നമ്മടെ ചെക്കൻ എത്തിട്ടോ!! കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്ന ശേഷം ജീസസ് ജിമിനസ് ആദ്യ പ്രതികരണം

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ സൈനിങ് ആയ സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനസ് ഒടുവിൽ ടീമിനൊപ്പം ചേർന്നിരിക്കുകയാണ്. ട്രാൻസ്ഫർ ഡെഡ്ലൈൻ അടുക്കുന്ന വേളയിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ജീസസിനെ സ്വന്തമാക്കിയതായി പ്രഖ്യാപനം നടത്തിയത്. എന്നാൽ, താരം എന്ന് ടീമിനൊപ്പം ചേരും എന്ന കാര്യത്തിൽ ആരാധകർക്കിടയിൽ ആശങ്കകളും സംശയങ്ങളും നിലനിന്നിരുന്നു. ഇപ്പോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട്  ജീസസ് ജിമിനസ് ഇന്ത്യയിൽ പറന്നെത്തിയിരിക്കുകയാണ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ പരിശീലനം തുടരുകയാണ്. അതുകൊണ്ടുതന്നെ ജീസസ് കൊൽക്കത്തയിൽ ആണ് എത്തിയിരിക്കുന്നത്. […]

എവേ ജേഴ്‌സി പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്‌സ്!! വരാനിരിക്കുന്ന സീസണിൽ ടീമിൻ്റെ സാധ്യതകളെ കുറിച്ച് സ്റ്റാഹെ

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി വരാനിരിക്കുന്ന സീസണിലേക്കുള്ള അവരുടെ പുതിയ എവേ ജേഴ്‌സി ഒടുവിൽ പുറത്തിറക്കി, ആരാധകർ ആവേശത്തിലാണ്! മുൻ വർഷങ്ങളിലെ കറുപ്പ്, ധൂമ്രനൂൽ എന്നിവയിൽ നിന്ന് വ്യതിചലിച്ച് ഇളം നീലയും കടും നീലയും നിറങ്ങളിലുള്ള സ്കീമുകളാണ് ക്ലാസിക് ഡിസൈൻ അവതരിപ്പിക്കുന്നത്. ജേഴ്‌സിയുടെ വശങ്ങളിലും മുകൾഭാഗത്തും ഗോൾഡൻ ആക്‌സൻ്റുകൾ അലങ്കരിക്കുന്നു, ചാരുതയുടെ സ്പർശം നൽകുന്നു. റയോർ സ്‌പോർട്‌സാണ് ജേഴ്‌സി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, പുതിയ രൂപത്തെക്കുറിച്ച് ആരാധകർ ഇതിനകം തന്നെ ആവേശത്തിലാണ്. പുതിയ ഐഎസ്എൽ സീസൺ ആരംഭിക്കുന്ന സമയത്ത്, പുതിയ […]

റെക്കോർഡ് നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, അർജന്റീനക്കും പോർച്ചുഗലിനും വിജയം

സൗത്ത് അമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്ക്‌ വിജയം. ചിലിക്കെതിരെ എസ്റ്റാഡിയോ മാസ് മോണ്യുമെന്റലിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന വിജയം നേടിയത്. ലയണൽ മെസ്സി കളിക്കാതിരുന്ന മത്സരത്തിൽ, അലെക്സിസ് മക്കലിസ്റ്റർ, ജൂലിയൻ ആൽവാരസ്, പോളോ ഡിബാല എന്നിവരാണ് നിലവിലെ ലോക ചാമ്പ്യന്മാർക്ക് വേണ്ടി ഗോളുകൾ നേടിയത്. ചിലിക്കെതിരെ 3-0 ത്തിന്റെ വിജയം നേടിയതോടെ,  7 കളികളിൽ നിന്ന് 18 പോയിന്റുകൾ ഉള്ള അർജന്റീന, നിലവിൽ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത ടേബിളിൽ […]

സന്നാഹത്തിന് കരുത്ത് പോരാ, കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും ഫ്രണ്ട്‌ലി മത്സരം!! എതിരാളികൾ ഐഎസ്എൽ ക്ലബ്ബ്

