ഇന്നാണ് മൈക്കൽ സ്റ്റാഹെക്ക് ആദ്യ പരീക്ഷണം, കേരള ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടി വരിക താരസമ്പന്നരായ ബംഗളൂരുവിനെ
ഡ്യുറണ്ട് കപ്പ് 2024-ന്റെ ഗ്രൂപ്പ് ഘട്ടം പിന്നിട്ട് ക്വാർട്ടർ ഫൈനലിൽ എത്തിനിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്നാണ് യഥാർത്ഥ പരീക്ഷണം നേരിടാൻ ഒരുങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് വിജയങ്ങളും ഒരു സമനിലയും സഹിതം ഗ്രൂപ്പ് ചാമ്പ്യന്മാരായി ആണ് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തതെങ്കിലും, എതിരാളികൾ ദുർബലരായിരുന്നു എന്നത് ഒരു വസ്തുതയാണ്. കൂട്ടത്തിൽ ഫുൾ സ്ക്വാഡുമായി എത്തിയ പഞ്ചാബ് എഫ്സി ശക്തരായ എതിരാളികൾ ആയിരുന്നു. ആ മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത് വമ്പൻമാരായ […]