കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ആർക്കൊക്കെ പരിക്ക്? പരിശീലകൻ സംസാരിക്കുന്നു

ഐഎസ്എൽ 2024/25 സീസണിലെ ആദ്യ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൽ സ്റ്റാഹ്രെ. സെപ്റ്റംബർ 15 ഞായറാഴ്ച പഞ്ചാബിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. പരിശീലകനായ സ്റ്റാഹ്രെയുടെ ആദ്യ ഐഎസ്എൽ മത്സരം കൂടിയാകും അത്. അതുകൊണ്ടുതന്നെ ധാരാളം കാര്യങ്ങൾ പരിശീലകൻ പ്രസ് കോൺഫറൻസിൽ പറഞ്ഞു.  പ്രധാനമായും സ്‌ക്വാഡിലെ ഇഞ്ചുറി അപ്ഡേറ്റ്, കളത്തിൽ കളിക്കാരെ ഇറക്കുന്ന ഫോർമേഷൻ തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പരിശീലകൻ കൃത്യമായ മറുപടി നൽകി. കഴിഞ്ഞ സീസണിൽ കേരള […]

ഈ ആൺകുട്ടികളാണ് ഞങ്ങളുടെ ഭാവി!! ജീക്സണ് ശേഷമുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ച് സ്പോർട്ടിങ് ഡയറക്ടർ

ഇന്ത്യൻ ഫുട്ബോളിന് നിരവധി കളിക്കാരെ സംഭാവന ചെയ്തിട്ടുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ 10 വർഷ കാലത്തിനുള്ളിൽ, കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് അക്കാദമിയിൽ നിന്ന് വന്ന നിരവധി താരങ്ങൾ, പിന്നീട് ക്ലബ്ബിന്റെ പ്രധാന താരമായി മാറുകയും ദേശീയ ടീമിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഉൾപ്പെടുന്ന ഒരാളാണ് ജിക്സൺ സിംഗ്. 2017 ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിന് വേണ്ടി കളിച്ച  ജിക്സൺ സിംഗിനെ, 2018-ൽ അദ്ദേഹത്തിന്റെ പതിനേഴാം വയസ്സിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. […]

“വിമർശിച്ചാലും, അവർ കളി കാണാനും പിന്തുണക്കാനും മടങ്ങി വരും” ആരാധകർക്ക് രാഹുൽ കെപിയുടെ ഉറപ്പ്

ഐഎസ്എൽ 2024/25 സീസണ് ഇന്ന് തുടക്കം ആകുമ്പോൾ, എല്ലാ മലയാളി ഫുട്ബോൾ ആരാധകരും കാത്തിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിന് വേണ്ടിയാണ്. സെപ്റ്റംബർ 15 ഞായറാഴ്ച പഞ്ചാബിനെതിരെ സ്വന്തം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഐഎസ്എൽ മത്സരത്തിന് ഇറങ്ങുമ്പോൾ, കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം നിറഞ്ഞു കവിയും എന്ന കാര്യം ഉറപ്പാണ്. 10 വർഷമായി ക്ലബ്ബ് രൂപീകരിച്ചിട്ടെങ്കിലും  ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിന് ഒരു കിരീടം നേടാൻ സാധിച്ചിട്ടില്ല. ഇതിന്റെ അമർഷം ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രകടിപ്പിക്കുന്നുമുണ്ട്. ഇത് […]

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രെസ് കോൺഫറൻസ് ഇന്ന്, പഞ്ചാബിനെതിരായ മത്സര വിവരങ്ങൾ