ഐഎസ്എൽ 2024/25 സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി കൂടുതൽ സന്നാഹ മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നേരത്തെ തായ്‌ലൻഡിൽ പ്രീസീസൺ ചെലവഴിച്ച കേരള ബ്ലാസ്റ്റേഴ്സ്, നാല് തായ്‌ലൻഡ് ക്ലബ്ബുകൾക്കെതിരെ കളിച്ചിരുന്നു. പ്രീസീസണിൽ മികച്ച പ്രകടനം നടത്തിയ ടീം, ഡ്യുറണ്ട് കപ്പ് ഗംഭീരമായി തുടങ്ങിയെങ്കിലും, ടൂർണമെന്റിൽ നേരിട്ട ആദ്യ വലിയ ചലഞ്ചിൽ തന്നെ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.  ക്വാർട്ടർ ഫൈനലിൽ ബംഗളൂരുവിനോട് പരാജയപ്പെട്ടതോടെ, തങ്ങളുടെ സന്നാഹങ്ങൾ വേണ്ട വിധത്തിൽ ആയിട്ടില്ല എന്ന ബോധ്യം ക്ലബ്ബിന് വരികയായിരുന്നു. ഇതേ തുടർന്ന് […]

നോഹ ഗോൾ നേടാൻ വെമ്പുകയാണ്, കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കിൾ സ്റ്റാഹെ പറയുന്നു

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യത്തെ വിദേശ സൈനിംഗ് ആയിരുന്നു മൊറോക്കൻ ഫോർവേഡ് നോഹ സദോയ്. കഴിഞ്ഞ രണ്ട് സീസണുകളിൽ ഗോവ എഫ്സി-യുടെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച നോഹ സദോയിയെ എത്തിച്ചതിലൂടെ തങ്ങളുടെ ആക്രമണനിര മികച്ചതാക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഗോളുകൾ അടിച്ചുകൂട്ടിയ താരമാണ് നോഹ സദോയ്. ഇതിന്റെ തുടർച്ച എന്നോണം കേരള ബ്ലാസ്റ്റേഴ്സിലും താരം തുടക്കം ഗംഭീരമാക്കി. ഡ്യുറണ്ട് കപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ഹാട്രിക്കുകൾ ഉൾപ്പെടെ 6 […]

കാത്തിരിപ്പ് അവസാനിച്ചു: ജീസസ് ജിമെനെസ് ഇന്ത്യയിലെത്തുന്നു, കേരള ബ്ലാസ്റ്റേഴ്സിൽ ചേരും

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഏറ്റവും ഒടുവിൽ സൈൻ ചെയ്ത വിദേശ താരമാണ് സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനെസ്. കേരള ബ്ലാസ്റ്റേഴ്സിന്റെ വളരെ നാളത്തെ പരിശ്രമത്തിന് ഒടുവിൽ, ഗ്രീക്ക് ക്ലബ്ബ് ഒഎഫ്ഐ ക്രീറ്റിൽ നിന്നാണ് സ്ട്രൈക്കറെ കണ്ടെത്തിയത്. 30-കാരനായ താരത്തെ സൈൻ ചെയ്തതായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപനം നടത്തിയെങ്കിലും, സെപ്റ്റംബർ 13-ന് ഐഎസ്എൽ സീസൺ ആരംഭിക്കാനിരിക്കെ, ജീസസ് ജിമിനെസ്  കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം എന്ന് ചേരും എന്ന കാര്യത്തിൽ ആരാധകർക്ക് ആകാംക്ഷ ഉണ്ടായിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ ഒരു […]

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11-ാം സീസണിലെ ഏറ്റവും മൂല്യം ഏറിയ താരം, ആദ്യ പത്തിൽ മൂന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ

