ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് 2024-25 മത്സരങ്ങൾക്ക് തുടക്കം, ആദ്യ ദിനം 6 മത്സരങ്ങൾ
യുവേഫ ചാമ്പ്യൻസ് ലീഗ് 2024-25 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ടൂർണമെന്റ് പുതിയ ഗ്രൂപ്പ് ഫോർമാറ്റിലേക്ക് മാറ്റിയതിനാൽ ഇത്തവണ വ്യത്യസ്തമായ കാഴ്ചകളാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. ഇന്ന് (സെപ്റ്റംബർ 17) അർദ്ധരാത്രി 6 മത്സരങ്ങൾ ആണ് നടക്കാൻ ഇരിക്കുന്നത്. ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ്, എസി മിലാൻ, ഇംഗ്ലീഷ് കരുതാരായ ലിവർപൂൾ, സ്പാനിഷ് ഭീമന്മാരായ റിയൽ മാഡ്രിഡ്, ജർമ്മൻ ശക്തികളായ ബയേൺ മ്യൂണിക് തുടങ്ങിയ ടീമുകൾ എല്ലാം ഇന്ന് കളിക്കാൻ ഇറങ്ങുന്നുണ്ട്. ഇന്ത്യൻ സമയം രാത്രി 10:15 ന് […]