ഇന്ന് (സെപ്റ്റംബർ 13) ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11-ാം പതിപ്പിന് കിക്കോഫ് ആവുകയാണ്. സെപ്റ്റംബർ 15-നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ഞായറാഴ്ച കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. സാധാരണ എല്ലാ മാച്ച്ഡേക്കും ഒന്നോ രണ്ടോ ദിവസങ്ങൾക്ക് മുൻപായി പരിശീലകനും പ്രധാന കളിക്കാരും മാധ്യമങ്ങളെ കാണുന്നത് ഒരു പതിവാണ്. ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സ് ആ പതിവ് തെറ്റിക്കുന്നില്ല.  ഈ സീസണിലെ ആദ്യ മത്സരത്തിന്റെ മുന്നോടിയായി ഉള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രസ് കോൺഫറൻസ് ഇന്ന് […]

ഞങ്ങൾ ഉടൻ വീണ്ടും കണ്ടുമുട്ടും!! കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മെസ്സി ബൗലിയുടെ സന്ദേശം

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള കാലത്തിന് കാമറൂണിയൻ ഫോർവേഡായ മെസ്സി ബൗലിയുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ട്. ക്ലബ്ബിനെ പിന്തുണയ്ക്കുന്നവരുടെ ആവേശം അദ്ദേഹം സ്‌നേഹത്തോടെ ഓർക്കുന്നു, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഇന്ത്യയിലെ ഏറ്റവും മികച്ചവരായി വിശേഷിപ്പിക്കുന്നു, മഞ്ഞപ്പട ഫാൻസ് ഗ്രൂപ്പിന് അദ്ദേഹത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ആരാധകരുടെ ആവേശം ഇന്ത്യയിലെ തൻ്റെ സമയം അവിസ്മരണീയമാക്കിയെന്ന് സമ്മതിച്ചുകൊണ്ട്, എല്ലാ മത്സരങ്ങളിലും ആരാധകർ കൊണ്ടുവന്ന സ്‌നേഹത്തിനും ഊർജത്തിനും തൻ്റെ അഗാധമായ അഭിനന്ദനം ബൗലി പ്രകടിപ്പിച്ചു. ഇന്ത്യയിലെ തൻ്റെ […]

ലൂണക്കും നോഹക്കും ആദ്യ മത്സരം നഷ്ടമാകുമോ? വ്യക്തത നൽകി കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ

സെപ്റ്റംബർ 15-ന് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യ ഐഎസ്എൽ മത്സരം കളിക്കാൻ തയ്യാറെടുക്കുമ്പോൾ, ചില ആശങ്ക ഉണർത്തുന്ന വാർത്തകൾ ആരാധകരെ തേടി എത്തിയിരുന്നു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്കും മഞ്ഞപ്പടക്ക് വേണ്ടി ഐഎസ്എൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന നോഹ സദോയിക്കും ഞായറാഴ്ചയിലെ പഞ്ചാബിനെതിരായ മത്സരം നഷ്ടമാകും എന്നതായിരുന്നു ആരാധകരെ വിഷമിപ്പിച്ച വാർത്ത. എന്നാൽ,  ഇക്കാര്യത്തിൽ ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. തന്റെ കുഞ്ഞിന്റെ ജന്മവുമായി ബന്ധപ്പെട്ട് ലൂണ നാട്ടിലേക്ക് മടങ്ങി എന്നും, അദ്ദേഹം അടുത്ത ആഴ്ച […]

നിങ്ങളുടെ വല്ല്യേട്ടനെ എനിക്കറിയാം, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് അലക്സാണ്ടർ കോഫ്

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്ത ഡിഫൻഡർ ആണ് അലക്സാണ്ടർ കോഫ്. മാർക്കോ ലെസ്കോവിക് ക്ലബ്ബ് വിട്ട ഒഴിവിലേക്കാണ്, ഫ്രഞ്ച് താരത്തെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമാണ് 32-കാരനായ അലക്സാണ്ടർ കോഫ്. സെന്റർ ബാക്ക്, ഡിഫൻസിവ് മിഡ്ഫീൽഡർ, റൈറ്റ് ബാക്ക് പൊസിഷനുകളിൽ ഈ താരത്തിന് കളിക്കാൻ സാധിക്കും. കേരള ബ്ലാസ്റ്റേഴ്സിൽ  താൻ ഏത് പൊസിഷനിൽ ആയിരിക്കും കളിക്കുക എന്നതിനെ സംബന്ധിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അലക്സാണ്ടർ കോഫ്. “ഞാൻ സെന്റർ ബാക്ക് […]

