ഉണരൂ മാനേജമെന്റ് ഉണരൂ!! കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ ആരാധക രോഷം ആളിപ്പടരുന്നു
ഇന്ത്യൻ ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. ഹോം മത്സരങ്ങളിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നിറഞ്ഞു കവിയുന്ന ആരാധക കൂട്ടം, തങ്ങളുടെ പ്രിയ ടീമിനെ പിന്തുണക്കുന്നതിന് വേണ്ടി എതിർ ടീമുകളുടെ ഗ്രൗണ്ടുകളിലും ഒത്തുകൂടാറുണ്ട്. ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിന് ഒരു കപ്പ് പോലും നേടാൻ സാധിച്ചിട്ടില്ലെങ്കിലും, ആരാധകർ തങ്ങളുടെ ടീമിനെ പിന്തുണക്കുന്നതിൽ നിന്ന് ഒരിക്കലും പിന്മാറിയിട്ടില്ല. ഇത്തവണ വലിയ പ്രതീക്ഷകളോടെയാണ് ഡ്യൂറൻഡ് കപ്പ് യാത്ര കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയതെങ്കിലും, ക്വാർട്ടർ ഫൈനലിൽ ബംഗളൂരുവിനോട് […]