കോപ്പ അമേരിക്ക ഫൈനലിന് അർജന്റീനയുടെ പകരം വീട്ടി കൊളമ്പിയ, ബ്രസീലിനെ ഞെട്ടിച്ച് പരാഗ്വേ

ചൊവ്വാഴ്ച ബാരൻക്വില്ലയിൽ നടന്ന ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തിൽ അർജൻ്റീനയ്‌ക്കെതിരെ കൊളംബിയ 2-1 ന് വിജയം നേടി. 25-ാം മിനിറ്റിൽ ഡിഫൻഡർ മോസ്‌ക്വറ കൊളംബിയയ്ക്ക് ലീഡ് നൽകി. എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ നിക്കോളാസ് ഗോൺസാലസ് കൊളമ്പിയൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്തപ്പോൾ അർജൻ്റീന മറുപടി നൽകി, 48-ാം മിനിറ്റിൽ സ്‌കോർ 1-1ന് സമനിലയിലാക്കി. 60-ാം മിനിറ്റിൽ പെനാൽറ്റി ലഭിച്ചതോടെ കൊളംബിയ ലീഡ് തിരിച്ചുപിടിച്ചു. ജെയിംസ് റോഡ്രിഗസ് ഉയർന്നുവന്ന് മുകളിൽ വലത് കോണിലേക്ക് ഒരു തടയാനാകാത്ത ഷോട്ട് […]

പുതിയ സീസണിലേക്കുള്ള നായകന്മാരെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കഴിഞ്ഞ ദിവസമാണ് കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ 2024/25 സ്‌ക്വാഡ് അനാവരണം ചെയ്തത്. ഇപ്പോൾ, പുതിയ സീസണിലേക്കുള്ള തങ്ങളുടെ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിലേതിന് സമാനമായി, ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ – വൈസ് ക്യാപ്റ്റൻ ആംബാൻഡുകൾ അണിയുന്നത് വിദേശ താരങ്ങൾ ആണ്. മുൻപ് ഇന്ത്യൻ നായകന്മാർ കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടായിട്ടുണ്ടെങ്കിലും, ഇത്തവണ വിദേശ താരങ്ങൾക്ക് പൂർണമായി ലീഡർഷിപ്പ് ചുമതല നൽകിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മുൻ സീസണ് സമാനമായി […]

‘ഗോൾ ഫോർ വയനാട്’ കേരള സമൂഹത്തിന് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്‌സ് കാമ്പയിൻ ആരംഭിച്ചു

കേരളത്തിലെ വയനാട്ടിൽ നാശം വിതച്ച വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ‘ഗോൾ ഫോർ വയനാട്’ കാമ്പെയ്ൻ ആരംഭിച്ചു. വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ 11 ൽ ടീം നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ സംഭാവന ചെയ്തുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആർഎഫ്) സംഭാവന ചെയ്യുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. കൂടാതെ, ക്ലബ് ഇതിനകം 25 ലക്ഷം രൂപ സിഎംഡിആർഎഫിന് സംഭാവന ചെയ്യുകയും ചെയ്തു, ചെക്ക് ബഹു. മുഖ്യമന്ത്രി പിണറായി […]

ജീസസ് ജിമെനെസ്: കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഐഎസ്എൽ വിജയത്തിൻ്റെ താക്കോൽ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ പതിപ്പിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം, കഴിഞ്ഞ ദിവസം കൊച്ചിയിലെ ലുലു മാളിൽ ആരാധകരുമായി സംവദിച്ചു. ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൽ സ്റ്റാഹെ ഉൾപ്പെടെയുള്ള മാനേജ്മെന്റ് അംഗങ്ങളും, കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലെ വിദേശ – ആഭ്യന്തര താരങ്ങളും പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് കളിക്കാർ ആരാധകരുമായി സംസാരിക്കുന്ന വേളയിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്ട്രൈക്കർ  ജീസസ് ജിമിനസും ആരാധകരോട് സംസാരിച്ചു. ആരാധകർ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ സ്പാനിഷ് താരം, സീസണിൽ ടീമിന്റെ പ്രതീക്ഷകൾ പങ്കുവെക്കുകയും […]

മാഞ്ചസ്റ്റർ സിറ്റി ഇതിഹാസം മരിയോ ബലോട്ടെല്ലിയെ വേണ്ടെന്ന് വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്, നിലപാട് വ്യക്തം

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് മുൻ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കറെ സ്വന്തമാക്കാനുള്ള അവസരം നിരസിച്ചതായി റിപ്പോർട്ട്, ഇന്ത്യയെമ്പാടുമുള്ള പ്രത്യേകിച്ച് കേരളത്തിലെ ഫുട്ബോൾ ആരാധകരെ അമ്പരപ്പിച്ച തീരുമാനമാണിത്. 2012 യൂറോയിലെ പ്രകടനങ്ങൾക്ക് പേരുകേട്ട 34 കാരനായ ഇറ്റാലിയൻ, അടുത്തിടെ ടർക്കിഷ് ക്ലബ്ബായ അദാന ഡെമിർസ്‌പോറുമായുള്ള കരാർ അവസാനിപ്പിച്ച് ഫ്രീ ഏജന്റ് ആയി മാറിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള നീക്കവുമായി ബലോട്ടെല്ലി ശക്തമായി ബന്ധപ്പെട്ടിരുന്നു. എന്നിരുന്നാലും, കുപ്രസിദ്ധ സ്‌ട്രൈക്കറുടെ സമീപകാല ഫോമിനെയും അച്ചടക്ക റെക്കോർഡിനെയും കുറിച്ചുള്ള ആശങ്കകൾ കാരണം […]