പുതിയ സീസൺ, പുതിയ നിറങ്ങൾ!! ഐഎസ്എൽ 2024/25 സീസൺ തേർഡ് കിറ്റ് അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

2024/25 സീസണിലേക്കുള്ള എല്ലാ കിറ്റുകളും അവതരിപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നേരത്തെ ഹോം, എവേ കിറ്റുകൾ പുറത്തുവിട്ട കേരള ബ്ലാസ്റ്റേഴ്സ്, ഇപ്പോൾ തങ്ങളുടെ തേർഡ് കിറ്റും അനാവരണം ചെയ്തിരിക്കുകയാണ്. കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി, മഞ്ഞ ജേഴ്സിയിൽ നീല സ്ട്രിപ്പുകൾ വരുന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഹോം കിറ്റ്. നീല നിറത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ  എവേ ജഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. ഇപ്പോൾ, അവതരിപ്പിച്ചിരിക്കുന്ന തേർഡ് കിറ്റ് മുൻകാലങ്ങളിൽ നിന്ന് എല്ലാം വലിയ വ്യത്യാസം അവതരിപ്പിക്കുന്നു. മുൻ സീസണുകളിൽ എവേ […]

ഐക്യമാണ് വിജയത്തിൻ്റെ താക്കോൽ, കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ താരം നോഹ സദോയ്

ഐഎസ്എൽ 2024/25 സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി, തന്റെ ശുഭപ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം നോഹ സദോയ്. കഴിഞ്ഞ രണ്ട് സീസണുകളിൽ ഗോവക്ക് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച നോഹ സദോയ്, ഇത് ആദ്യമായിയാണ് മഞ്ഞക്കുപ്പായത്തിൽ ഐഎസ്എൽ കളിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യൻ ഫുട്ബോളിൽ പരിചയസമ്പത്ത് ഉണ്ടെങ്കിലും, കേരള ബ്ലാസ്റ്റേഴ്സിലെ സഹതാരങ്ങൾക്കൊപ്പം ഉള്ള  ഒത്തൊരുമ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നതിന് അനിവാര്യം ആണെന്ന് തുറന്നു പറയുകയാണ് നോഹ സദോയ്. കൊച്ചി ലുലു മാളിൽ നടന്ന സ്‌ക്വാഡ് ലോഞ്ചിംഗ് […]

“ഞങ്ങൾ 2026 ലോകകപ്പ് ഫൈനലിൽ ഉണ്ടാകും” ബ്രസീൽ കോച്ച് ഡോറിവൽ ജൂനിയർ ഉറപ്പ് പറയുന്നു

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. എതിരില്ലാത്ത ഒരു ഗോളിന് പരാഗ്വേ ആണ് ബ്രസീലിനെ പരാജയപ്പെടുത്തിയത്. ഇതോടെ, 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടാനുള്ള മത്സരം ബ്രസീലിന് കൂടുതൽ കടുപ്പമായി മാറിയിരിക്കുകയാണ്. നിലവിൽ 8 മത്സരങ്ങൾ കഴിയുമ്പോൾ, മൂന്ന് കളികളിൽ മാത്രമാണ് ബ്രസീലിന് വിജയിക്കാൻ സാധിച്ചിരിക്കുന്നത്.  ഒരു മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ, നാല് മത്സരങ്ങളിൽ ബ്രസീൽ പരാജയപ്പെടുകയായിരുന്നു. 2024 ഫിഫ ലോകകപ്പിലെ മോശം പ്രകടനത്തിനെ തുടർന്ന്, പരിശീലകൻ ആയിരുന്ന ടീറ്റെ സ്ഥാനം […]