ഐഎസ്എൽ 2024/25 സീസണിന് വേണ്ടി എല്ലാ ക്ലബ്ബുകളും ഏറെക്കുറെ അവരുടെ സ്‌ക്വാഡ് ഫൈനലൈസ് ചെയ്തിരിക്കുകയാണ്. ഇതോടെ ഈ സീസണിലെ ഏറ്റവും മൂല്യം ഏറിയ താരം ആരാണെന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരം ആയിരിക്കുകയാണ്. ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ മാർക്കറ്റിലെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ പങ്കുവെക്കുന്ന, TransfermkIndia പുറത്തുവിട്ട കണക്ക് പ്രകാരം, ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സ്‌ക്വാഡുകളിൽ  ട്രാൻസ്ഫർ മാർക്കറ്റിൽ ഏറ്റവും മൂല്യം വരുന്ന ആദ്യ 10 കളിക്കാരും വിദേശ താരങ്ങൾ ആണ്. ഇക്കൂട്ടത്തിൽ മൂന്ന് താരങ്ങൾ കേരള […]

സെപ്റ്റംബർ മാസത്തിലെ മൂന്ന് വെല്ലുവിളി നിറഞ്ഞ മത്സരങ്ങളോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ 2024/25 ക്യാമ്പയിൻ ആരംഭിക്കുന്നു

സെപ്റ്റംബർ 13-ന് ഐഎസ്എൽ 2024/25 സീസണ് തുടക്കമാവുകയാണ്. ആദ്യ മത്സരത്തിൽ നിലവിലെ ഷീൽഡ് വിന്നേഴ്സ് ആയ മോഹൻ ബഗാൻ സൂപ്പർ ജിയന്റ്സും, നിലവിലെ ഐഎസ്എൽ കപ്പ് ജേതാക്കൾ ആയ മുംബൈ സിറ്റിയും തമ്മിൽ ഏറ്റുമുട്ടും. മത്സരം മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ട് ആയ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കും. സെപ്റ്റംബർ 15 ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുക.  കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ പഞ്ചാബ് എഫ്സി […]

കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒയുടെ ‘ആംചെയർ വാരിയേഴ്‌സ്’ പരാമർശം, ആരാധകർക്കിടയിൽ രോഷം ആളിക്കത്തുന്നു

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ടുള്ള തങ്ങളുടെ ആശങ്കകളും, മാനേജ്മെന്റിന് എതിരെയുള്ള വിമർശനങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച ആരാധകരെ പരിഹസിച്ച് കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്സ് സിഇഒ നിഖിൽ നിമ്മഗദ്ദ നടത്തിയ പ്രസ്താവന ആരാധകരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. വിദേശ സ്ട്രൈക്കറെ എത്തിക്കാൻ വൈകിയതും, കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവായ ദിമിത്രിയോസ് ഡയമന്റകോസിനെ  ടീമിൽ നിലനിർത്താൻ സാധിക്കാതെ പോയതും, കഴിഞ്ഞ ഏറെക്കാലമായി കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ സജീവസാന്നിധ്യമായ ഇന്ത്യൻ മിഡ്ഫീൽഡർ ജിക്സൺ സിങ്ങിനെ നിലനിർത്താതിരുന്നതും മാനേജ്മെന്റിനെതിരെ ആരാധകരുടെ ശബ്ദം ഉയരാൻ കാരണമായിരുന്നു. കഴിഞ്ഞ […]

അഞ്ച് കളിക്കാരെ സ്‌ക്വാഡിൽ നിന്ന് റിലീസ് ചെയ്തതായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപനം, സീസൺ മുഴുവൻ ലോൺ

കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും അവരുടെ സ്‌ക്വാഡിൽ മാറ്റങ്ങൾ വരുത്തുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ്. ഐഎസ്എൽ 2024/25 സീസൺ ആരംഭിക്കുന്നതിന് മുൻപ്, ഇപ്പോൾ 5 കളിക്കാരെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇവരെ മറ്റു ഐഎസ്എൽ, ഐലീഗ് ടീമുകളിലേക്ക് സീസൺ മുഴുവൻ നീണ്ടുനിൽക്കുന്ന ലോൺ കരാറിൽ ആണ് നൽകിയിരിക്കുന്നത്.  മലയാളി യുവ സ്ട്രൈക്കർ മുഹമ്മദ് അജ്സലിനെ, ഐലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്സിക്ക് ജൂലൈ 2025 വരെ നീണ്ടുനിൽക്കുന്ന ലോൺ കോൺട്രാക്ടിൽ നൽകിയിരിക്കുന്നു. ഗോൾകീപ്പർ മുഹമ്മദ് അർബാസ്, ഐലീഗ് […]