാനം ആളുകളും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആരവം മുഴക്കുന്ന സാഹചര്യത്തിൽ,  കളിക്കുക എന്നത് ഏതൊരു എതിരാളികളെ സംബന്ധിച്ചിടത്തോളവും ബുദ്ധിമുട്ട് ഉള്ളതാണ്. ഈ സാഹചര്യത്തിലാണ്, 85 മിനിറ്റ് വരെ ഗോൾ രഹിത സമനിലയിൽ ആയിരുന്ന മത്സരത്തെ, 86-ാം മിനിറ്റിൽ […]

ഞാനൊരു മലയാളിയാണ്! ഒരു ട്രോഫി നേടാതെ ഈ ടീം വിടില്ല, ആരാധകരോട് രാഹുൽ കെപി

കഴിഞ്ഞ 10 വർഷത്തിന് ഇടയിൽ, കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് ഐഎസ്എൽ ഫൈനൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു മേജർ ട്രോഫി ഉയർത്താൻ മഞ്ഞപ്പടക്ക് സാധിച്ചിട്ടില്ല. ഇത് ഒരു പരിധിവരെ ആരാധകരുടെ നീരസത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളോട് മറുപടി പറയുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെ പി. ക്ലബ്ബിനോട് ഇത്രയും കൂറ് പുലർത്തുന്ന ആരാധകർ ഇന്ത്യയിൽ മറ്റൊരു ക്ലബ്ബിനും അവകാശപ്പെടാൻ  ഇല്ല എന്ന് ഉറപ്പിച്ച് പറയുകയാണ് രാഹുൽ. “ക്ലബ്ബിനോട് ഇത്രയും കൂറുപുലർത്തുന്ന ആരാധകർ വേറെയില്ല. […]

ചാമ്പ്യൻസ് ലീഗ് മാച്ച്ഡേ 1 റൗണ്ടപ്പ്: ബയേണിനും റിയൽ മാഡ്രിഡിനും ലിവർപൂളിനും മിന്നും വിജയം

യുവേഫ ചാമ്പ്യൻസ് ലീഗ് 2024/25 മത്സരങ്ങൾക്ക് ആവേശകരമായ തുടക്കമായി. ആദ്യ ദിനം നടന്ന ആറ് മത്സരങ്ങളിലും വിജയികളെ നിർണയിക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. ഒരു മത്സരം പോലും സമനിലയിൽ തിരിഞ്ഞില്ല. ഡച്ച് ടീം ആയ PSV-യെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് യുവന്റസ് പരാജയപ്പെടുത്തി. കെനൻ യിൽഡിസ്, വെസ്റ്റൺ മക്കന്നി, നികോളാസ് ഗോൻസാലസ് എന്നിവർ യുവന്റസിന് വേണ്ടി സ്കോർ ചെയ്തപ്പോൾ,  ഇസ്മായിൽ സായ്ബരി ആണ് PSV-യുടെ ആശ്വാസ ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ, സ്വിറ്റ്സർലൻഡ് ക്ലബ്‌ യങ് ബോയ്സിനെ […]

ഗോവക്കെതിരെ ജംഷഡ്പൂർ എഫ്‌സിക്ക് ആവേശകരമായ വിജയം, മുറെയുടെ സ്റ്റോപ്പേജ്-ടൈം ഗോൾ

ചൊവ്വാഴ്ച ഗോവയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സി 2-1ന് എഫ്‌സി ഗോവയെ പരാജയപ്പെടുത്തി. ആതിഥേയരായ എഫ്‌സി ഗോവ നടപടികളിൽ ആധിപത്യം പുലർത്തുകയും 33-ാം മിനിറ്റിൽ അർമാൻഡോ സാദികുവിൻ്റെ സ്ട്രൈക്കിലൂടെ അർഹമായ ലീഡ് നേടുകയും ചെയ്തു. അൽബേനിയൻ സ്‌ട്രൈക്കറുടെ ഗോൾ എഫ്‌സി ഗോവയെ ഡ്രൈവർ സീറ്റിൽ ഇരുത്തിയതായി തോന്നിയെങ്കിലും ജംഷഡ്പൂർ എഫ്‌സിക്ക് മറ്റ് പദ്ധതികളുണ്ടായിരുന്നു. 75-ാം മിനിറ്റിൽ ഒഡെ ഒനൈന്ത്യ ഒരു ഫൗൾ ചെയ്തപ്പോൾ സന്ദർശകരുടെ ഭാഗ്യം മാറി, […]

ഞങ്ങൾ തിരിച്ചുവരും!! കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുള്ള മിലോസ് ഡ്രിൻസിക്കിൻ്റെ സന്ദേശം

പഞ്ചാബിനെതിരായ ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാരിൽ ഒരാളാണ് ഡിഫൻഡർ മിലോസ് ഡ്രിൻസിക്. 90+5-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് പിഴവ് മുതലെടുത്താണ് പഞ്ചാബ് മത്സരത്തിലെ വിജയ ഗോൾ നേടിയത് എങ്കിലും, കളിയുടെ 85-ാം മിനിറ്റ് വരെ പഞ്ചാബിനെ ഗോൾ നേടുന്നതിൽ നിന്ന് പ്രതിരോധിക്കുന്നതിൽ മികച്ച പങ്കാളിത്തമാണ് മിലോസ് നടത്തിയത്.  ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ വൈസ് ക്യാപ്റ്റൻ ആയ മിലോസ് ഡ്രിൻസിക് ആണ് പഞ്ചാബിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ […]

“ഈ പിന്തുണയാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്” കേരള ബ്ലാസ്റ്റേഴ്‌സ് അരങ്ങേറ്റത്തെ കുറിച്ച് നോഹ

കഴിഞ്ഞ ഞായറാഴ്ച കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിക്കെതിരെ കൊച്ചിയിൽ കളിച്ചപ്പോൾ, അത് ഒന്നിലധികം കളിക്കാരുടെ കേരള ബ്ലാസ്റ്റേഴ്സ് അരങ്ങേറ്റം ആയിരുന്നു. ഐഎസ്എൽ 2024/25 സീസണിലെ പഞ്ചാബിനെതിരായ കേരള ബ്ലാസ്റ്റേഴ്സ് മത്സരം, മൊറോക്കൻ ഫോർവേഡ് നോഹ സദോയിയുടെ ഇന്ത്യൻ ഫുട്ബോളിലെ മൂന്നാമത്തെ സീസണിന്റെ തുടക്കം ആയിരുന്നെങ്കിലും, കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ  ഐഎസ്എൽ അരങ്ങേറ്റം കൂടി ആയിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലും ഗോവക്ക് വേണ്ടി ഐഎസ്എൽ കളിച്ച നോഹ, മഞ്ഞ കുപ്പായത്തിൽ ഐഎസ്എൽ ആദ്യമായി കളിച്ചതിന്റെ അനുഭവം ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്. […]