കൊച്ചിയിൽ മഞ്ഞപ്പടയുടെ ഗർജ്ജനം!! ആരാധകരെ ആവേശത്തിലാഴ്ത്തി മീറ്റ് ദ ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആരാധകരെ നേരില്‍ക്കണ്ട് സംവദിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം. കൊച്ചി ലുലു മാളില്‍ നടന്ന മീറ്റ് ദ ബ്ലാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ മഞ്ഞപ്പടയുടെ ആവേശം അലയടിച്ചു. ഐ.എസ്.എല്‍ പുതിയ പതിപ്പില്‍ തിരുവോണ നാളില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തില്‍ ആദ്യ മത്സരത്തിനിറങ്ങുന്നതിന് മുന്നോടിയായാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ കൊമ്പന്‍മാര്‍ ആരാധകരെ നേരില്‍ കാണാനെത്തിയത്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റേഡിയം ജെഴ്‌സി റെയോർ സ്പോർട്ട്സ് സി.ഇ.ഒ ആൻഡ് മാനേജിങ് ഡയറക്ടർ […]

മലപ്പുറത്തിന്റെ സുൽത്താനായി സഞ്ജു സാംസൺ, ഫുട്ബോളിലേക്ക് മലയാളി താരത്തിന്റെ എൻട്രി

പ്രഥമ സൂപ്പർ ലീഗ് കേരള സീസണിൽ, പ്രമുഖ ആഭ്യന്തര – വിദേശ താരങ്ങളെ എത്തിച്ചുകൊണ്ട് ഞെട്ടിച്ച ടീം ആണ് മലപ്പുറം എഫ് സി. മുൻ ഇന്ത്യൻ താരം അനസ് എടത്തൊടിക്ക നായകനായ എംഎഫ്സിയിൽ, മുൻ ഐലീഗ്, സന്തോഷ് ട്രോഫി താരങ്ങൾ അണിനിരക്കുന്നു. വെളിയത്ത് അജ്മൽ, അൻവർ അമീൻ ചേലാട്ട് എന്നിവരാണ് മലപ്പുറം ടീമിന്റെ ഉടമകൾ. ഇക്കൂട്ടത്തിലേക്ക് ഇപ്പോൾ സഹ ഉടമയായി ഇന്ത്യൻ ക്രിക്കറ്റ് താരം  സഞ്ജു സാംസൺ കൂടി എത്തിയിരിക്കുകയാണ്. ഇതോടെ, സെലിബ്രിറ്റി ഉടമകൾ ഉള്ള സൂപ്പർ […]

മുഹമ്മദൻസിന്റെ ചിറകരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്, മഞ്ഞപ്പടയുടെ ഗോളുകൾ വീഡിയോ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11-ാം പതിപ്പിന് മുന്നോടിയായിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായിരിക്കുകയാണ്. ഏറ്റവും ഒടുവിൽ, ഐഎസ്എല്ലിലെ പുതുമുഖക്കാരായ മുഹമ്മദൻ എസ്സിയുമായി കേരള ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരം കളിച്ചു. മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് മഞ്ഞപ്പട വിജയം നേടി. ഇത് പുതിയ ഐഎസ്എൽ സീസണ് തയ്യാറെടുക്കുന്ന ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.  നേരത്തെ, തായ്‌ലൻഡിൽ പ്രീസീസൺ ചെലവഴിച്ച കേരള ബ്ലാസ്റ്റേഴ്സ്, പിന്നീട് ഇന്ത്യയിൽ എത്തി ഡ്യുറണ്ട് കപ്പിൽ പങ്കാളികളായി. എന്നാൽ, പ്രതീക്ഷിച്ച മുന്നേറ്റം ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് […]

പരസ്പര ധാരണയോടെ കരാർ അവസാനിപ്പിച്ചു!! കേരള ബ്ലാസ്റ്റേഴ്‌സ് സ്ക്വാഡ് അപ്‌ഡേറ്റ്

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ അവരുടെ സ്ക്വാഡുമായി ബന്ധപ്പെട്ട ഒരു നിർണായക അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ്. ഒരു ഐഎസ്എൽ ക്ലബ്ബിന് 6 വിദേശ താരങ്ങളെ മാത്രമാണ് സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ സാധിക്കുക. അതേസമയം, ആറിൽ അധികം വിദേശ താരങ്ങളെ അണ്ടർ കോൺട്രാക്ടിൽ ക്ലബ്ബുകൾക്ക് നിലനിർത്താൻ സാധിക്കും. ഇവരെ സ്ക്വാഡിൽ ഉൾപ്പെടുത്താതെ,. മറ്റു ടീമുകൾക്ക് ലോണിൽ നൽകുകയാണ് പതിവ്. കഴിഞ്ഞ ദിവസം വരെ എട്ട് വിദേശ താരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സുമായി കോൺട്രാക്ട് ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അതിൽ ഒരാളുടെ കോൺട്രാക്ട് അവസാനിപ്പിച്ചതായി കേരള […]

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ജന്മനാട്ടിലേക്ക് മടങ്ങി, ബിഗ് അപ്ഡേറ്റ്

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്ക് തിരികെ പോയിരിക്കുകയാണ്. ഐഎസ്എൽ 2024/25 സീസൺ ആരംഭിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 13-ന് ഐഎസ്എൽ കിക്കോഫ് ആകുമ്പോൾ, സെപ്റ്റംബർ 15 ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. നിലവിൽ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം  കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ലൂണക്ക്‌ ടീമിന്റെ ആദ്യ ഐഎസ്എൽ മത്സരം നഷ്ടമായേക്കും. വ്യക്തിപരമായ കാരണം കൊണ്ട് അഡ്രിയാൻ ലൂണ അദ്ദേഹത്തിന്റെ നാട്ടിലേക്ക് […]